കളിയുടെ ലോകത്തേക്ക് വേഗം മടങ്ങിവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുകൂലമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീശാന്ത് . ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരമായ ശ്രീ ക്രിക്കറ്റ് ലോകത്തേക്കുള്ള മടങ്ങി വരവിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഐപിഎല്‍ ഒത്തുകളി കേസിലെ മുഖ്യ ബിന്ദു വായി മുംബൈ പോലീസ് കണക്കാക്കുന്ന വിന്ദു ദാര സിങ് കഴിഞ്ഞ ദിവസം ശ്രീശാന്ത് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. വാതുവെപ്പില്‍ ശ്രീശാന്ത് 100 ശതമാനവും നിരപരാധിയാണെന്നും ശ്രീയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് വിന്ദുധാര സിങ് ഒരു സ്വകാര്യ ചാന്‍ നടത്തിയ ഒളി കാമറ ഓഫറേഷനില്‍ വെളിപ്പെടുത്തിയത്. വാതുവെപ്പില്‍ വിജയ് മല്യയ്ക്ക് നേരിട്ട് പങ്കുണ്ടെന്നും വിന്ദു ധാര സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തേക്ക് വേഗം മടങ്ങഇ വരാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശ്രീ വ്യക്തമാക്കിയത്.
Wednesday, February 26, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment