ഓയൂര്‍:കരയോഗ അംഗങ്ങള്‍ വിവാഹച്ചടങ്ങുകളിലെ ധൂര്‍ത്തും അമിത ആര്‍ഭാടങ്ങളും ഒഴിവാക്കണമെന്ന് ചടയമംഗലം എന്‍.എസ്.എസ്.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ്.വെളിനല്ലൂര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഭരണസമിതി അംഗം പി.എസ്.മനോജ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, മെറിറ്റ് സ്‌കോളര്‍ഷിപ്പ്, മികച്ച കരയോഗം പ്രസിഡന്റിനുള്ള അവാര്‍ഡ്, പ്രൈമറി കുട്ടികള്‍ക്കുള്ള പ്രോത്സാഹനസമ്മാനം എന്നിവ വിതരണം ചെയ്തു. കേരള സര്‍വകലാശാലയില്‍നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റ് നേടിയ രശ്മിയെ ചടങ്ങില്‍ അനുമോദിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ മധുസൂദനന്‍ പിള്ള, രാജഗോപാലന്‍ നായര്‍, അമ്പലംകുന്ന് മോഹനന്‍ നായര്‍, എം.സദാശിവക്കുറുപ്പ്, ബി.ചന്ദ്രന്‍ പിള്ള, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.സുകുമാരി അമ്മ, സെക്രട്ടറി സഹജമ്മ, വനിതാ യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ഗീത, ശ്രീദേവി, സതീഭായി, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment