Thursday, February 27, 2014

കറാച്ചിയില്‍ ഇന്ത്യന്‍ വശംജനായ ഷിയാ പണ്ഡിതന്‍ ഉള്‍പ്പടെ 4 പേര്‍ വെടിയേറ്റ് മരിച്ചു...

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇന്ത്യന്‍ വംശജനായ ഷിയ പണ്ഡിതന്‍ ഉള്‍പ്പെടെ നാലുപേര്‍ അഞ്ജാതന്റെ വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ പണ്ഡിതന്‍ അല്ലാമ താക് ഹാദി നഖ്‌വിയ്ക്ക് ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റതെന്നും ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. നഖ്‌വി ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ജനിച്ചത് പിന്നീട് സ്വാതന്ത്ര്യ സമരകാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിപാര്‍ക്കുകയായിരുന്നു. കറാച്ചിയില്‍ തന്നെയുണ്ടായ മറ്റൊരു വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചതായും മരിച്ചവരില്‍ മദ്രസ അധികാരിയും മകനും ഉള്‍പ്പെടുന്നതായും പോലീസ് പറഞ്ഞു.





0 comments:

Post a Comment