ദില്ലിയിലെ ഭൂരിഭാഗം റെയില്‍വേ സ്‌റ്റേഷനുകളിലേും ജലത്തില്‍ മരകമായ ബാക്ടീരിയകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മ നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളിലും കത്തുകളിലുമാണ് ജലത്തില്‍ അപകടകരമായ അളവില്‍ ബാക്ടീരിയകളെ കണ്ടെത്തിയതായി റിപ്പേര്‍ട്ട് ചെയ്യുന്നത്. 2013 ജൂലൈ മുതല്‍ ഡിസംബര്‍ വരെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും ശേഖരിച്ച ജലത്തിന്റെ സാമ്പിളികളിലാണ് അപകടകരമായ അളവില്‍ ബാക്ടീരിയകളെ കണ്ടെത്തിയത്. ശുദ്ധജലം വിതരണം ചെയ്യുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ദില്ലി, ഫിരോസ് പൂര്‍ ഡിവിഷനുകളില്‍ ജലം ക്‌ളോറിനേറ്റ് ചെയ്യാറില്ലെന്നും സംശയമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെ റെയില്‍വേ സ്‌റ്റേഷനുകളിലെ ജലത്തിന്റെ ഗുണമേന്മയെപ്പററി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ സ്ഥലം മാററം അല്ലെന്നും ഉദ്യോഗസ്ഥനെ മാറ്റാനുള്ള ഉത്തരവ് 2013 ഡിസംബറില്‍ തന്നെ ഉണ്ടായതാണെന്നും അധികൃതര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ വന്ന് പോകുന്ന ദില്ലിയിലെ വിവിധ സ്‌റ്റേഷനുകളില്‍ കുടിവെള്ളം പോലും മാരക വിഷമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ കൃത്യമായി നടത്താറുണ്ടെന്നാണ് റെയില്‍വേയുടെ വാദം.
This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Friday, February 28, 2014
നെക്‌സല്‍ ആക്രമണത്തില്‍ സബ്ഇന്‍സ്‌പെക്ടറടക്കം 5 പോലീസുകാര്‍ കൊല്ലപ്പെട്ടു.
നെക്‌സല്‍ ആക്രമണത്തില്‍ സബ്ഇന്‍സ്‌പെക്ടറടക്കം 5 പോലീസുകാര്‍ കൊല്ലപ്പെട്ടു. 6 മോട്ടോര്‍ ബൈക്കുകളിലായി പതിവു പട്രോളിംഗിനിറങ്ങിയ 12 പോലീസുകാര്‍ക്കെതിരെയാണ് നെക്‌സല്‍ ആക്രമണം ഉണ്ടായത്. റായിപൂരിലുള്ള കുവാക്കോണ്ട പോതീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇന്‍സ്‌പെക്ടര്‍ വിവോക് ശുക്ലയടക്കം 5 പേരും തല്‍സമയം കൊല്ലപ്പെട്ടു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നെക്‌സല്‍ ആക്രമണം ഉണ്ടായത്. ചാവിലാല്‍ കാഷി. സന്ദീപ് സാഹു, ധനേഷ്വര്‍ മാന്‍ഡവി, നേവല്‍ കിഷോര്‍ ഷാന്‍ഡിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പുഷ്‌പേന്ദ്ര കുമാറിനെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൈനീസ് പ്രതിരോധ മന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.
പാക്കിസ്ഥാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു ചൈനീസ് പ്രതിരോധ മന്ത്രി ചാങ്ങ് വാന്‍ക്വാനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടികാഴ്ച്ച നടത്തിയത്. പാക്കിസ്ഥാനുമായി സൈനിക സഹകരണം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കൂടിക്കാഴ്ചയിലെ മുഖ്യ വിഷയമായിരുന്നു. സൈനിക തലത്തിലെ സുരക്ഷയ്ക്കും സമാധാനത്തിനും സഹകരണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ചൈനീസ് പ്രതിരോധ മന്ത്രി ചാങ്ങ് വാന്‍ക്വാന്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ചും പുതിയ പദ്ധതികളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. പാക്ക് അധിനിവേശ കാശ്മീരിലൂടെ കടന്ന് പോകുന്ന കഷ്ഗര്‍ഗ്വാദര്‍ വ്യാപാര പാത ഇരു രാജ്യങ്ങളുടെയും സ്വപ്ന പദ്ധതിയാണെന്നും ഇതിനോടൊപ്പമാണ് സൈനീക സഹകരണം വര്‍ധിപ്പിക്കുവാനുള്ള തീരുമാനവും ഉണ്ടായിരിക്കുന്നത്.
ഗൂഗില്‍ സര്‍ച്ചിലും മുന്നില്‍ മോഡി.......
ഗൂഗില്‍ സര്‍ച്ചിലും മുന്നില്‍ മോഡി തന്നെ. ഗൂഗിള്‍ സര്‍ച്ചില്‍ എല്ലാവരെയും പിന്നിലാക്കി നരേന്ദ്ര മോഡി ഒന്നാം സ്ഥാനത്ത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെദ്രിവാളിനെ പിന്നിലാക്കിയാണ് നരേന്ദ്രമോഡി എന്നാം സ്ഥാനത്ത് എത്തിയത്. നരേന്ദ്രമോഡി അരവിന്ദ് കെജ്രിവാള്‍ രാഹുല്‍ഗാന്ധി എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
പെട്രോളിന് 60 പൈസയും ഡീസലിന് 50 പൈസയും കൂടി.... വര്‍ദ്ധന വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
പെട്രോള്‍ വില ലിറ്ററിന് 60 പൈസയും ഡീസലിന് 50 പൈസയും കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പ്രാദേശിക നികുതികള്‍ക്ക് പുറമെയാണ് വില കൂട്ടിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ പുതുക്കിയ വിലകള്‍ നിലവില്‍ വന്നു. കഴിഞ്ഞ മാസം ജനവരി മൂന്നിനാണ് അവസാനമായി വില കൂട്ടിയത്. അന്ന് പെട്രോളിന് 75 പൈസ കൂട്ടിയിരുന്നു. ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി ഡീസലിന്റെ വിലയും 50 പൈസ കൂട്ടിയിരുന്നു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ വില്‍ക്കുന്നതിലെ നഷ്ടം നികത്തുന്നതുവരെ ഡീസല്‍ വിലയില്‍ എല്ലാ മാസവും 50 പൈസ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ സമരം ആരംഭിച്ചു... സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു....
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം ആരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, ഡിഎംഫ് തുടങ്ങിയ എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുത്തുന്നുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് സമരം ആരംഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. സമരത്തിന്റെ ഭാഗമായി സ്വകാര്യ ബസ്സുകളെയും തടയുമെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. പെന്‍ഷന്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ നീക്കണമെന്ന ആവശ്യം പ്രധാനമായി ഉന്നയിച്ചാണ് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നത്. പെന്‍ഷന്‍ ഉറപ്പാക്കണമെന്ന ആവശ്യത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പദ്ധതിയില്‍ തൊഴിലാളികള്‍ക്കെതിരായി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അപ്പാടെ ഉപേക്ഷിക്കുക, ദേശസാല്‍കൃത റൂട്ടുകള്‍ സംരക്ഷിക്കുക, പി.എസ്.സി.നിര്‍ദ്ദേശിച്ച ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കി, വയനാട്് ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇടുക്കി , വയനാട് ജില്ലകളില്‍ കൂടാതെ കോട്ടയം, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ബന്ധപ്പെട്ട വില്ലേജുകളിലും ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതി ഇന്നത്തെ ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ല. കോട്ടയം ജില്ലയിലെ നാലു വില്ലേജുകളിലും മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പത്തനംതിട്ട ജില്ലയിലെ രണ്ടു താലൂക്കുകളിലുമാണ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.
മക്കള്‍ അപക്വമായ തീരുമാനമെടുത്താല്‍ മാതാപിതാക്കള്‍ക്ക് തിരുത്താമെന്ന് ഹൈക്കോടതി.
മക്കള്‍ അപക്വമായ തീരുമാനമെടുത്താല്‍ അച്ഛനമ്മമാര്‍ക്ക് തിരുത്താമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ മകളുടെ ഭാവിയെക്കരുതി വിവാഹക്കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക്് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാവില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഡോക്ടറായ യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്ന് കാണിച്ച് ഡോക്ടറായ യുവാവ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിലയിരുത്തല്‍. തന്നെ കാണുന്നത് ഒഴിവാക്കാനായി യുവതിക്ക് ബിരുദാനന്തര പഠനത്തിനുള്ള അവസരം നിഷേധിച്ച് തടഞ്ഞുവച്ചിരിക്കയാണെന്നും യുവതിയെ വിട്ടുകിട്ടണമെന്നുമായിരുന്നു അങ്കമാലി സ്വദേശിയായ ഡോക്ടര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. മകളോ മകനോ പക്വതയില്ലാത്ത തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കള്‍ നിസ്സഹായരായിരിക്കണമെന്ന് കരുതാനാവില്ലെന്നും അത്തരം തീരുമാനങ്ങള്‍ കുട്ടികളുടെ ജീവിതത്തിനു മാത്രമല്ല കുടുംബത്തിനാകെ വിനാശകരമായേക്കാമെന്നും അതിനാല്‍ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള മാതാപിതാക്കളുടെ അധികാരം ആത്യന്തികമായി മക്കളുടെ നന്മയ്ക്കാവുമെന്നും കോടതി വിലയിരുത്തി.
രാഹുല്‍ ഗാന്ധിയെ ചുംബിച്ചു... യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു......
രാഹുല്‍ ഗാന്ധിയെ ചുംബിച്ച യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു..... ആസാമിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക ബോണ്ടിയെയാണ് ഭര്‍ത്താവ് ദാരുണമായി തീകൊളുത്തി കൊലപ്പെടുത്തിയത്. മഹിളാ കോണ്‍ഗ്രസ്സിന്റെ പരിപാടിക്കിടെയാണ് യുവതി രാഹുല്‍ ഗാന്ധിയെ ചുംബിച്ചത്. ഇവരെ കൂടാതെ ഏതാനും സ്‌ക്രീകളും രാഹുല്‍ഗാന്ധിയെ ചുംബിച്ചിരുന്നു. ഈ വാര്‍ത്ത സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും നാഷണല്‍ ലെവലുകളിലും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്നാണ് വിവരം.
ജനങ്ങളുടെ പ്രതിഷേധം... റഷ്യന്‍ പ്രതിപക്ഷനേതാവ് വീട്ടുതടങ്കലില്‍.....
റഷ്യയിലെ പ്രതിപക്ഷനേതാവായ അലക്‌സി നവലീനിയെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. മാധ്യമങ്ങളോട് സംസാരിക്കാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ സന്ദര്‍ശകരെ കാണാനോ അദ്ദേഹത്തിന് ഇനി അനുവാദമുണ്ടായിരിക്കുകയില്ല. കഴിഞ്ഞ ജൂലായിലാണ് ഒരു തട്ടിപ്പ് കുറ്റം ആരോപിച്ച് അലക്‌സിയെ 5 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിച്ചത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ശിക്ഷ കുറച്ച് വീട്ടു തടങ്കലിലാക്കിയത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : വീരപ്പമൊയ്‌ലിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കസ്തൂരിരംഗന്‍ റിപ്പോാര്‍ട്ടിനെ ചൊല്ലി കേന്ദ്ര പെട്രോളിയം വനം വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ്സിന്റെ നിലപാടിന് വിരുദ്ധമായാണ് വീരപ്പമൊയ്‌ലിയുടെ പ്രസ്താവനയെന്ന് മുല്ലപ്പള്ളി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നല്‍കുന്ന ഉറപ്പുകള്‍ക്ക് വിരുദ്ധ നിലപാടാണ് മൊയ്‌ലി എടുക്കുന്നതെന്നും ഇത്തരക്കാരെ കേന്ദ്രമന്ത്രിമാരായി കാണാന്‍ സാധിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
കേന്ദ്രകമ്മിറ്റിയില്‍ ടി പി വധം ചര്‍ച്ച ചെയ്യണം ; വി എസ്സ്.
കേന്ദ്രകമ്മിറ്റിയില്‍ ടി പി വധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതോടെ സിപിഎമ്മിന്റെ സംസ്ഥാന ഘടകത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് വി എസ്സ്. തന്നെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്ന് നീക്കിയാലും ടി പി വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിനോട് നിര്‍ദ്ദേശിച്ചു. ടി പി കേസ്സില്‍ പാര്‍ട്ടി നിലപാട് തിരുത്തണമെന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കണമെന്നും കുറ്റക്കാരായ പാര്‍ട്ടി നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. രാവിലെ പ്രകാശ് കാരാട്ടുമായി വിഎസ് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആവശ്യം ഉന്നയിച്ചത്.
ഗുരുവായൂര്‍ എന്‍ .എസ് .എസ് . ബ്രഹ്മകുളം കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
Posted on: 28 Feb 2014
ഗുരുവായൂര്‍: എന്‍.എസ്.എസ് ബ്രഹ്മകുളം കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം, കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വേണുഗോപാലന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്‌കുമാര്‍ സ്വാഗതവും കെ. ശിവപ്രസാദ് നന്ദിയും പറഞ്ഞു.
കോലഞ്ചേരി കാണിനാട് ദേവീസഹായം നായര്‍ കരയോഗ വാര്‍ഷികം നടത്തി
കോലഞ്ചേരി: കാണിനാട് ദേവീസഹായം നായര്‍ കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനം നടത്തി. പ്രസിഡന്റ് കെ.എസ്. ദിലീപിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി കെ.എസ്.രാജശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ബി.ഉണ്ണികൃഷ്ണന്‍ ബജറ്റും അവതരിപ്പിച്ചു. കരയോഗത്തിന്റെ വനിതാ സമാജം ഭാരവാഹികളായി വത്സമ്മ സോമശേഖരന്‍ നായര്‍ (പ്രസി.), കെ.കെ. സരോജിനി (വൈ. പ്രസി.), ജയാസുരേഷ് (സെക്ര.), പ്രിയ ഉണ്ണികൃഷ്ണന്‍ (ജോ. സെക്ര.), ലീനാ മോഹനന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണം: പിണറായി വിജയന്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കസ്തൂരി രംഗന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും പിണറായി. അതോടൊപ്പം മലയോരമേഖലയിലെ ജനതയ്‌ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും പിണറായി വ്യക്തമാക്കി. എല്‍.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത മലയാള തിരക്കഥാകൃത്ത് അറസ്റ്റില്‍.......
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് അറസ്റ്റില്‍. തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. കൊച്ചി തൈക്കടവത്തെ ഫല്‍റ്റ് സമുച്ചയത്തിലാണ് സംഭവം. ഫല്‍റ്റ് സമുച്ചയത്തില്‍വെച്ച് യുവതിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചെന്നിത്തല പുത്തന്‍കോട്ടയ്ക്കകം 137-ാം നമ്പര്‍ മണികണ്ഠവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം സമാധിദിനം ആചരിച്ചു
ചെന്നിത്തല: പുത്തന്‍കോട്ടയ്ക്കകം 137-ാം നമ്പര്‍ മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ സമുദായാചാര്യന്‍ മന്നത്തു പദ്‌നാഭന്റെ 44-ാമത് സമാധിദിനം ആചരിച്ചു.
പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹ പ്രാര്‍ഥന, ഉപവാസം, പുഷ്പാര്‍ച്ചന എന്നിവ നടന്നു.
വിവാഹ ധൂര്‍ത്തും അമിത ആര്‍ഭാടങ്ങളും ഒഴിവാക്കണം-എന്‍.എസ്.എസ്.
ഓയൂര്‍:കരയോഗ അംഗങ്ങള്‍ വിവാഹച്ചടങ്ങുകളിലെ ധൂര്‍ത്തും അമിത ആര്‍ഭാടങ്ങളും ഒഴിവാക്കണമെന്ന് ചടയമംഗലം എന്‍.എസ്.എസ്.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ്.വെളിനല്ലൂര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഭരണസമിതി അംഗം പി.എസ്.മനോജ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, മെറിറ്റ് സ്‌കോളര്‍ഷിപ്പ്, മികച്ച കരയോഗം പ്രസിഡന്റിനുള്ള അവാര്‍ഡ്, പ്രൈമറി കുട്ടികള്‍ക്കുള്ള പ്രോത്സാഹനസമ്മാനം എന്നിവ വിതരണം ചെയ്തു. കേരള സര്‍വകലാശാലയില്‍നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റ് നേടിയ രശ്മിയെ ചടങ്ങില്‍ അനുമോദിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ മധുസൂദനന്‍ പിള്ള, രാജഗോപാലന്‍ നായര്‍, അമ്പലംകുന്ന് മോഹനന്‍ നായര്‍, എം.സദാശിവക്കുറുപ്പ്, ബി.ചന്ദ്രന്‍ പിള്ള, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.സുകുമാരി അമ്മ, സെക്രട്ടറി സഹജമ്മ, വനിതാ യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ഗീത, ശ്രീദേവി, സതീഭായി, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആറ്റിങ്ങല്‍ മേലാറ്റിങ്ങല്‍ 3087-ാംനമ്പര്‍ ദേവീവിലാസം എന്‍ .എസ് .എസ് . കരയോഗം പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ 3087-ാംനമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ്. കരയോഗം പൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ആര്‍. നാരായണന്‍ നായര്‍ (പ്രസി.), എന്‍. രാമചന്ദ്രക്കുറുപ്പ് (വൈ. പ്രസി.), ബി. രാജഗോപാലന്‍ നായര്‍ (സെക്ര.), സി.വി.അനില്‍കുമാര്‍ (ജോ. സെക്ര.), അഡ്വ. എന്‍. രാധാകൃഷ്ണന്‍ (ട്രഷ.).
ഐ.പി.എല്‍. വാതുവയ്പ്: ധോണിയുടെ പങ്ക് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഐ.പി.എല്‍ വാതുവെയ്പ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തമിഴ്‌നാട് ക്യുബ്രാഞ്ച് മുന്‍ എസ്.പി. ജി. സമ്പത്ത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വാതുവെയ്പ്പുകാരില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ . ഇത് സംബന്ധിച്ച ഉത്തരവ് തമിഴ്‌നാട് എഡിജിപി സഞ്ജിവ് കുമാര്‍ പുറത്തിറക്കി. വാതുവെയ്പ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്കും റെയ്‌നക്കും പങ്കുണ്ടെന്ന് സമ്പത് കുമാര്‍ മുദ്ഗല്‍ സമിതിയെ നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്ഗല്‍ സമിതി സീല്‍ ചെയ്ത കവറില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
നിതാഖത്തില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുക്കണക്കിന് ഇന്ത്യക്കാര്‍....
നിതാഖത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ മുഴുവന്‍ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത്. നാല് മാസമായി സഹായമൊന്നും കിട്ടുന്നില്ലെന്നും കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ വെളിപ്പെടുത്തി.
നിതാഖത്ത് നിയമത്തിന്റെ കരിനിഴലില്‍ കുടുങ്ങിയ 168 പ്രവാസികളാണ് റിയാദിലെ ഇന്ത്യന്‍ എംബസില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 84 പേര്‍ റിയാദ് ബത്ഹയിലെ ക്യാംപിലും, 82 പേര്‍ ശുമേശി ജയിലിലുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാല് മാസവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്ന് ജയിലിലുണ്ടായിരുന്ന 11 പേരെ സൗദി സര്‍ക്കാര്‍ ഡല്‍ഹിയിലേയ്ക്ക് കയറ്റിവിട്ടു. മന്ത്രിമാരും പ്രവാസി സംഘടനകളും പരിഹാരമുണ്ടാക്കുമെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. അതേസമയം ജയിലിലെ സ്ഥിതി ഇതിലും ദയനീയമാണെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. ക്രൂരമായ പീഡനങ്ങള്‍വരെ ഇവര്‍ നേരിടേണ്ടി വരുന്നുണ്ട്. 22 വര്‍ഷമായി നാട്ടില്‍ പോകാന്‍സാധിക്കാത്ത തൃശൂര്‍കാരനുള്‍പ്പെടെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിയഞ്ചിലധികം മലയാളികള്‍ സൗദിയില്‍ കുടുങ്ങിക്കിടപ്പുണ്ട്.
നിതാഖത്ത് നിയമത്തിന്റെ കരിനിഴലില്‍ കുടുങ്ങിയ 168 പ്രവാസികളാണ് റിയാദിലെ ഇന്ത്യന്‍ എംബസില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 84 പേര്‍ റിയാദ് ബത്ഹയിലെ ക്യാംപിലും, 82 പേര്‍ ശുമേശി ജയിലിലുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നാല് മാസവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്ന് ജയിലിലുണ്ടായിരുന്ന 11 പേരെ സൗദി സര്‍ക്കാര്‍ ഡല്‍ഹിയിലേയ്ക്ക് കയറ്റിവിട്ടു. മന്ത്രിമാരും പ്രവാസി സംഘടനകളും പരിഹാരമുണ്ടാക്കുമെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. അതേസമയം ജയിലിലെ സ്ഥിതി ഇതിലും ദയനീയമാണെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. ക്രൂരമായ പീഡനങ്ങള്‍വരെ ഇവര്‍ നേരിടേണ്ടി വരുന്നുണ്ട്. 22 വര്‍ഷമായി നാട്ടില്‍ പോകാന്‍സാധിക്കാത്ത തൃശൂര്‍കാരനുള്‍പ്പെടെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിയഞ്ചിലധികം മലയാളികള്‍ സൗദിയില്‍ കുടുങ്ങിക്കിടപ്പുണ്ട്.
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബസ് ബംഗ്ലൂരില്‍ ......
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയകര്‍ണ്ടീഷന്‍ ബസ് ബംഗ്ലൂരില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി. ബാംഗ്ലൂര്‍മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചൈനീസ് കമ്പനിയായ ഉട്യോപ്യാ ഓട്ടോമേഷന്‍ കണ്‍ട്രോളും സംയുക്തമായി 3 മാസത്തെ പരീക്ഷണ ഓട്ടമാണ് രാജ്യത്തെ ഐ.ടി തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ആദ്യബസ് യാത്ര ഉദ്ഘാടനം ചെയ്തത്. അന്തരീക്ഷ, ശബ്ദമലിനീകരണങ്ങളില്ലാതെ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബസാണ് ബി.വൈ.ഡി കെ.9 സീരീസ് ഇലക്ട്രിക് ബസ്. മജസ്റ്റികില്‍ നിന്നും കാഡുഗൊഡി വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 6 സര്‍വീസുകളാണുള്ളത്. ആറുമണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുന്ന നാലു ബാറ്ററികളാണ് ബസിലുള്ളത്. 250 കിലോമീറ്റര്‍ വരെ ഇതുവഴി ഓടാം.18,000 കിലോഗ്രാം ഭാരമുള്ള ഈ ബസിന് മണിക്കൂറില്‍ 96 കിലോമീറ്റര്‍വരെയാണ് പരമാവധി വേഗത. 41 യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ആഡംബര സൗകര്യമുള്ള ബസ്സിന്റെ പ്രത്യേകത 100 ശതമാനം പരിസ്ഥിതിസൗഹൃദം എന്നതാണ്. വോള്‍വോ ബസില്‍ ഈടാക്കുന്ന നിരക്കാണ് ഇലക്ട്രിക് ബസ് യാത്രക്കും ഈടാക്കുക. സ്‌റ്റോപ്പുകളുടെ വിവരങ്ങള്‍ നല്‍കാന്‍ എല്‍ഇഡി ഡിസ്‌പ്ലേയും ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ അനൗണ്‍സ്‌മെന്റും ഉണ്ടാകും. സി.സി ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ അത്യാന്താധുനിക സാങ്കേതിക വിദ്യകളാണ് ബി.വൈ.ഡി കെ9 സീരീസ് ഇലക്ട്രിക് ബസിലുള്ളത്. ചൈനയില്‍ ഇത്തരം 300 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സിംഗപൂരിലും മലേഷ്യയിലും വിജയകരമായ ശേഷമാണ് ഇന്ത്യയിലേക്കും ഇലക്ട്രിക് ബസുകള്‍ എത്തുന്നത്. സൗരോര്‍ജ്ജം വഴിയും ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാവും എന്നതാണ് മറ്റൊരു പ്രത്യേകത. 2 കോടി രൂപയാണ് ബസിന്റെ വില.
തായ്‌ലാന്‍ഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു.
തായ്‌ലാന്‍ഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. വെള്ളിയാഴ്ച ത്യാലാന്‍ഡിലെ തീരദേശ നഗരമായ പാട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ 30 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും പാട്ടയിലേക്ക് പഠനയാത്ര പോകുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത് തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് തായ്‌ലാന്‍ഡിലാണെന്നാണ്.
Thursday, February 27, 2014
കിളിമാനൂര്‍ മഹാദേവേശ്വരം വിദ്യാധിരാജ സ്മാരക എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ സമാധിദിനം ആചരിച്ചു
കിളിമാനൂര്‍: മഹാദേവേശ്വരം വിദ്യാധിരാജ സ്മാരക എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം സമാധിദിനം ആചരിച്ചു.
ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുക 70 ലക്ഷമായി വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു. നേരത്തെ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുകയുടെ പരുധി 40 ലക്ഷം ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 100 ശതമാനമായി. യൂറിയയുടെ വില ടണ്ണിന് 350 രൂപകൂട്ടാനും തീരുമാനമായി. എന്നാല്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകളില്‍ തീരുമാനം എടുത്തില്ല.
ആം ആദ്മിക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യാസമില്ല ;ഹാസാരെ
ആം ആദ്മിക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യാസമില്ലെന്ന് അണ്ണാ ഹസാരെ. തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കിയ പിന്തുണയെ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി അയച്ച കത്തിലാണ് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള നിലപാട് ഹസാരെ വ്യക്തമാക്കിയത്. ലോക്‌സഭ ഇലക്ഷനെക്കുറിച്ചുള്ള തന്റെ പതിനേഴ് കാര്യപരിപാടികള്‍ അവതരപ്പിച്ചപ്പോള്‍ മമതാ ബാനര്‍ജി മാത്രമാണ് മറുപടി നല്‍കിയതെന്നും ഹസാരെ പറഞ്ഞു. കെജ്രിവാള്‍ മറുപടി തരാന്‍ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു. താന്‍ മുന്നോട്ട് വെയ്ക്കുന്ന പതിനേഴ് കാര്യപരിപാടികളില്‍ യോജിക്കാമെന്നുണ്ടെങ്കില്‍ ആം ആദ്മിയെ പിന്തുണയ്ക്കാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ കെജ്രിവാള്‍ തന്റെ കത്തിന് മറുപടി തരാന്‍ പോലും തയ്യാറായില്ല. അതിനര്‍ത്ഥം കെജ് രിവാള്‍ അധികാരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നാണ്. ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല ഹസാരെ ആരോപിച്ചു. ആം ആദ്മിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് മനസിലായതായും ഹസാരെ പറഞ്ഞു. അതേസമയം മമതാ ബാനര്‍ജിയെ പുകഴ്ത്താനും ഹസാരെ മടികാണിച്ചില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ; ജിഭീഷണിയുമായി കേരള കോണ്‍ഗ്രസ് മാണിവിഭാഗം
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിലപാട് കര്‍ശനമാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. തെരഞ്ഞെടുപ്പിന് മുമ്പ് നവംബര്‍ പതിമൂന്നിലെ വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി അല്ലാതാകുമെന്ന് ആന്റണി രാജു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും രാജിവെയ്ക്കുമെന്നും ആന്റണിരാജു പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം ഉന്നയിച്ച ആശങ്കകള്‍ പൂര്‍ണമായും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിഭീഷണിയുമായി കേരള കോണ്‍ഗ്രസ് മാണിവിഭാഗം രംഗത്തെത്തിയത്. വിജ്ഞാപനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കെ എം മാണി രാജിവെയ്ക്കുമെന്നും നേരത്തെ പി സി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം, ജനവാസ മേഖലകളിലെ ആശങ്ക എന്നിവയില്‍ മന്ത്രാലയം വരും വ്യക്തത വരുത്തുമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കിയത്. ഇതോട് രൂക്ഷമായ പ്രതികരണങ്ങളാണ് കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന മുന്‍നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചപ്പോള്‍ ജനവാസമേഖലകളെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യക്തമാക്കി മെമ്മോറാണ്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കി. പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിച്ചതിലെ പിഴവുകള്‍ നികത്താന്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ അന്തിമവിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം പരിഹരിക്കപ്പെടുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസ് മാണിവിഭാഗം നേതാക്കന്മാരുടെ വാദം. ശുപാര്‍ശകളില്‍ ഭേദഗതി നിര്‍ദേശിച്ച് കേരളം സമര്‍പ്പിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തത തേടി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയുള്ളതാണെന്ന് പറഞ്ഞതല്ലാതെ എല്ലാ ആശങ്കകളും പരിഹരിക്കാനാകുമെന്ന ഉറപ്പ് വീരപ്പ മൊയ്‌ലി നല്‍കിയില്ല. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന പരിസ്ഥിതി മന്ത്രി ഉറപ്പ് നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് തത്വത്തിലുള്ള നിര്‍ദേശങ്ങളും ഓഫീസ് മെമ്മോറാണ്ടവും പുറത്തിറക്കിയതെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടില്‍ നിലപാട് അറിയിക്കേണ്ട 6 സംസ്ഥാനങ്ങളില്‍ കേരളത്തിന്റേയും തമിഴ് നാടിന്റേയും മറുപടികള്‍ മാത്രമാണ് മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുടെ നിലപാട് അറിയാതെ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റം വരുത്തികൊണ്ട് അന്തിമതീരുമാനം എടുക്കാനാകില്ല. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലിന് ഉറപ്പ് നിലനില്‍ക്കുന്നതിനാല്‍ പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ച തീരുമാനം പൂര്‍ണമായും തിരുത്താനും മന്ത്രാലയത്തിനാകില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം പരിഗണിച്ച് റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ആശങ്കകകളില്‍ വ്യക്ത വരുത്താനുള്ള നീക്കം. ഇതേസമയം കേരളത്തിന്റെ ആശങ്കകള്‍ മന്ത്രാലയത്തെ അറിയിച്ചതായും രണ്ട് ദിവസത്തിനകം കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്ന് വിദഗ്ധസമിതി ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു
116 ാം വയസ്സില്‍ ധരംപാല്‍ സിംഗ് ഓടി നേടിയത് രണ്ട് സ്വര്‍ണ്ണം.....
116 ാം വയസ്സില്‍ ധരംപാല്‍ സിംഗ് ഓടി നേടിയത് രണ്ട് സ്വര്‍ണ്ണം..... പത്താം വയസ്സില്‍ ധരംപാല്‍ ആരംഭിച്ച ഓട്ടം ഇപ്പോഴും തുടരുകയാണ്. 116 ാം വയസ്സിലെത്തിനില്‍ക്കുന്ന ധരംപാല്‍ സിംഗ് ഓടാന്‍ ജപ്പാനിലേക്ക് പോകാനിരിക്കുകയാണ്. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ രണ്ട് സ്വര്‍ണ്ണം നേടിയാണ് ധരംപാല്‍സിംഗ് ലോകമീറ്റിനായി ജപ്പാനിലേക്ക് പോകാനൊരുങ്ങുന്നത്. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ 6101897 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രധാന ഇനം 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നിവയാണ്. സ്‌പോണ്‍സര്‍മാരെ ലഭിക്കത്തതിനാലാണ് ഇദ്ദേഹത്തിന് ഇതിനുമുമ്പുള്ള ലോകമീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇത്തവണ യു പി സര്‍ക്കാരും രണ്ട് സ്വകാര്യ സ്‌പോണ്‍സര്‍മാരും ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. ഇദ്ദേഹം തികഞ്ഞ ഒരു വെജിറ്റേറിയന്‍ കൂടിയാണ്.
കറാച്ചിയില്‍ ഇന്ത്യന്‍ വശംജനായ ഷിയാ പണ്ഡിതന്‍ ഉള്‍പ്പടെ 4 പേര്‍ വെടിയേറ്റ് മരിച്ചു...
പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇന്ത്യന്‍ വംശജനായ ഷിയ പണ്ഡിതന്‍ ഉള്‍പ്പെടെ നാലുപേര്‍ അഞ്ജാതന്റെ വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ പണ്ഡിതന്‍ അല്ലാമ താക് ഹാദി നഖ്‌വിയ്ക്ക് ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റതെന്നും ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. നഖ്‌വി ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ജനിച്ചത് പിന്നീട് സ്വാതന്ത്ര്യ സമരകാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിപാര്‍ക്കുകയായിരുന്നു. കറാച്ചിയില്‍ തന്നെയുണ്ടായ മറ്റൊരു വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചതായും മരിച്ചവരില്‍ മദ്രസ അധികാരിയും മകനും ഉള്‍പ്പെടുന്നതായും പോലീസ് പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ; ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍.
ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നവംബര്‍ 13 ലെ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം , ആശുപത്രി എന്നീ മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ടിപി വധക്കേസ് ; പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി.
ആര്‍എംപി നേതാവായ ടി പി ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി. ലംബു പ്രദീപിന് ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. കേസിന് പ്രത്യക പരിഗണനനല്‍കണമെന്ന ഡിജിപിയുടെ ആവശ്യം കോടതി തള്ളി. കേസില്‍ രാഷ്ട്രിയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചു.
ഇറാഖില്‍ സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു.
ഇറാഖിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലുമായാണ് ഇറാക്കിനെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ ഏറെയും അരങ്ങേറിയത്. മോട്ടോര്‍സൈക്കിളിലും മിനിബസിലുമായാണ് ഇവിടെ ബോംബ് സ്ഥാപിച്ചിരുന്നത്. ബാഗാദാദില്‍ അല്ലാതെ സദര്‍ സിറ്റി, ഷആബ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. സംഭവത്തിന് പിന്നില്‍ സുന്നി ഭീകര ഗ്രൂപ്പുകള്‍ തന്നെയാകുമെന്നാണ് പോലീസിന്റെ നിഗമനം. ഇറാഖില്‍ ഷിയാ വംശജനായ നൂറി അല്‍ മാലിക്കി നയിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സുന്നി ഗ്രൂപ്പുകള്‍ രാജ്യത്ത് നിരന്തര ആക്രമണമാണ് അഴിച്ചു വിടുന്നത്. അടുത്തിടെ അന്‍ബാര്‍ പ്രവിശ്യയില്‍ സുന്നി ഭീകരര്‍ താവളമുറപ്പിച്ചതിനെത്തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇറാഖില്‍ നൂറി അല്‍ മാലിക്കി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ തുടരുന്ന സുന്നിഷിയ വംശീയ സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം പൊലിഞ്ഞത് 7000 ത്തിലേറെ ജീവനുകളാണ്.
സഹാറ തലവന്‍ സുബ്രത റോയ് അറസ്റ്റില്‍...
സഹാറ തലവന്‍ സുബ്രത റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹാറ ഗ്രൂപ്പിന്റെ അഭിഭാഷകനാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. നിക്ഷേപകരെ വഞ്ചിച്ച കേസില്‍ സുപ്രീം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. സഹാറ ലക്‌നൗ പോലീസാണ് സുബ്രത റോയിയെ അറസ്റ്റ് ചെയ്തത്. അടിയന്തിരമായി പരിഗണിക്കണമെന്ന സുബ്രതയുടെ ഹര്‍ജി കോടതി തള്ളി. മാര്‍ച്ച് 4 ന് കേസ് പരിഗണിക്കും.
കസ്തൂരിരംഗന്‍ ; ആശങ്കകള്‍ കേന്ദ്രം പരഹരിക്കുമെന്ന് പ്രീക്ഷിക്കുന്നുവെന്ന് ചെന്നിത്തല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ കേന്ദ്രം പരഹരിക്കുമെന്ന് പ്രീക്ഷിക്കുന്നതായി ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല. കര്‍ഷകര്‍ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുമായി സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു. അതുകൊണ്ടു തന്നെ കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്രം പരിഹരിക്കും എന്നുതന്നെയാണ് പ്രതീക്ഷയെന്നും ചെന്നിത്തല ഗുരുവായൂരില്‍ പറഞ്ഞു.
ഇന്നത്തെ 28-2-2014 (1189 കുംഭം 15) നക്ഷത്ര വിവരങ്ങള്‍
ഇന്നത്തെ (28-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 28-2-2014 (1189 കുംഭം 15 )
നക്ഷത്രം: അവിട്ടം ( രാത്രി 9.32.05 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതയം)
കൂറ് (രാശി): ആദ്യ രണ്ട് പാദം: മകരക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
കൂറ് (രാശി): അവസാന രണ്ട് പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
ആഴ്ച: വെള്ളി
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ചതുര്‍ദ്ദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.37- 1.00
കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 11.07 മുതല്‍ 12.36 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
By: https://www.facebook.com/uthara.astrology
****************************
തീയതി: 28-2-2014 (1189 കുംഭം 15 )
നക്ഷത്രം: അവിട്ടം ( രാത്രി 9.32.05 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതയം)
കൂറ് (രാശി): ആദ്യ രണ്ട് പാദം: മകരക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
കൂറ് (രാശി): അവസാന രണ്ട് പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
ആഴ്ച: വെള്ളി
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ചതുര്‍ദ്ദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.37- 1.00
കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 11.07 മുതല്‍ 12.36 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
By: https://www.facebook.com/uthara.astrology
നായയുമായി സവാരിക്കിറങ്ങിയ ദമ്പതിക്കള്‍ക്ക് നായകാട്ടിക്കൊടുത്തത് 1 കോടി ഡോളറിന്റെ നിധി.
വടക്കന്‍ കാലിഫോര്‍ണിയയിലെ ദമ്പതികള്‍ക്കാണ് ഒരു കോടി ഡോളറിന്റെ നിധി ലഭിച്ചത്. നായ നയിച്ച വഴിയെയാണ് ദമ്പതിമാര്‍ നടന്നത്. ഒടുവില്‍ അവര്‍ എത്തിയതാകട്ടെ ഒരു മരത്തിനടിയില്‍ ഭാഗികമായി കുഴിച്ചിട്ട നിധികുംഭത്തിനരികിലാണ്. കൂടുതല്‍ കുഴിച്ച്, താങ്ങിയെടുത്ത് വീട്ടില്‍ എത്തിച്ച് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണനാണയങ്ങളുടെ ഒരു കൂമ്പാരം അതില്‍ കണ്ടത്. 60 കോടി രൂപ വിലമതിക്കുന്ന 1400 സ്വര്‍ണ്ണ നാണയങ്ങളായിരുന്നു അതില്‍. നായയുമായി പതിവായി നടക്കുന്ന വഴിയായിരുന്നു ഇതെന്ന് ദമ്പതികളായ ജോണും മേരിയും പറയുന്നു. പാതികുഴിഞ്ഞുകിടക്കുന്ന വീപ്പ പണിപ്പെട്ട് കുഴിച്ചെടുത്ത് വീട്ടില്‍ കൊണ്ടുചെന്നുനോക്കിയപ്പോഴാണ് കണ്ണഞ്ചിക്കുന്ന സ്വര്‍ണ്ണനാണയങ്ങളാണെന്ന് മനസിലായത്. 1847നും 1897നും ഇടയില്‍ പ്രചാരമുണ്ടായിരുന്നവയാണ് ഈ സ്വര്‍ണനാണയങ്ങള്‍. അമേരിക്കയില്‍ ലഭിച്ച ഏറ്റവും വലിയ നിധിയാണിതെന്ന് കരുതപ്പെടുന്നു. വീപ്പയുമായി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, ഇതില്‍നിറയെ പെയിന്റ് ആയിരിക്കുമെന്ന് ജോണ്‍ പറഞ്ഞതായി മേരി വെളിപ്പെടുത്തി. ഏതായാലും കഷ്ടപ്പെട്ട് തുറന്നുനോക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1985ല്‍ 10 ലക്ഷം ഡോളറിന്റെ സ്വര്‍ണനാണയം കണ്ടെത്തിയതാണ് ഇതിനുമുമ്പുണ്ടായ നിധിവേട്ട.
പരിയാരം സഹകരണമെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ വടക്കെ മലബാറിന്റെ ആരോഗ്യ വികസന സ്വപ്‌നത്തിന്റെ കുതിച്ചു ചാട്ടമാകും....
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ കണ്ണൂരിന്റെ ആരോഗ്യ വികസന രംഗത്ത് ഈ തീരുമാനം വന്‍ മുതല്‍ക്കൂട്ടാകും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആകുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഗ്രാന്‍ഡ് ഉള്‍പ്പെടെ വലിയ സഹായങ്ങളാകും മെഡിക്കല്‍ കോളേജിന് ലഭിക്കുക. കൂടുതല്‍ എംബിബിഎസ് , പിജി സീറ്റുകള്‍ എന്നിവ കൂടാതെ മികച്ച അദ്ധ്യാപകരെയും ഡോക്ടര്‍മാരെയും കോളേജിന് ലഭിക്കും. സീറ്റിന് ഇന്ന് നല്‍കുന്ന തുകയേക്കാള്‍ നാലില്‍ ഒന്ന് മതിയാകും. കൂടാതെ മികച്ച ഹൃദയ ശസ്ത്രക്രിയാ കേന്ദ്രമായ സഹകരണ ഹൃദായാലയത്തില്‍ സൗജന്യ നിരക്കില്‍ ഹൃദയ ശസ്ത്രക്രിയ നടത്താനാകും. കണ്ണീര്‍, കാസര്‍ഗോഡ് , വയനാട് ജില്ലകളിലെ പാവപ്പെട്ട രോഗികള്‍ക്ക് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വലിയ അനുഗ്രഹമാകും.
സംസ്ഥാനത്തെ അനധികൃത ഖനനം തടയണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂരിന് സുധീരന്റെ കത്ത്.
സംസ്ഥാനത്തെ അനധികൃത ഖനനം തടയണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്ത് നല്‍കി. അനധികൃതമായി നല്‍കിയ ഖനനാനുമതികളെക്കുറിച്ച് അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറികളുള്‍പ്പെടെ ഖനനത്തിന് തോന്നിയതുപോലെ അനുമതി നല്‍കുന്നതായി വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരിസ്ഥിതി കമ്മിറ്റിക്ക് അദ്ധ്യക്ഷനില്ലാത്ത കാലത്ത് നിരവധി സ്ഥാപനങ്ങള്‍ക്ക് ഖനനാനുമതി നല്‍കിയിരുന്നു. ഇത്തരം നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിളകളിലെ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി.
ദൂരവ്യപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന നെല്ല് ഉള്‍പ്പെടെയുള്ള വിളകളിലെ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി അനുമതി നല്‍കി. ഇതോടെ വന്‍കുത്തകകള്‍ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ക്ക് പരീക്ഷമം നല്‍കാനുള്ള അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ചോളം മുതല്‍ നെല്ല് വരെയുള്ള ഇരുന്നൂറോളം വിളകളില്‍ ജനിതകമാറ്റം വരുത്താനാമ് ഇതോടെ കേന്ദ്ര സര്‍ക്കാര്‍അനുമതി നല്‍കിയത്. എന്നാല്‍ ജനിതക മാറ്റം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ ്‌നുമതി കൂടി വേണം. എന്നാല്‍ ഈ കാര്യത്തില്‍ എതിര്‍ നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.
വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.
നേര്യമംഗലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ഇടുക്കി കവലയില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായത്. തിരുവനന്തപുരം മാര്‍ത്താ ബത്‌ലഹേം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് പുലര്‍ച്ചെ 4.50 ന് മറിഞ്ഞത്. 40 വിദ്യാര്‍ഥികള്‍ അടങ്ങുന്ന വിനോദ സഞ്ചാര സംഘം മൂന്നാറിലേയ്ക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ ആയിരുന്നതിനാല്‍ ബസിലെ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കറ്റവരില്‍
രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളേറ്റ് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. രാവിലെ എട്ടരയോടെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളേറ്റ് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. രാവിലെ എട്ടരയോടെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
മുംബൈ മുങ്ങികപ്പല്‍ അപകടം : രണ്ടു നാവികര്‍ മരിച്ചതായി സ്ഥിരീകരണം.
മുബൈയില്‍ ഇന്നലെ ഉണ്ടായ മുങ്ങികപ്പല്‍ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചതായി നാവികസേന ഔദ്യോഗികമായി സ്ഥിരികരിച്ചു. ലഫ്റ്റ്‌നന്റ് കേണല്‍ കപീഷ് മുഹാല്‍, ലഫ്റ്റ്‌നന്റ് കേണല്‍ മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങികപ്പലിലെ അടച്ചിട്ട മുറിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ നാവികസേനാംഗങ്ങള്‍ കണ്ടെത്തിയത്.
Wednesday, February 26, 2014
ബിജെപി അധികാരത്തില്‍ വരുമെന്ന് അമേരിക്കന്‍ സര്‍വ്വേ റിപ്പോര്‍ട്ടിലും.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് അമേരിക്കന്‍ സര്‍വ്വേ റിപ്പോര്‍ട്ടിലും. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിയുമെന്നും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ട് . കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും നേരിടേണ്ടി വരിക എന്നും സര്‍വ്വേയിലുണ്ട്. 70 % ജനങ്ങളും കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ അസംതൃപ്തരാണ്. 63 % ജനങ്ങളും അഭിപ്രായപ്പെട്ടത് ബിജെപി അധികാരത്തില്‍ വരണമെന്നാണ് . 19 % പേര്‍ മാത്രമാണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍. 78 % പേര്‍ മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ആത്മകഥയെഴുതുന്നൂ......
ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആത്മകഥയെഴുതുകയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ചാണ് സച്ചിന്‍ ഇത് വെളിപ്പെടുത്തിയത്. എന്നാല്‍ ആത്മകഥയെക്കുറിച്ച് കൂടുതലൊന്നും സച്ചിന്‍ വെളിപ്പെടുത്തിയില്ല. കൂടുതല്‍ വെളിപ്പെടുത്തിയാല്‍ പുസ്തകം പിന്നെ നിങ്ങള്‍ വാങ്ങില്ലെന്നാണ് സച്ചിന്‍ പറഞ്ഞത്. ആത്മകഥയെഴുത്ത് എന്ന് തീരുമെന്ന് സച്ചിന്‍ വെളിപ്പെടുത്തിയില്ല. തന്റെ ക്രിക്കറ്റ് ജീവിതമാകും ഇതില്‍ ഏറ്റവും കൂടുതലായി ഉണ്ടാവുകയെന്ന് സച്ചിനോടടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു.
ഭീകരപ്രവര്‍ത്തനം നടത്തിയതിന് 26 പേര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ.
ഭീകരപ്രവര്‍ത്തനം നടത്തിയതിന് 26 പേര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ. ഭീകര സംഘത്തില്‍ പെട്ടവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിച്ചത്. സൂയിസ് കനാലിലൂടെ പോകുന്ന കപ്പല്‍ ആക്രമിച്ച കേസ്സിലാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ക്രിസ്ത്യാനികള്‍ക്കും സൈന്യത്തിനും പോലീസിനും എതിരെ ആക്രമണം നടത്തിയെന്ന കേസ്സും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ അന്തിമ വിധി പറയേണ്ടത് ഈജിപ്തിലെ ഇസ്ലാം ആത്മീയ നേതാവായ മുഫ്തിയാണ്. ഈ വരുന്ന മാര്‍ച്ച് 19 ന് മുഫ്തി അന്തിമ വിധി പ്രസ്താവിക്കും.
അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചു.
നാവികസേനാ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി രാജിവെച്ചു. ഏഴുമാസത്തിനിടെ ഐഎന്‍എസ് സിന്ധുരത്‌ന ഉള്‍പ്പടെയുള്ള അന്തര്‍വാഹിനികളിലുണ്ടായ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിവെച്ചത്. പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. നാവികസേനാ മേധാവിയുടെ താല്‍ക്കാലിക ചുമതല വൈസ് അഡ്മിറല്‍ ആര്‍ കെ ധുവാനാണ് . കഴിഞ്ഞ ആഗസ്ത് 31 ന് നാവികസേന മേധാവിയായി അഡ്മിറല്‍ഡി.കെ.സിങ് ചുമതലയേറ്റത്. ഒരു വര്‍ഷത്തിനിടെ 12 അപകടങ്ങളാണ് നാവികസേനയിലുണ്ടായത്. 2012 ആഗസ്ത് 31 നായിരുന്നു അഡ്മിറല്‍ ഡി.കെ ജോഷി നാവികസേനാ മേധാവിയായത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ .
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. റിപ്പോര്‍ട്ട സംബന്ധിച്ച് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും ആണ് ചര്‍ച്ച നടത്തുക. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്നും കേരളം
ഐഎന്‍എസ് സിന്ധുരത്‌നയെ മുബൈ തീരത്തെത്തിച്ചു.
നാവികസേനയുടെ ഐഎന്‍എസ് സിന്ധുരത്‌നയെ മുംബൈ തീരത്തെത്തിച്ചു. ഇന്ന് രാവിലെയോടെയാണ് സിന്ധുരത്‌നയെ മുംബൈ തീരത്തെത്തിച്ചത്. ഇന്നലെ മുങ്ങികപ്പലില്‍ നിന്ന് പുക പടര്‍ന്നത് പരിഭ്രാന്തിയിലാക്കിയിരുന്നു. മുംബൈ തീരത്തിനടുത്തുനിന്നുമാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ കാണാതായ രണ്ടു നാവികര്‍ കപ്പലിലെ അടച്ചിട്ട ചേംബറില്‍ ഉണ്ടെന്നാണ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് അഡ്മിറല്‍ ഡി കെ ജോഷി ഇന്നലെ രാജിവെച്ചിരുന്നു. ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ഹളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചത്.
Subscribe to:
Posts (Atom)






.jpg)
.jpg)

.jpg)
.jpg)

.jpg)





.jpg)

.jpg)
.jpg)

.jpg)




.jpg)


.jpg)










.jpg)

.jpg)
.jpg)
.jpg)













