Thursday, February 27, 2014

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ; ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍.

ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നവംബര്‍ 13 ലെ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം , ആശുപത്രി എന്നീ മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  


0 comments:

Post a Comment