Sunday, May 18, 2014

പാണ്ടനാട് കിഴക്ക് ദേവിവിലാസം എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം 23ന് നടക്കും





പാണ്ടനാട് കിഴക്ക്: ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം 23ന് 10.30ന് നടക്കും. പാണ്ടനാട് ആനന്ദേശ്വരം മഹാദേവ ഓഡിറ്റോറിയത്തില്‍ 10.30ന് കുടുംബ മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ച് പ്രൊഫ. ടി.ഗീത ക്ലാസ്സെടുക്കും.
രണ്ടരയ്ക്ക് ചേരുന്ന ശതാബ്ദി സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റും കരയോഗം രജിസ്ട്രാറുമായ കെ.എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എം.കെ. രാജേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.
മുതിര്‍ന്ന കരയോഗാംഗങ്ങളെ എന്‍.എസ്.എസ്. രജിസ്ട്രാര്‍ ആദരിക്കും. ഭവന സഹായ വിതരണവും നടത്തും.
സ്‌കോളര്‍ഷിപ്പ്, പഠനോപകരണങ്ങള്‍ എന്നിവ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ വിതരണം ചെയ്യും.
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ് പെന്‍ഷന്‍ വിതരണം ചെയ്യും.

0 comments:

Post a Comment