Monday, February 24, 2014

പെരുമ്പാവൂര്‍ കുന്നത്തുനാട് താലൂക്ക് എന്‍ എസ് എസ് ലോയേഴ്‌സ് ഫോറം രൂപവത്കരിച്ചു





പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ നിയമ ബോധന ക്ലാസ് നടത്തി. ജില്ലാ ജഡ്ജ് പി. മോഹനദാസ് ഉദ്ഘാടനം ചെയ്തു.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്റെ അധ്യക്ഷതയില്‍ ലോയേഴ്‌സ് ഫോറം രൂപവത്കരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ എന്‍. മോഹനന്‍ നായര്‍, പി.ജി. രാജഗോപാല്‍, ക്യാപ്റ്റന്‍ എസ്.ആര്‍. നായര്‍, അഡ്വ. ടി.എന്‍. ദിലീപ് കുമാര്‍, പി.കെ. രാജീവ്, അഡ്വ. രേഖ സി. നായര്‍, കരയോഗം പ്രസിഡന്റ് രാമന്‍പിള്ള, പി.കെ. രാജു, അഡ്വ. ടി.ബി. ബിനു എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment