സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മത്സരത്തിന് ഇന്ന് പശ്ചിമബംഗാളിലെ സിലിഗുഡിയില്‍ തുടക്കമാകും. ഗ്രൂപ്പ് എ യില്‍ ഉത്തരാഖണ്ഡും മഹാരാഷ്ട്രയും തമ്മിലാണ് ആദ്യമല്‍സരം. മുന്‍ചാംപ്യന്‍മാരായ കേരളം ഇന്ന് ആദ്യമല്‍സരത്തില്‍ മിസോറാമുമായി ഏറ്റുമുട്ടും. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മല്‍സരം. ഗ്രൂപ്പിലെ ആദ്യരണ്ടു സ്ഥാനക്കാര്‍ സെമിയിലെത്തും. അഞ്ചു മേഖലകളില്‍ നിന്ന് യോഗ്യതാ മല്‍സരം ജയിച്ചെത്തിയ 10 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. ഇത്തരത്തില്‍ ചാംപ്യന്‍ഷിപ്പിന്റെ ഘടന പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ സന്തോഷ് ട്രോഫിയാണ് ഇത്തവണത്തതേത്.
0 comments:
Post a Comment