Wednesday, February 26, 2014

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; ജീവനക്കാരന്റെ സഹായത്തോടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം... ഒരു കിലോ സ്വര്‍ണ്ണം പിടികൂടി.

 കരിപ്പൂര്‍ വിമാനാത്താവളത്തില്‍ വീണ്ടും ജീവനക്കാരന്റെ സഹായത്തോടെ സ്വര്‍ണക്കടത്തിനു ശ്രമം. ദുബായില്‍ നിന്ന് യാത്രക്കാരന്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം വിമാനത്താവള താല്‍കാലിക ജീവനക്കാരന്‍ വഴി പുറത്തുകൊണ്ടുവരുന്നതിനിടെ കേന്ദ്രസുരക്ഷാസേനയും കസ്റ്റംസും ചേര്‍ന്ന് പിടികൂടി.
സംഭവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ കരാര്‍ കമ്പനിയിലെ ജീവനക്കാരന്‍ ഫറോഖ് അഹമ്മദ് ഇര്‍ഷാദിനെ ഒരു കിലോ സ്വര്‍ണ്ണവുമായാണ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരന്റെ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വിമാനം ഇറങ്ങിയ ഉടന്‍ യാത്രക്കാരന്‍ ഒരുകിലോ സ്വര്‍ണ്ണകട്ടി ഇര്‍ഷാദിന് കൈമാറുകയായിരുന്നു. എമിറൈറ്റ്‌സ് എയര്‍വിമാനത്തിലാണ് യാത്രക്കാരന്‍ കരിപ്പൂരില്‍ എത്തിയത്.





0 comments:

Post a Comment