പാര്‍ട്ടി പിളരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‌ക്കെ ആര്‍ജെഡി ഇന്ന് അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ ഔദ്യോഗികവസതിയിലാണ് യോഗം. പാര്‍ട്ടി പിളരില്ലെന്നാണ് ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ധിഖി അറിയിച്ചത്. എത്ര എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പം നില്ക്കുമെന്ന് ഇന്നു നടക്കുന്ന യോഗത്തില്‍ വ്യക്തമാകുമെന്നും സിദ്ധിഖി അറിയിച്ചു. തിങ്കളാഴ്ച 22 ആര്‍ജെഡി എംഎല്‍എമാരില്‍ 13 പേര്‍ നിതീഷ്‌കുമാറിന്റെ ജെഡിയു സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്പീക്കര്‍ക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇവരില്‍ ആറുപേര്‍ പാര്‍ട്ടിയില്‍നിന്നു തങ്ങള്‍ പുറത്തുപോയിട്ടില്ലെന്നു മണിക്കൂറുകള്‍ക്കകം വ്യക്തമാക്കി. 22 പേരുള്ള ആര്‍ജെഡിയിലെ 13 എംഎല്‍എമാര്‍ സമ്രാട് ചൗധരി എംഎല്‍എയുടെ വസതിയില്‍ യോഗം ചേര്‍ന്നശേഷം തങ്ങള്‍ ആര്‍ജെഡി വിട്ടെന്നും ജെഡിയുവിനു പിന്തുണ നല്‍കുന്നതായും അറിയിച്ച് സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരിക്കു കത്തയയ്ക്കുകയായിരുന്നു. പിന്നീട്, ആര്‍ജെഡി നിയമസഭാ കക്ഷി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖിക്കൊപ്പം എത്തിയ ആറ് എംഎല്‍എമാര്‍ തങ്ങള്‍ പാര്‍ട്ടി വിട്ടിട്ടില്ലെന്നും രാജിക്കത്ത് വ്യാജമാണെന്നും വ്യക്തമാക്കിയിരുന്നു.
Tuesday, February 25, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment