ഹരിപ്പാട്: മന്നത്ത് പത്മനാഭന്റെ ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാര്‍ത്തികപ്പള്ളി എന്‍.എസ്.എസ്. യൂണിയന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ സിന്‍ഹ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി സമുദായം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും പൊതുയോഗം ആഹ്വാനം ചെയ്തു.
സമുദായ അംഗങ്ങളില്‍ വിവാഹിതരാകുന്നവര്‍ക്ക്, വിവാഹത്തിന് മുമ്പും ശേഷവും കൗണ്‍സലിങ് നടത്താന്‍ തീരുമാനിച്ചു. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.






0 comments:
Post a Comment