മുംബൈയില്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടിച്ചു. ഇന്ത്യന്‍ നാവികസേനയുടെ മുങ്ങികപ്പലായ ഐഎന്‍എസ് സിന്ധുരത്‌നയില്‍ തീപിടുത്തം. കപ്പലിലുണ്ടായിരുന്ന അഞ്ച് നാവികരെ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെ കടലിലാണ് അപകടം. പരിശീലനത്തിനിടെയാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്. അപകടസമയത്ത് കപ്പലിനുള്ളില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടെ കപ്പലില്‍ തീ പടരുന്നതു കണ്ട നാവികര്‍ തന്നെ നിയന്ത്രണവിധേയമാക്കി. ബാറ്ററിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകിലുണ്ടായ പൊട്ടിതെറിയില്‍ 18 നാവികള്‍ മരിച്ചിരുന്നു.
Tuesday, February 25, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment