This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, July 31, 2014

കോട്ടായി ചമ്പ്രക്കുളം എന്‍ .എസ് .എസ് . കരയോഗവാര്‍ഷികം ഉദ്ഘാടനം ചെയ്തു





കോട്ടായി: ചമ്പ്രക്കുളം എന്‍.എസ്.എസ്. കരയോഗം വാര്‍ഷികാഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. വാസുദേവന്‍ നായര്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി., പ്ലസ്ടു ജേതാക്കളെയും സാക്ഷരതാപ്രവര്‍ത്തകന്‍ പേരൂര്‍ രാജഗോപാലനെയും അനുമോദിച്ചു. സെക്രട്ടറി എം.കെ. വിജയന്‍, കെ. ജയപ്രകാശ്, കെ. ഉണ്ണികൃഷ്ണന്‍ നായര്‍, കെ. ജയപ്രസാദ്, സുനിത മുരളി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭരണസമിതിയിലേക്ക് എം. വാസുദേവന്‍ നായര്‍, എം.കെ. വിജയന്‍, വേണുഗോപാലമേനോന്‍, പത്മനാഭന്‍ നായര്‍, കെ. ജയപ്രകാശന്‍, സുന്ദരേശന്‍ നായര്‍, രാജഗോപാല്‍, ഹരിദാസന്‍, ചന്ദ്രമോഹന്‍, സി. ഗോപിനാഥന്‍, പി. പരമേശ്വരന്‍ എന്നിവരെ തിരഞ്ഞെടുത്തു.

പറവൂര്‍ എന്‍ .എസ് .എസ് . യൂണിയന്‍ സമ്പൂര്‍ണ രാമായണ പാരായണം നടത്തി





പറവൂര്‍: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ രാമായണ പാരായണം നടത്തി.
യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആര്‍.മോഹന്‍കുമാര്‍, വൈസ് പ്രസിഡന്റ് എം.ജനീഷ്‌കുമാര്‍, യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍, കെ.ബി.രാമചന്ദ്രന്‍, കെ.പി.ശ്രീകുമാര്‍, വി.ബി.രാജശേഖരന്‍, എസ്.സി.ബാബുരാജ്, ഹേമ അശോകന്‍, ജലജ രവീന്ദ്രന്‍, പി.ജി.രാജശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം പിറവം കരയോഗത്തിന്‌ ലഭിച്ചു





പിറവം: താലൂക്കിലെ ഏറ്റവും മികച്ച കരയോഗത്തിനുള്ള പുരസ്‌കാരം പിറവം 591-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന് ലഭിച്ചു. താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പുരസ്‌കാരം സമ്മാനിച്ചു. കരയോഗം ഭാരവാഹികളായ കെ.കെ. രാജേന്ദ്രന്‍, വി.എസ്. സോമശേഖരന്‍ നായര്‍, കെ.എന്‍. ബാലകൃഷ്ണന്‍ നായര്‍ എന്നിവരും സമിതിയംഗങ്ങളും വനിതാ സമാജം ഭാരവാഹികളും ചേര്‍ന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണനില്‍ നിന്ന് 'ആര്‍. പ്രഭാകരന്‍ പിള്ള സ്മാരക എവര്‍ റോളിങ് ട്രോഫി' ഏറ്റുവാങ്ങി.
പിറവം കരയോഗത്തിന് കീഴില്‍ 223 കുടുംബങ്ങളും 285 അംഗങ്ങളുമുണ്ട്. വനിതാ സമാജത്തിന്റെയും ബാലസമാജത്തിന്റെയും ശക്തമായ പിന്തുണ കരയോഗത്തിന് മുതല്‍ക്കൂട്ടാണ്.
കരയോഗത്തിന് കീഴില്‍ അഞ്ച് സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്വയംസഹായ സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന തൊഴില്‍ സംരംഭങ്ങള്‍ അംഗങ്ങളുടെ സാമ്പത്തികനില ഭദ്രമാക്കുന്നു. സോപ്പ് പൊടി, ചന്ദനത്തിരി, ചിപ്‌സ് തുടങ്ങിയവ നിര്‍മിച്ച് വിപണനം നടത്തുന്ന സംഘങ്ങള്‍ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും നല്‍കുന്നവയാണ്.ൈ

ദനംദിന പ്രവര്‍ത്തനങ്ങളിലെ മികവും ചിട്ടയോടു കൂടിയ അനുബന്ധ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കരയോഗത്തിന് പുരസ്‌കാരം നല്‍കിയത്. താലൂക്കിലെ 59 കരയോഗങ്ങളുടെ പ്രവര്‍ത്തനം പഠിച്ച് വിലയിരുത്തിയാണ് പിറവം കരയോഗത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

തൊടുപുഴ കാപ്പ് എന്‍ .എസ് .എസ് . കരയോഗം ബജറ്റ്‌ നടത്തി





തൊടുപുഴ: കാപ്പ് 412-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ബജറ്റ് അവതരണവും നടത്തി. കരയോഗം പ്രസിഡന്റ് പി.ജി.മധുസൂദനന്‍നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.
അന്‍പത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച എന്‍.എസ്.എസ്. സ്‌കൂള്‍ ജീവനക്കാരന്‍ കുറിഞ്ഞിലിക്കാട്ട് നാരായണന്‍നായരെ ആദരിച്ചു. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആതിര ശശി, വൈശാഖ് പള്ളിക്കാമഠത്തില്‍ എന്നിവരെ അഭിനന്ദിച്ചു.
യൂണിയന്‍ കമ്മിറ്റിയംഗം കെ.ആര്‍.രാമചന്ദ്രന്‍, വനിതാസമാജം പ്രസിഡന്റ് ഉഷാദേവി രാമചന്ദ്രന്‍, രാജശ്രീ അനില്‍, ഗായത്രി മോഹന്‍, കെ.കെ. ദാമോദരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ത്തികപ്പള്ളി എന്‍ .എസ് .എസ് . യൂണിയനില്‍ രാമായണമേള നടത്തും





ഹരിപ്പാട് : കാര്‍ത്തികപ്പള്ളി എന്‍.എസ്.എസ്. യൂണിയന്‍ താലൂക്കിലെ ആധ്യാത്മിക കേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്കായി രാമായണമേളയും പ്രശ്‌നോത്തരിയും നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് താലൂക്ക് ആസ്ഥാനത്ത് എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ.എം ശശികുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ കെ.എം. പങ്കജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10ന് മത്സരങ്ങള്‍ തുടങ്ങും. ഉച്ചയ്ക്ക് 12ന് രാമായണ പ്രശ്‌നോത്തരിയോടെ സമാപിക്കും.
എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലാണ് മത്സരങ്ങള്‍. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കരയോഗം മുഖേന യൂണിയനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് യൂണിയന്‍ സെക്രട്ടറി അറിയിച്ചു.

ചാരുംമൂട് പന്തളം എന്‍ .എസ് .എസ് . യൂണിയന്‍ വിവാഹപൂര്‍വ കൗണ്‍സലിങ് നടത്തി








ചാരുംമൂട്: പന്തളം എന്‍.എസ്.എസ്. യൂണിയന്റെ ദ്വിദിന വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സ് പത്തനംതിട്ട സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള, തോപ്പില്‍ കൃഷ്ണക്കുറുപ്പ്, ആര്‍.രാജേന്ദ്രന്‍ ഉണ്ണിത്താന്‍, സി.ആര്‍.ചന്ദ്രന്‍, അഡ്വ. കെ.ശ്രീകുമാര്‍, എസ്.ജയചന്ദ്രന്‍ പിള്ള, ജി.കുസുമകുമാരി, എന്‍.അനന്തപത്മനാഭന്‍, കെ.ശ്രീധരന്‍പിള്ള, കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ജി.സരസ്വതിയമ്മ, രമ രാജന്‍, എന്‍.അജിത്കുമാര്‍, കെ.കെ.പദ്മകുമാര്‍, എ.കെ.വിജയന്‍, അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
ആര്‍.ബിജുകുമാര്‍, പ്രൊഫ. ടി.ഗീത, ഡോ. സജികുമാര്‍, ഫാ. ജോണ്‍സ് എബ്രഹാം, ഡോ. ആര്‍.സിന്ധു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

Wednesday, July 30, 2014

എന്‍ .എസ് .എസ് . മല്ലപ്പള്ളി താലൂക്ക് യൂണിയന്‍ രാമായണമേള നടത്തി

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് രാമായണമേള യൂണിയന്‍ പ്രസിഡന്റ് എം.പി.ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതിനിധിസഭാംഗം സി.ജി.ശിവരാജന്‍നായര്‍, യൂണിയന്‍ സെക്രട്ടറി കെ.എന്‍.സുരേഷ്‌കുമാര്‍, ആധ്യാത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.വി.പ്രസാദ്, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ദീപു, വനിതാ യൂണിയന്‍ പ്രസിഡന്റ് ഓമന വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധിസഭാംഗം പി.പി.കരുണാകരന്‍ നായര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. രാമായണപാരായണം, പ്രശ്‌നോത്തരി, പ്രസംഗം എന്നീ ഇനങ്ങളില്‍ അഞ്ഞൂറിലധികം കുട്ടികള്‍ മത്സരിച്ചു.

ഓയൂര്‍ കരയോഗവാര്‍ഷികവും കുടുംബസംഗമവും നടന്നു





ഓയൂര്‍: കോഴിക്കോട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. ചടയമംഗലം താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം പി.എസ്.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.ജനാര്‍ദ്ദനന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.ശശിധരക്കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ബി.മധുസൂദനന്‍ നായര്‍, രാജഗോപാലന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ്, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍, ആദ്ധ്യാത്മികപഠനകേന്ദ്രം അദ്ധ്യാപകന്‍ കെ.രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പ്രകാശ് മേനോന്‍ സ്വാഗതവും ഖജാന്‍ജി തുളസീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.

ഓയൂര്‍: കരിങ്ങന്നൂര്‍ 1309ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗവും പഠനോപകരണവിതരണവും മെരിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. താലൂക്ക് യൂണിയന്‍ അംഗം പി.എസ്.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ രാജഗോപാലന്‍ നായര്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍, എച്ച്.ആര്‍.സി. കണ്‍വീനര്‍ പി.രാജേന്ദ്രന്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ജയന്തിദേവി, സെക്രട്ടറി കലാദേവി എന്നിവര്‍ സംസാരിച്ചു. കെ.എസ്.രാജേഷ് സ്വാഗതവും മധുസൂദനന്‍ പിള്ള നന്ദിയും പറഞ്ഞു.

ഓയൂര്‍: കായില എസ്.വി.എന്‍.എസ്.എസ്. കരയോഗവാര്‍ഷികവും സ്‌കോളര്‍ഷിപ്പും പഠനോപകരണവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് പ്രതിനിധിസഭാംഗം അനന്തമംഗലം രാധാകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് എം.ആര്‍.ബാലചന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി, ഖജാന്‍ജി, വനിതാസമാജം പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

അരുവിക്കര എന്‍ .എസ് .എസ് . കരയോഗവാര്‍ഷികം ആഘോഷിച്ചു





അരുവിക്കര.. അരുവിക്കര എന്‍.എസ്.എസ്. കരയോഗവാര്‍ഷികവും പൊതുയോഗവും കുടുംബസംഗമവും ആഘോഷിച്ചു. യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് വി. രാജേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി കെ. സുകുമാരന്‍ നായര്‍, കെ. രാമചന്ദ്രന്‍ നായര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് ബി.ജി.കെ. തമ്പി, എം.എസ്.എസ്. സെക്രട്ടറി സുധാകരന്‍ നായര്‍, ഹ്യൂമണ്‍ റിസോഴ്‌സ് സെല്‍ കണ്‍വീനര്‍ പി. രാമചന്ദ്രന്‍ നായര്‍, സുരേഖാ കുറുപ്പ്, താലൂക്ക് യൂണിയന്‍ വനിതാ സമാജം പ്രസിഡന്റ് വിജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
അമച്വര്‍ നാടക രചനാ മത്സരത്തിന് കേരള നാടക അക്കാദമിയുടെ അവാര്‍ഡ് കിട്ടിയ ജിജി കലാമന്ദിറിനെയും കവയിത്രി സുരേഖാ കുറുപ്പിനെയും ആദരിച്ചു. കലാകായിക മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണവും നടത്തി. വിവാഹിതരായി 50 വര്‍ഷം പിന്നിട്ട ദമ്പതിമാരെ ആദരിച്ചു.
കരയോഗം സെക്രട്ടറി എന്‍. വിശ്വംഭരന്‍ നായര്‍ സ്വാഗതവും ജോ. സെക്രട്ടറി എസ്. മോഹനകുമാര്‍ നന്ദിയും പറഞ്ഞു.

വെടിവച്ചാന്‍കോവില്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ അനുമോദന സമ്മേളനം നടത്തി





വെടിവച്ചാന്‍കോവില്‍: പള്ളിച്ചല്‍ 430-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വെടിവച്ചാന്‍കോവില്‍ മന്നം മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച് എം.ബി.ബി.എസ്. പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എ. അനന്ദുവിനെ അനുമോദിച്ചു.
സ്‌കൂള്‍ മാനേജര്‍ പി. മാധവന്‍ നായര്‍ അധ്യക്ഷനായി. എ. സമ്പത്ത് എം.പി. ഉദ്ഘാടനംചെയ്തു. നെയ്യാറ്റിന്‍കര എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ബോര്‍ഡംഗവുമായ ജി. സോമശേഖരന്‍ നായര്‍ അവാര്‍ഡുദാനം നടത്തി. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, ഗ്രാമപ്പഞ്ചായത്തംഗം ജയലതിക, എ.ടി. മനോജ്, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ അംഗം ജി. പ്രവീണ്‍കുമാര്‍, നാരായണന്‍ നായര്‍, ഗിരിജാംബിക എന്നിവര്‍ പ്രസംഗിച്ചു.

ഇന്നത്തെ 31-7-2014 (1189 കര്‍ക്കിടകം 15 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (31-7-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 31-7-2014 (1189 കര്‍ക്കിടകം 15 )

നക്ഷത്രം: ഉത്രം (നാളെ പുലര്‍ച്ചെ 05.45.31 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അത്തം)

കൂറ് (രാശി): ഉത്രം ആദ്യ പാദം: ചിങ്ങം & ഉത്രം അവസാന മൂന്ന്‍ പാദങ്ങള്‍: കന്നി
രാശ്യാധിപന്‍: ഉത്രം ആദ്യ പാദത്തിന്-ചിങ്ങം: സൂര്യന്‍ (ശിവന്‍) & ഉത്രം അവസാന മൂന്ന്‍ പാദങ്ങള്‍ക്ക്-കന്നി: ബുധന്‍ (ശ്രീകൃഷ്ണന്‍)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ചതുര്‍ത്ഥി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.05 - 12.27 & 12.31 - 12.53

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 47 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.02 മുതല്‍ 3.35 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

ഉത്രം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ഭഗന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം ഭഗായ നമ:"
മൃഗം: ഒട്ടകം
പക്ഷി: കാകന്‍
വൃക്ഷം: ഇത്തി (വീടിന് വടക്ക് ഭാഗത്ത്‌ വളര്‍ത്തുന്ന ഇത്തി ഭാഗ്യദായകമാകുന്നു)
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ചാലക്കുടി ടൗണ്‍ കരയോഗം ജേതാക്കള്‍





ചാലക്കുടി: നായര്‍ സര്‍വ്വീസ് സൊസൈറ്റി മുകുന്ദപുരം താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച മേഖലാ കലോത്സവത്തില്‍ ചാലക്കുടി ടൗണ്‍ എന്‍.എസ്.എസ്. കരയോഗം ജേതാക്കളായി. കൂടപ്പുഴ കരയോഗം രണ്ടാംസ്ഥാനവും പരിയാരം കരയോഗം മുന്നാംസ്ഥാനവും നേടി.
കലോത്സവം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ഹരിനാരായണന്‍ അധ്യക്ഷനായി.
കലാമത്സരങ്ങള്‍ സിനിമാതാരം അംബികാ മോഹന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബി.പി. അപ്പുക്കുട്ടന്‍, ഗീതാ ബാഹുലേയന്‍, എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

ചെര്‍പ്പുളശ്ശേരി കയിലിയാട് എന്‍. എസ്. എസ്. കരയോഗം പൊതുയോഗവും അനുമോദനവും നടത്തി





ചെര്‍പ്പുളശ്ശേരി: കയിലിയാട് എന്‍.എസ്.എസ്. കരയോഗം പൊതുയോഗവും അനുമോദന സദസ്സും നടത്തി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് ലഭിച്ചവര്‍ക്ക് താലൂക്ക് യൂണിയന്‍ അംഗം പി. നാരായണന്‍ ഉപഹാരം നല്‍കി. പ്രതിനിധി സഭാംഗം പ്രൊഫ. മുരളിദാസ് മുഖ്യപ്രഭാഷണം നടത്തി.
കരയോഗം പ്രസിഡന്റ് എം. രാജഗോപാലന്‍ അധ്യക്ഷനായി. കെ. നാരായണന്‍കുട്ടി, വനിതാസമാജം പ്രസിഡന്റ് പ്രേമ, സ്മിത, പ്രൊഫ. പി.ടി.കെ. കുട്ടി, വളവത്ത് ശങ്കരന്‍കുട്ടിനായര്‍, കെ. വിജയന്‍, സത്യന്‍, ഇ. ശ്രീകുമാര്‍, കെ. വൃന്ദ. കരയോഗം സെക്രട്ടറി കെ. രാമനുണ്ണി എന്നിവര്‍ പ്രസംഗിച്ചു.

വടക്കഞ്ചേരി എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി ഹാള്‍ ഉദ്ഘാടനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു





വടക്കഞ്ചേരി: എന്‍.എസ്.എസ്. വടക്കഞ്ചേരി കരയോഗം ശതാബ്ദി ഹാള്‍ ഉദ്ഘാടനവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് അയ്യഴി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എ. വാസുദേവന്‍ അധ്യക്ഷനായി.
കെ. ശ്രീകണ്ഠന്‍, പി.കെ. ബാലചന്ദ്രന്‍, എം. ഗോവിന്ദന്‍കുട്ടി, ഡോ. സുനില്‍കുമാര്‍, കവിത കണ്ണന്‍, എം.ജി. ഗോപിനാഥ്, മധു, കെ. ജയപ്രസാദ്, ഗീത പിള്ള, കെ.പി. സുദര്‍ശന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

എരുമപ്പെട്ടി പാഴിയോട്ടുമുറി കുടക്കുഴി മണികണ്ഠവിലാസം എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികാഘോഷം നടത്തി





എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗം 33-ാം വാര്‍ഷികം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രന്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാല്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍, 75 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ എന്നിവരെ ആദരിക്കല്‍, പരീക്ഷാവിജയികള്‍, ബാലകലോത്സവ വിജയികള്‍ എന്നിവരെ അനുമോദിക്കലും നടന്നു. കെ.പി. രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍, എം.ജി. മനീഷ് എന്നിവര്‍ പ്രസംഗിച്ചു. വനിതാസമാജം- ബാലസമാജം പ്രവര്‍ത്തകരുടെ കലാപരിപാടികളും നടന്നു.

തിരുവില്വാമല കണിയാര്‍ക്കോട് തെക്ക് എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശതാബ്ദി വനിതാസംഗമം ഉദ്ഘാടനം ചെയ്തു





തിരുവില്വാമല: കണിയാര്‍ക്കോട് തെക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശതാബ്ദി വനിതാസംഗമം തലപ്പിള്ളി താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് ലളിത മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. നാരായണി രാജന്‍ അധ്യക്ഷയായി.
ടി.എന്‍. രാജ്കുമാര്‍, ഉമ ശശിധരന്‍, കെ. ശകുന്തള, സുനിത രാജേഷ്, പ്രേമ മോഹന്‍ദാസ്, അനിത ഉദയന്‍, രഞ്ജിനി ലാല്‍, വിജയലക്ഷ്മി, ശശികുമാര്‍, പി. മോഹന്‍ദാസ്, കെ. വിജയ മാധവന്‍, ടി. ഉഷ എന്നിവര്‍ പ്രസംഗിച്ചു.

കൊടുങ്ങല്ലൂര്‍ പറമ്പിക്കുളങ്ങര എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഗിഗ്ഗിള്‍സ് ക്യാമ്പ് നടത്തി








കൊടുങ്ങല്ലൂര്‍: പറമ്പിക്കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഗിഗ്ഗിള്‍സ് ക്യാമ്പ് നടത്തി. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ശ്രുതി ദാസ് അധ്യക്ഷയായി. പ്രശാന്ത്, ശ്രീരാജ്, സുരേഷ്‌കുമാര്‍, ദക്ഷിണാമൂര്‍ത്തി, ആതിര ഉണ്ണികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂവാറ്റുപുഴ താലൂക്ക് എന്‍ .എസ് .എസ്. യൂണിയന് 50 ലക്ഷത്തിന്റെ ബജറ്റ്‌





മൂവാറ്റുപുഴ: വിവിധ ധനസഹായ പദ്ധതികളുള്‍പ്പെടെ മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന് ഈ വര്‍ഷം 50 ലക്ഷത്തിന്റെ ബജറ്റ്. വിവാഹ ധനസഹായം, ചികിത്സാ സഹായം, ഭവന നിര്‍മാണ സഹായം, വനിതകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ പരിശീലനം, കാര്‍ഷിക പ്രോത്സാഹനം, പി.എസ്.സി. പരിശീലന ക്ലാസുകള്‍, ആത്മീയ പഠനം, വിവാഹപൂര്‍വ കൗണ്‍സലിംഗ്, കരയോഗ മന്ദിര നിര്‍മാണ സഹായം എന്നിവയ്‌ക്കെല്ലാം ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. യൂണിയന്റെ കീഴിലുള്ള ഇടയാര്‍ ദേവസ്വത്തിന്റെ ബജറ്റും യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍ അവതരിപ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കഴിഞ്ഞ വര്‍ഷത്തെ വരവ്‌ െചലവ് കണക്കുകള്‍ അവതരിപ്പിച്ചു.
താരകബ്രഹ്മശ്രീ അവാര്‍ഡ് നേടിയ മാതൃഭൂമി പിറവം ലേഖകന്‍ കെ.കെ. വിശ്വനാഥനെ സമ്മേളനം ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡന്റിന്റെ പോലീസ് മെഡല്‍ നേടിയ രാമരാജന്‍ (ഏഴക്കരനാട്), മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ മോഹനന്‍ (കക്കാട്), എന്‍. രാംദാസ് (പാഴൂര്‍), എം.ഡി. ഗോള്‍ഡ്‌മെഡല്‍ ജേത്രി രഞ്ജിനി രാധാകൃഷ്ണന്‍ (തിരുമാറാടി), നന്ദിനാ രാജേഷ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.
മികച്ച പ്രവര്‍ത്തനത്തിനുള്ള മാതൃകാ കരയോഗം ട്രോഫിയും പി.സി. അനന്തപ്പന്‍ പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും പിറവം കരയോഗത്തിന് സമ്മാനിച്ചു. മികച്ച സെക്രട്ടറിയുടെ പുരസ്‌കാരം കൊഴിപ്പിള്ളി കരയോഗത്തിലെ കെ.കെ. മോഹനന് സമ്മാനിച്ചു. തിരുമാറാടി വനിതാ സമാജത്തിന് മികച്ച വനിതാ സമാജം ട്രോഫിയും കുന്നയ്ക്കാല്‍ ബാലസമാജത്തിന് പ്രോത്സാഹന സമ്മാനവും നല്‍കി.
പി.എന്‍. സോമന്‍ പാഴൂര്‍, രാജഗോപാല്‍ കാലാമ്പൂര്, പി.കെ. സുരേന്ദ്രന്‍ കക്കാട്, ദാമോദരന്‍ നായര്‍ സൗത്ത് മാറാടി, ടി.പി. ഗോപിനാഥന്‍ നായര്‍ കോഴിപ്പിള്ളി, ശശികുമാര്‍ കുന്നയ്ക്കാല്‍, എന്‍.ആര്‍. കുമാര്‍ കൂത്താട്ടുകുളം, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

അങ്കമാലി വേങ്ങൂര്‍ ദേവീവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ അഖണ്ഡ രാമായണ പാരായണം സംഘടിപ്പിച്ചു





അങ്കമാലി: വേങ്ങൂര്‍ ദേവീവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ അഖണ്ഡരാമായണ പാരായണം സംഘടിപ്പിച്ചു. രാവിലെ 6 ന് ആരംഭിച്ച പാരായണം വൈകീട്ട് 6 ന് സമാപിച്ചു. ഔഷധക്കഞ്ഞി വിതരണം, പ്രസാദ ഊട്ട്, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. വനിതാ സമാജം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

കോലഞ്ചേരി കാണിനാട് ഭഗവതി വിലാസം കരയോഗം വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു





കോലഞ്ചേരി: കാണിനാട് ഭഗവതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലൂസ്ടു, ഡിഗ്രി കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ എന്‍.ബി. കീര്‍ത്തന, പി.എം. അപര്‍ണ, അഖില്‍ ആര്‍. നായര്‍, അയന ചന്ദ്രന്‍, കെ. കീര്‍ത്തന, മീര എം. അനില്‍, സജിത ശിവന്‍, എന്നിവരെയാണ് അനുമോദിച്ച് അവാര്‍ഡുകള്‍ നല്‍കിയത്.
പ്രസിഡന്റ് സി.കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മേഖലാ കണ്‍വീനര്‍ അഡ്വ. എം.കെ. ദിലീപന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ എം.സി. ശ്രീകുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മുതായ്ക്കര രാജപ്പന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് തുക വൈസ് പ്രസിഡന്റ് ഡോ. നരേന്ദ്രനാഥന്‍ ഏറ്റുവാങ്ങി. സുരേന്ദ്രന്‍ ചില്ലിരിക്കല്‍, ഒ.എം. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, July 29, 2014

പറവൂര്‍ നന്ത്യാട്ടുകുന്നം എന്‍ .എസ് .എസ് . കരയോഗം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച സ്വാമി മഠം-ആദ്ധ്യാത്മിക പഠനകേന്ദ്രം മന്ദിരം ഉദ്ഘാടനം ചെയ്തു





പറവൂര്‍ : നന്ത്യാട്ടുകുന്നം എന്‍.എസ്.എസ്. കരയോഗം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച സ്വാമിമഠം, ആദ്ധ്യാത്മിക പഠനകേന്ദ്രം മന്ദിരം എന്നിവയുടെ ഉദ്ഘാടനം തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.
പറവൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ജിനീഷ്, അറയ്ക്കല്‍ ശ്രീധരന്‍ പിള്ള, മാലതി നിവാസില്‍ പ്രഭാകരന്‍ പിള്ള, എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി അഡ്വ. ആര്‍. മോഹന്‍ കുമാര്‍, കരയോഗം സെക്രട്ടറി വിജയകുമാര്‍ കാടശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെന്നിത്തല ചെറുകോല്‍ നടുവിലേവഴി എന്‍ .എസ് .എസ് . കരയോഗം സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്തു

ചെന്നിത്തല: ചെറുകോല്‍ നടുവിലേവഴി 2568-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ സുവര്‍ണ ജൂബിലിയാഘോഷം മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ചന്ദ്രശേഖരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍ മുതിര്‍ന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. മുന്‍ എം.എല്‍.എ. എം.മുരളി, ഡോ.പ്രദീപ് ഇറവങ്കര, എസ്.മുരളീധരകൈമള്‍, എല്‍.സതിയമ്മ, എം.വി.മീര, ടി.രത്‌നമ്മ ടീച്ചര്‍, മധുസൂദനക്കുറുപ്പ്, കെ.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

ബുധനൂര്‍ കരയോഗം എന്‍ .എസ് .എസ് . ശതാബ്ദി ആഘോഷിച്ചു





ബുധനൂര്‍: ബുധനൂര്‍ കിഴക്ക് എന്‍.എസ്.എസ്.കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും വാര്‍ഷികാഘോഷവും നടത്തി.
എന്‍.എസ്.എസ്.താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.സോമ കാര്‍ണവര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.നാരായണപ്പണിക്കര്‍, സെക്രട്ടറി പി.കെ.മോഹന്‍ദാസ് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുദാനം നിര്‍വഹിച്ചു. പ്രൊഫ. ടി.ഗീത മുഖ്യപ്രഭാഷണം നടത്തി. ജയകൃഷ്ണനുണ്ണിത്താന്‍, ഗോപാലകൃഷ്ണക്കുറുപ്പ്, അംബിക ഹരികുമാര്‍, വി.കെ.രാജേന്ദ്രന്‍ പിള്ള, എം.എന്‍.ശശിധരന്‍ പിള്ള, വി.എന്‍.സോമന്‍ പിള്ള, രാമചന്ദ്രന്‍ നായര്‍, സുശീലാമ്മ, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

വെണ്മണി കിഴക്ക് എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു





വെണ്മണി കിഴക്ക്: എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് പി.കെ.വിജയകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍, സെക്രട്ടറി ബി.കെ.മോഹന്‍ദാസ്, വനിതാ സമാജം പ്രസിഡന്റ് സരോജനി ഉണ്ണിത്താന്‍, പ്രതിനിധിസഭാംഗം കെ.രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തെള്ളിയൂര്‍ക്കാവ് മല്ലപ്പള്ളിയില്‍ നായര്‍ മഹാസമ്മേളനം നടത്തും





തെള്ളിയൂര്‍ക്കാവ്: എന്‍.എസ്.എസ്. ശതാബ്ദിആഘോഷങ്ങളോടനുബന്ധിച്ച് വിജയദശമിക്കുശേഷം മല്ലപ്പള്ളിയില്‍ നായര്‍ മഹാസമ്മേളനം സംഘടിപ്പിക്കുമെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി.ശശിധരന്‍പിള്ള പറഞ്ഞു. തെള്ളിയൂര്‍ക്കാവ് സെന്‍ട്രല്‍ ദേവിവിലാസം എന്‍.എസ്.എസ്. കരേയാഗം ശതാബ്ദിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് പി.കെ.കൃഷ്ണന്‍കുട്ടിനായര്‍ അധ്യക്ഷത വഹിച്ചു.പരേതരായ കെ.വി.ഗോവിന്ദപിള്ള, കെ.ആര്‍.ശശിധരന്‍നായര്‍ എന്നീ മുന്‍ഭാരവാഹികളുടെ ഛായാചിത്രങ്ങള്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എം.ഉദയകുമാര്‍ അനാച്ഛാദനം ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ വി.എന്‍.ഗോപാലകൃഷ്ണന്‍നായര്‍, ഇ.കെ.ത്രിവിക്രമന്‍പിള്ള, ഇന്‍സ്‌പെക്ടര്‍ ആര്‍.ദിപു, എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായ എന്‍.എസ്.രവീന്ദ്രന്‍നായര്‍, എം.കെ.വിനോദ്കുമാര്‍, പി.ആര്‍.ശശികുമാര്‍, പി.എന്‍.മുരളീധരന്‍നായര്‍, ജയശ്രീ നായര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

പരവൂര്‍ കുറുമണ്ടല്‍ ബി-വാര്‍ഡ് എന്‍ .എസ് .എസ് .കരയോഗത്തിന്റെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു





പരവൂര്‍: കുറുമണ്ടല്‍ ബി-വാര്‍ഡ് എന്‍.എസ്.എസ്. കരയോഗത്തിന്റെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണ വാര്‍ഷികസമ്മേളനം ചാത്തന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പഠനം പൂര്‍ത്തിയാക്കിയവരെ വിവിധ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിന് സഹായമായി താലൂക്ക് യൂണിയന്‍ ബഹുമുഖ തൊഴില്‍ പരിശീലന സംരംഭങ്ങള്‍ നടത്തിവരുന്നതായി യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.
കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് സി.സുന്ദരേശന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി ജി.ജെ.ജയമോഹന്‍, പി.എസ്.സി. മുന്‍ അംഗം അഡ്വ. രാജേന്ദ്രപ്രസാദ്, പരവൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും പ്രതിനിധി സഭാംഗവുമായ സുധീര്‍ ചെല്ലപ്പന്‍, യൂണിയന്‍ കമ്മിറ്റി അംഗം ജെ.വിജയന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 35 വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റുകളും ഏഴ് വൈദ്യസഹായനിധികളും വിതരണം ചെയ്തു. എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികളടക്കം 25 പേര്‍ക്കും രണ്ട് എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കരയോഗം സെക്രട്ടറി കെ.ബി.സുരേഷ്ബാബു സ്വാഗതവും ട്രഷറര്‍ സി.ഗോപിനാഥന്‍ പിള്ള നന്ദിയും പറഞ്ഞു.

ഓയൂര്‍ കോഴിക്കോട് ശ്രീകൃഷ്ണവിലാസം എന്‍. എസ്. എസ്. കരയോഗവാര്‍ഷികവും കുടുംബസംഗമവും നടന്നു





ഓയൂര്‍: കോഴിക്കോട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. ചടയമംഗലം താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം പി.എസ്.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.ശശിധരക്കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ബി.മധുസൂദനന്‍ നായര്‍, രാജഗോപാലന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ്, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍, ആധ്യാത്മികപഠനകേന്ദ്രം അധ്യാപകന്‍ കെ.രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പ്രകാശ് മേനോന്‍ സ്വാഗതവും ഖജാന്‍ജി തുളസീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.

കുളക്കട കിഴക്ക് എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം നടന്നു








കുളക്കട കിഴക്ക്: 848-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്.കരയോഗം കുടുംബസംഗമം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ സംഘടനാ പ്രവര്‍ത്തനം വിശദീകരിച്ചു. പ്രതിനിധിസഭാംഗം ജി.തങ്കപ്പന്‍ പിള്ള ചികിത്സാ സഹായ വിതരണവും യൂണിയന്‍ ഭരണസമിതിയംഗം പി.ആര്‍.സുധാകരന്‍ നായര്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ചു. പി.ഹരികുമാര്‍, ബി.ശാന്തമ്മയമ്മ, ബീന ആര്‍.നായര്‍, പങ്കജാക്ഷിയമ്മ, നിര്‍മലാ ഹരികുമാര്‍, ജി.തുളസീധരന്‍ പിള്ള, എം.എസ്.ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആറ്റിങ്ങല്‍ ചിറയിന്‍കീഴ് എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സലിങ്‌ സംഘടിപ്പിച്ചു





ആറ്റിങ്ങല്‍: എന്‍.എസ്.എസ്. ചിറയിന്‍കീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ വിവാഹപൂര്‍വ കൗണ്‍സലിങ് സംഘടിപ്പിച്ചു.
ബോധവത്കരണ ക്ലാസ് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗവുമായ ജി.മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജി.ഹരിദാസന്‍ നായര്‍ അധ്യക്ഷനായി. ബി.ഭദ്രന്‍പിള്ള, ആര്‍. പ്രേമചന്ദ്രന്‍, വി.ടി. സുഷമാദേവി എന്നിവര്‍ പങ്കെടുത്തു.

കുലശേഖരം എന്‍ .എസ് .എസ് . തൃപ്പരപ്പ് കരയോഗം വാര്‍ഷികം ഉദ്ഘാടനം ചെയ്തു





കുലശേഖരം: തൃപ്പരപ്പ് എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം നടന്നു. പ്രസിഡന്റ് ജി.ശങ്കരനാരായണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല മുഖ്യാതിഥിയായി.
ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.രമേശന്‍ യുവജന വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.പി.ജയമോഹന്‍, എന്‍.വേലായുധന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ജി.അനില്‍ കുമാര്‍, കാര്‍ത്തിക് നിഷാ എന്നിവരെയും ആദരിച്ചു.

ഇന്നത്തെ 30-7-2014 (1189 കര്‍ക്കിടകം 14 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (30-7-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 30-7-2014 (1189 കര്‍ക്കിടകം 14 )

നക്ഷത്രം: പൂരം (നാളെ അതിപുലര്‍ച്ചെ 03.02.46 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ഉത്രം)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: തൃതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം എടുക്കാറില്ല.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം എടുക്കാറുമില്ല. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 49 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.29 മുതല്‍ 2.02 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

പൂരം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: സൂര്യന്‍ (ശിവന്‍)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ആര്യമാവ്‌
നക്ഷത്രദേവതാ മന്ത്രം: "ഓം ആര്യമ്ണേ നമ:"
മൃഗം: ചുണ്ടെലി
പക്ഷി: ചകോരം
വൃക്ഷം: പ്ലാശ്
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ശക്തിയും കഴിവും തിരിച്ചറിഞ്ഞ് സമുദായത്തിനായി പ്രവര്‍ത്തിക്കണം - ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍




എരുമപ്പെട്ടി: ഏതു പ്രതിസന്ധികളെയും ബുദ്ധിയും ഇച്ഛാശക്തിയും കൊണ്ട് നേരിട്ട് വിജയം വരിച്ച നായര്‍ സമുദായത്തിന്റെ ഇപ്പോഴത്തെ പിന്നാക്കാവസ്ഥയ്ക്ക് കാരണം പുതുതലമുറ അവരുടെ ശക്തിയും കഴിവും തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ അഭിപ്രായപ്പെട്ടു. സമസ്ത നായര്‍ സമാജം (എസ്.എന്‍.എസ്.) ജില്ലാ സമ്മേളനം എരുമപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷനായി. നൂറോളം മാതൃകാ ദമ്പതിമാരെ പ്രശസ്തിപത്രവും പൊന്നാടയും നല്‍കി സംസ്ഥാനപ്രസിഡന്റ് തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ ആദരിച്ചു.
കലാമണ്ഡലം നാരായണന്‍ നായര്‍, കലാമണ്ഡലം ദേവകി എന്നിവരും ആദരം ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി., പ്ലൂസ്ടു വിജയികള്‍ക്ക് പ്രശസ്തിപത്രവും കാഷ് അവാര്‍ഡും നല്‍കി. പെരുമുറ്റം രാധാകൃഷ്ണപിള്ള, പി.പി. നന്ദകുമാര്‍, ഡി.എം. വാസുദേവന്‍, കേളങ്കണ്ടത്ത് ഗോപിനാഥന്‍ നായര്‍, അഡ്വ. കെ.എന്‍. സോമകുമാര്‍, പി. മുരളീധരക്കൈമള്‍, അഡ്വ. ഭാവന നന്ദകുമാര്‍, ലളിത വേണുനായര്‍, ലതാഭായ് ശ്രീധരന്‍നായര്‍, ഷീജ വേണുഗോപാലന്‍ നായര്‍, മനോജ് നായര്‍ ശങ്കരന്‍കാവ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.

Monday, July 28, 2014

എന്‍ .എസ് .എസ് കോതമംഗലം യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു





കോതമംഗലം: എന്‍.എസ്.എസ്. കോതമംഗലം യൂണിയന്റെ ബജറ്റ് സമ്മേളനം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍ അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍, പ്രതിനിധിസഭാംഗം പി.പി. സജീവ്, എസ്. ഹരികുമാര്‍, നീനു സുരേഷ് എന്നിവര്‍ സംസാരിച്ചു.

തുരുത്തി കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു





തുരുത്തി: ശതാബ്ദി വര്‍ഷത്തില്‍ നിര്‍മ്മിച്ച തുരുത്തി കിഴക്ക്്് 5136-ാം നമ്പര്‍ കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റും നായകസഭാംഗവുമായ ഹരികുമാര്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു.
കരയോഗ ശതാബ്ദിമേളയും ഇതോടൊപ്പം നടത്തി. കരയോഗം പ്രസിഡന്റ്്് ബി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക്്് യൂണിയന്‍ വൈസ് പ്രസിഡന്റ്് വി.ജി.ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ബിജു മങ്ങാട്ടുമഠം എന്നിവര്‍ പ്രസംഗിച്ചു.

ആധ്യാത്മികത ഈശ്വരനെ ശക്തിപ്പെടുത്താനല്ല -ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല





മുതുകുളം: ആധ്യാത്മികത ഈശ്വരനെ ശക്തിപ്പെടുത്താനല്ല മറിച്ച് മനുഷ്യന്‍ തെറ്റിലേക്ക് കാലിടറാതിരിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പറഞ്ഞു. കണ്ടല്ലൂര്‍ വടക്ക് 1058-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗവും 2408-ാംനമ്പര്‍ വനിതാ സമാജവും ചേര്‍ന്ന് സംഘടിപ്പിച്ച ശതവാര്‍ഷിക സമ്മേളനവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ആചാരങ്ങളിലൂടെയാണ് നമുക്ക് ആധ്യാത്മിക പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറേണ്ടത്. നേട്ടങ്ങള്‍ മാത്രം കാണുന്ന നാം കോട്ടങ്ങള്‍ കാണാതിരിക്കരുതെന്നും കെ.പി. ശശികല പറഞ്ഞു.
സമ്മേളനവും കുടുംബസംഗമവും എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍. സോമന്‍പിള്ള അധ്യക്ഷനായി.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. കെ. രവികുമാര്‍, എസ്.എന്‍.ഡി.പി. അവാര്‍ഡ് ദാനവും അംഗം എസ്.കെ. ജയകുമാര്‍ പ്ലസ്ടു അവാര്‍ഡ് ദാനവും നിര്‍വഹിച്ചു.
താലൂക്ക് വനിത യൂണിയന്‍ സെക്രട്ടറി സി. മോഹനകുമാരി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍പിള്ള, വനിത യൂണിയന്‍ പ്രസിഡന്റ് തുളസീകൃഷ്ണന്‍, കരയോഗം സെക്രട്ടറി എം.ജെ. ശ്രീപാല്‍, എം. രാമകൃഷ്ണക്കുറുപ്പ്, കെ.ജി. രഘുനാഥ്, പി. ഗോപീകൃഷ്ണന്‍, എന്‍. സുകുമാരപിള്ള, ബി. രാജലക്ഷ്മി, ബാബു കോയിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
കരയോഗം വൈസ് പ്രസിഡന്റ് വി.എസ്. പരമേശ്വരന്‍പിള്ള സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് വി. രമാദേവി നന്ദിയും പറഞ്ഞു.

തിരുവല്ല എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ രാമായണമേള നടത്തി





തിരുവല്ല: താലൂക്ക് എന്‍.എസ്.എസ്. കരയോഗയൂണിയനിലെ കരയോഗാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാമായണമേള നടത്തി. യൂണിയന്‍ വൈസ്​പ്രസിഡന്റ് ഡി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് വനിതായൂണിയന്‍ പ്രസിഡന്റ് കനകവല്ലി അധ്യക്ഷതവഹിച്ചു.
യൂണിയന്‍ സെക്രട്ടറി വി.ശാന്തകുമാര്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് നന്ദിയും പറഞ്ഞു. രാമായണപാരായണം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തി. മുത്തൂര്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കൊട്ടാരക്കര ടൗണ്‍ എന്‍ .എസ് .എസ് . കരയോഗം അര്‍ദ്ധദിന സെമിനാര്‍ നടത്തി





കൊട്ടാരക്കര: 808-ാം നമ്പര്‍ ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും ഹ്യൂമണ്‍ റിസോഴ്‌സ് സെല്ലിന്റെയും നേതൃത്വത്തില്‍ അര്‍ദ്ധദിന സെമിനാര്‍ നടന്നു. കരയോഗം, വനിതാ സമാജം സ്വയംസഹായ സംഘം എന്നിവയുടെ പ്രവര്‍ത്തകരും പങ്കെടുത്തു.
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എന്‍.രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായി. മുന്‍.ഡി.എം.ഒ. ഡോ. എന്‍.എന്‍.മുരളി 'ജീവിതശൈലി രോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
മുന്‍ ആര്‍.ടി.ഒ. സോമശേഖരന്‍ നായര്‍ റോഡ് സുരക്ഷ സംബന്ധിച്ച് വിശദീകരണം നല്‍കി. എന്‍.സതീഷ് ചന്ദ്രന്‍ സംസാരിച്ചു. അഡ്വ. ഉണ്ണിക്കൃഷണന്‍ നായര്‍ സ്വാഗതവും സെക്രട്ടറി കുറുങ്ങേല്‍ സാജുകുമാര്‍ നന്ദിയും പറഞ്ഞു.

ചടയമംഗലം എന്‍ .എസ് .എസ് . വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങും





ചടയമംഗലം: എന്‍.എസ്.എസ്. വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രവും താലൂക്ക് അടിസ്ഥാനത്തില്‍ വിപണനകേന്ദ്രവും തുടങ്ങുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ചടയമംഗലം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എസ്.വിജയകുമാരന്‍ പിള്ള അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയന്തിദേവി ക്ലാസെടുത്തു. സെക്രട്ടറി ജയപ്രകാശ്, ടി.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചടയമംഗലം കിഴക്ക് 1684-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.നന്ദനന്‍ പിള്ള അധ്യക്ഷനായി. ആര്‍.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.ജി.വിജയകുമാര്‍, എസ്.രാധാകൃഷ്ണപിള്ള, വി.ഗോപകുമാര്‍, മഠത്തില്‍ മോഹനന്‍ പിള്ള, സഹജമ്മ, സി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. അവാര്‍ഡ് ജേതാവ് ഉണ്ണിക്കൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. പഠനോപകരണം, സ്‌കോളര്‍ഷിപ്പ് എന്നിവ വിതരണം െചയ്തു.

കൊല്ലം എന്‍ .എസ് .എസ് . താലൂക്ക് യൂണിയന് നാല് കോടിയുടെ ബജറ്റ് , പേരയത്ത് എന്‍ .എസ് .എസ് . കോളേജ് സ്ഥാപിക്കുമെന്ന് കൊല്ലം എന്‍ .എസ്. എസ് . താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍






കൊല്ലം: പേരയത്ത് സ്വാശ്രയ മേഖലയില്‍ എന്‍.എസ്.എസ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആരംഭിക്കുമെന്ന് കൊല്ലം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. കോടികള്‍ ചെലവുവരുന്ന ഈ പദ്ധതിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
യൂണിയന്റെ 76-ാമത് വാര്‍ഷിക ബജറ്റ് പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയായ ഡോ. ജി.ഗോപകുമാര്‍. ആനന്ദവല്ലീശ്വരത്തെ വിദ്യാധിരാജ ഓഡിറ്റോറിയം മൂന്നുകോടി രൂപ ചെലവഴിച്ച് നവീകരിക്കും. നിലവിലുള്ള ഡൈനിങ് ഹാള്‍ പൊളിച്ചുമാറ്റി അവിടെ നാലുനിലക്കെട്ടിടം പണിയും.
എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആനന്ദവല്ലീശ്വരത്ത് വിപുലമായ വിപണനമേള ഓണത്തിന് നടത്തും. വനിതാ സ്വയംസഹായ സംഘങ്ങളുടേതടക്കമുള്ള സ്റ്റാളുകള്‍ മേളയില്‍ ഉണ്ടായിരിക്കും. 140 കരയോഗങ്ങളും 137 വനിതാസമാജങ്ങളും 97 ബാലസമാജങ്ങളും3 എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിയനിലുള്ള മുഴുവന്‍ കരയോഗങ്ങളിലും ബാലസമാജങ്ങള്‍ രൂപവത്കരിച്ചശേഷം ബാലസമാജ യൂണിയന്‍ രൂപവത്കരിക്കും.
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന 609 വനിതാ സ്വയംസഹായസംഘങ്ങള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു. ലിങ്കേജ് ലോണായി 32 കോടി രൂപ നല്‍കിയിട്ടുണ്ട്. യൂണിയന്‍ ആര്‍ജ്ജിച്ച സ്ഥലത്ത് ഭാവിയില്‍ സി.ബി.എസ്.ഇ. സ്‌കൂള്‍, ആസ്​പത്രി, വൃദ്ധസദനം എന്നിവ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
71 കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കി കരയോഗങ്ങളില്‍ നടപ്പുവര്‍ഷംതന്നെ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷത്തേക്ക് 3,96,94,352 രൂപ വരവും 3,96,92,866 രൂപ ചെലവും 1486 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി. യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍ പിള്ളയാണ് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചത്.
യോഗത്തിനുമുമ്പ് വിദ്യാധിരാജ ഓഡിറ്റോറിയത്തിലെ ചട്ടമ്പിസ്വാമികളുടെയും മന്നത്ത് പദ്മനാഭന്റെയും പ്രതിമകള്‍ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
യൂണിയന്‍ വൈസ് പ്രസിഡന്റ് ചുക്കാച്ചെഴികത്ത് എസ്.ദേവകുമാര്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റി അംഗം ആദിക്കാട് ഗിരീഷ് നന്ദിയും പറഞ്ഞു.
എം.കുഞ്ഞുകൃഷ്ണപിള്ള, ആര്‍.കൃഷ്ണന്‍ നായര്‍, കെ.ആര്‍.കൃഷ്ണകുമാര്‍, പി.ആര്‍.ശശിധരന്‍ നായര്‍, അഡ്വ. എ.പരമേശ്വരന്‍ പിള്ള, അനില്‍കുമാര്‍, കെ.രവീന്ദ്രന്‍ നായര്‍, വാസുദേവന്‍ പിള്ള, പി.എസ്.നായര്‍, വിനോദ്കുമാര്‍, അഡ്വ. വേണു ജെ.പിള്ള, ഗിരീന്ദ്രകുമാര്‍, രാമചന്ദ്രന്‍ പിള്ള, എന്‍.കുട്ടന്‍ പിള്ള, ഗോപാലപിള്ള എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണന്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, അംഗങ്ങള്‍, പ്രതിനിധികള്‍, ഇന്‍സ്‌പെക്ടര്‍ കെ.രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വെഞ്ഞാറമൂട് എന്‍. എസ്. എസ് ടൗണ്‍ കരയോഗത്തിന്റെ ഭവന രാമായണ പാരായണം ആരംഭിച്ചു





വെഞ്ഞാറമൂട്: രാമായണ മാസാചരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ് 551-ാം നമ്പര്‍ ടൗണ്‍ കരയോഗത്തിന്റെ ഭവന രാമായണ പാരായണം ആരംഭിച്ചു.
കരുണാകരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സുധന്‍ നായര്‍ അധ്യക്ഷനായി. വെഞ്ഞാറമൂട് സുരേഷ്, വിജയന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണങ്കോട് സുമതിയമ്മയുടെ നേതൃത്വത്തിലാണ് എന്‍.എസ്.എസ് ഭവനങ്ങളില്‍ രാമായണ പാരായണം നടന്നു വരുന്നത്.
താത്പര്യമുള്ളവര്‍ 9995532150 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് അറിയിച്ചു.

ഇന്നത്തെ 29-7-2014 (1189 കര്‍ക്കിടകം 13 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (29-7-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
*********************************
തീയതി: (29-7-2014) (1189 കര്‍ക്കിടകം 13 )

നക്ഷത്രം: മകം (ഇന്ന് അര്‍ദ്ധരാത്രി 12.06.15 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പൂരം)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ദ്വിതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.05 - 12.27 & 12.31 - 12.53.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും, ബുധനാഴ്ചയിലെ അഭിജിത് ഒഴിവാക്കിയും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 51 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.35 മുതല്‍ 5.08 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

മകം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: ചിങ്ങം: സൂര്യന്‍ (ശിവന്‍)
ഗണം: (മകം നക്ഷത്രം) അസുരഗണം
നക്ഷത്രദേവത: പിതൃക്കള്‍
നക്ഷത്രദേവതാ മന്ത്രം: "ഓം പിതൃഭ്യോ നമ:"
മൃഗം: എലി
പക്ഷി: ചകോരം
വൃക്ഷം: പേരാല്‍
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Saturday, July 26, 2014

സമസ്ത നായര്‍ സമാജം ജില്ലാ സമ്മേളനം നാളെ കുന്നംകുളം കിടങ്ങൂര്‍ നടക്കും





കുന്നംകുളം: സ്വതന്ത്ര നായര്‍സമാജങ്ങളുടെ കൂട്ടായ്മയായ സമസ്ത നായര്‍ സമാജത്തിന്റെ ജില്ലാ സമ്മേളനം ഞായറാഴ്ച കിടങ്ങൂര്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള സമാജസന്ദേശവും മുഖ്യപ്രഭാഷണവും നടത്തും. സമാജങ്ങളിലെ മാതൃകാദമ്പതിമാരെ സംസ്ഥാന പ്രസിഡന്റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ പ്രശസ്തിപത്രവും പൊന്നാടയും നല്‍കി ആദരിക്കും.
മികച്ച പ്രവര്‍ത്തനം നടത്തിയ സമാജങ്ങള്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് കേളങ്കണ്ടത്ത് ഗോപിനാഥന്‍ നായര്‍ വിതരണം ചെയ്യും. കഥകളി-ഓട്ടന്‍തുള്ളല്‍ രംഗത്ത് പ്രഗത്ഭരായ കലാമണ്ഡലം റിട്ട. പ്രൊഫ. നാരായണന്‍ നായര്‍, ഭാര്യ കലാമണ്ഡലം ദേവകി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങുമെന്ന് പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍, ജില്ലാ സെക്രട്ടറി പി.പി. നന്ദകുമാര്‍ നായര്‍, കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതക്കുറുപ്പ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് നെല്ലുവായ് ക്ഷേത്രത്തിന് സമീപം പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.

Friday, July 25, 2014

ഇന്നത്തെ 26-7-2014 (1189 കര്‍ക്കടകം 10 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (26-7-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*********************************

തീയതി: 26-7-2014 (1189 കര്‍ക്കടകം 10 ) **ഇന്ന് കര്‍ക്കടക വാവ്**

നക്ഷത്രം: പുണര്‍തം (ഇന്ന് വൈകിട്ട് 3.10.03 സെക്കന്‍റ് വരെ. തുടര്‍ന്ന് പൂയം)

ആഴ്ച: ശനി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: അമാവാസി (കറുത്തവാവ്) **ഇന്ന് കര്‍ക്കടക വാവ്**

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.05 - 12.27 & 12.31 - 12.53

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 53 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.23 മുതല്‍ 10.56 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

സമസ്ത തൃശ്ശൂര്‍ നായര്‍ സമാജം ജില്ലാ സമ്മേളനം 27ന്‌ ഉദ്ഘാടനം ചെയ്യും





തൃശ്ശൂര്‍: സമസ്ത നായര്‍ സമാജം ജില്ലാ സമ്മേളനം ജൂലായ് 27 ന് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി. മുരളീധരകൈമള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എരുമപ്പെട്ടി ഐശ്വര്യ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നടക്കുന്ന സമ്മേളനം ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷനാവും. സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സമാജങ്ങളിലെ മാതൃകാദമ്പതിമാരെ ചടങ്ങില്‍ ആദരിക്കും. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സമാജങ്ങള്‍ക്കുള്ള അവാര്‍ഡും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്യും. കലാമണ്ഡലം റിട്ട. പ്രൊഫ. നാരായണന്‍ നായര്‍, ഭാര്യ കലാമണ്ഡലം ദേവകി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍, ജില്ലാ സെക്രട്ടറി പി.പി. നന്ദകുമാര്‍ നായര്‍, മനോജ് നായര്‍, വി.അച്യുതക്കുറുപ്പ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ എന്‍ .എസ് .എസ് . കരയോഗ വാര്‍ഷികം ഉദ്ഘാടനം ചെയ്തു





കടുങ്ങല്ലൂര്‍: ഉളിയന്നൂര്‍ 3766-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ വാര്‍ഷികം താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ജെ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി. മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്റെ കനിവ് ചികിത്സാ ഫണ്ടിലേക്കുള്ള വിഹിതം ചടങ്ങില്‍ കൈമാറി. പുതിയ ഭാരവാഹികള്‍ പി.ജി. മാധവന്‍നായര്‍ (പ്രസി), ടി. ജയകുമാര്‍ (വൈസ്.പ്രസി), എ.എന്‍.ജയകുമാര്‍ (സെക്ര), എം.രമേഷ് (ജോ.സെക്ര), പി.ജി.മുകുന്ദകുമാര്‍ (ട്രഷ).

Thursday, July 24, 2014

മൂവാറ്റുപുഴ തെക്കന്‍കോട് എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണമാസാചരണവും ആധ്യാത്മിക പ്രഭാഷണവും നടത്തി





മൂവാറ്റുപുഴ: തെക്കന്‍കോട് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണ പാരായണവും രാമായണ മാഹാത്മ്യപ്രഭാഷണവും നടത്തി. സ്വാമി അയ്യപ്പദാസ് ആധ്യാത്മിക സന്ദേശം നല്‍കി. കരയോഗം പ്രസിഡന്റ് എന്‍. ശിവദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ. ബാലകൃഷ്ണന്‍ നായര്‍ സംസാരിച്ചു.

ചെങ്ങന്നൂര്‍ എന്‍ .എസ് .എസ് . യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്റര്‍ രാമായണ പ്രശ്‌നോത്തരി ആദ്യഘട്ടം ഞായറാഴ്ച നടക്കും





ചെങ്ങന്നൂര്‍: എന്‍.എസ്.എസ്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്റര്‍ നടത്തുന്ന മൂന്നാമത് രാമായണ പ്രശ്‌നോത്തരിയുടെ ഭാഗമായി യൂണിയനിലെ 106 കരയോഗങ്ങളിലും ഞായറാഴ്ച ആദ്യഘട്ട പ്രശ്‌നോത്തരി നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ തിരിച്ചാണ് മത്സരം.
കരയോഗതല മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടുന്നവര്‍ക്കാണ് ആഗസ്ത് മൂന്നിന് നടക്കുന്ന യൂണിയന്‍തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത.

തിരുവല്ല കുന്നന്താനം എന്‍ .എസ് .എസ് . കരയോഗം വനിതാസമാജം രാമായണ മാസാചരണം നടത്തും





തിരുവല്ല: കുന്നന്താനം 96-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗം വനിതാസമാജം രാമായണ മാസാചരണത്തോടനുബന്ധിച്ച് 27ന് രാവിലെ 6 മുതല്‍ വൈകീട്ട് 5.30 വരെ മഠത്തില്‍ക്കാവ്‌ േക്ഷത്രത്തില്‍ രാമായണ പാരായണം നടത്തും.

കൊല്ലം നീലികുളം ശ്രീകൃഷ്ണവിലാസം എന്‍. എസ്. എസ്. വനിതാസമാജം ഏകദിന സെമിനാറും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടത്തി





കൊല്ലം: നീലികുളം 2014-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജം ഏകദിന സെമിനാറും വലിയകുളങ്ങര എന്‍.എസ്.എസ്. ആയുര്‍വേദ ആസ്​പത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ റിട്ട. പ്രിന്‍സിപ്പല്‍ ഡോ. പി.ആര്‍.സുകുമാരന്‍ നായര്‍ ക്ലാസെടുത്തു. ഡോ. മിനികുമാരിയും സംഘവും രോഗനിര്‍ണയവും സൗജന്യ ഔഷധ വിതരണവും നടത്തി. ഡോ. ജയകുമാരിയുടെ നേതൃത്വത്തില്‍ ആധ്യാത്മിക ബോധവത്കരണ ക്ലാസും നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യമായി വേപ്പിന്‍തൈകളും വിതരണം ചെയ്തു. സി.വിജയകുമാര്‍, ശശികുമാര്‍, ബിന്ദു, ബിനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പൂതക്കുളം ഇടയാടി മണികണ്ഠവിലാസം കരയോഗ പൊതുയോഗം നടക്കും





പൂതക്കുളം: ഇടയാടി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും 27ന് നടക്കും. കരയോഗമന്ദിരത്തില്‍ വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിക്കും.

പരവൂര്‍ കൂനയില്‍ പശുമണ്‍ വടക്കേക്കര ശ്രീശൈലേശ്വരവിലാസം എന്‍. എസ്. എസ്. കരയോഗ പൊതുയോഗം നടക്കും





പരവൂര്‍: കൂനയില്‍ പശുമണ്‍ വടക്കേക്കര ശ്രീശൈലേശ്വരവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം ആഗസ്ത് 3ന് രാവിലെ 9ന് കരയോഗമന്ദിരത്തില്‍ നടക്കും. പ്രസിഡന്റ് പി.വിജയചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ആര്‍.വിജയചന്ദ്രക്കുറുപ്പ് അറിയിച്ചു.

കൊട്ടാരക്കര ഗാന്ധിമുക്ക് സനാതനധര്‍മ്മം എന്‍. എസ്. എസ്. കരയോഗം പൊതുയോഗവും അവാര്‍ഡ് വിതരണവും നടത്തി





കൊട്ടാരക്കര: ഗാന്ധിമുക്ക് സനാതനധര്‍മ്മം എന്‍.എസ്.എസ്. കരയോഗം പൊതുയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടി. സെക്രട്ടറി ജി.ഗിരീശന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സഹായ വിതരണം അഡ്വ. സതീഷ്ചന്ദ്രന്‍ നിര്‍വഹിച്ചു. ചികിത്സാ സഹായവിതരണം, പഠനോപകരണ വിതരണം എന്നിവയും നടത്തി. പി.ജി.ഉണ്ണിത്താന്‍, പി.മാധവന്‍ പിള്ള, മധുസൂദനന്‍ പിള്ള, സി.ശശിധരന്‍ പിള്ള, രത്‌നമ്മ എന്നിവര്‍ പ്രസംഗിച്ചു. കെ.പ്രഭാകരന്‍ നായര്‍ സ്വാഗതവും വി.ഗീതാകുമാരി നന്ദിയും പറഞ്ഞു.

ഇന്നത്തെ 25-7-2014 (1189 കര്‍ക്കടകം 09 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (25-7-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*********************************

തീയതി: 25-7-2014 (1189 കര്‍ക്കടകം 09 )

നക്ഷത്രം: പുണര്‍തം (ഇന്ന് ഉച്ചയ്ക്ക് 12.26.06 സെക്കന്‍റ് മുതല്‍ നാളെ വൈകിട്ട് 3.10.03 സെക്കന്‍റ് വരെ. തുടര്‍ന്ന് പൂയം)

ആഴ്ച: വെള്ളി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.31 to 12.53

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 54 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.56 മുതല്‍ 12.29 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

Wednesday, July 23, 2014

പൊല്‍പ്പുള്ളി എന്‍ .എസ് .എസ്. കരയോഗ വാര്‍ഷികം ഉദ്ഘാടനംചെയ്തു





പൊല്‍പ്പുള്ളി: എന്‍.എസ്.എസ്. കരയോഗവാര്‍ഷികയോഗം പാലക്കാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി സി. ഗോപീകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് നരേന്ദ്രവര്‍മ അധ്യക്ഷനായി. കരയോഗം സെക്രട്ടറി കൂട്ടാല ബാലകൃഷ്ണന്‍, വനിതാ സമാജം പ്രസിഡന്റ് കാട്ടീരെ ജയഭാരതി, സെക്രട്ടറി സുജാത രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പുലിയൂര്‍ പേരിശ്ശേരി പടിഞ്ഞാറ് കരയോഗം എന്‍ .എസ് .എസ് . ശതാബ്ദി ആഘോഷിച്ചു





പുലിയൂര്‍: പേരിശ്ശേരി പടിഞ്ഞാറ് എന്‍.എസ്.എസ്. കരയോഗവും ദേവീകൃപ എന്‍.എസ്.എസ്. വനിതാ സമാജവും ചേര്‍ന്ന് എന്‍.എസ്.എസ്. ശതാബ്ദി ആഘോഷിച്ചു. പഴയാറ്റില്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ കരയോഗം പ്രസിഡന്റ് ജയകുമാര്‍ പ്ലാവേലില്‍ അധ്യക്ഷത വഹിച്ച യോഗം എന്‍.എസ്.എസ്. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ശ്രീലതയെ ചടങ്ങില്‍ അനുമോദിച്ചു.
വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വ. ഡി.നാഗേഷ്‌കുമാര്‍, ശ്രീകുമാര്‍ പ്ലാവേലില്‍, അനില്‍കുമാര്‍ തെക്കേടത്ത്, രാധാമണിയമ്മ പ്ലാവേലില്‍, സുധ കെ.പിള്ള, കരുണാകരന്‍ നായര്‍ ചക്കാലേത്ത്, പ്രഭാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. ടി.ഗീത കുടുംബഭദ്രതയെക്കുറിച്ച് ക്ലാസ്സെടുത്തു.

ആറന്മുള വള്ളസദ്യ എന്‍ .എസ് .എസ് . രജിസ്ട്രാര്‍ ഉദ്ഘാടനം ചെയ്യും





ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകളുടെ ഉദ്ഘാടനം ജൂലായ് 31ന് 11മണിക്ക് എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥപിള്ള നിര്‍വ്വഹിക്കും.
ആദ്യദിനത്തിലെ വള്ളസദ്യയില്‍ ഇക്കുറി 16 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. തെക്കേമുറി, ഓതറ, പുതുക്കുളങ്ങര, കിഴക്കനോതറ, കുന്നേക്കാട്, കോയിപ്രം, കാട്ടൂര്‍, മാലക്കര, പുന്നംതോട്ടം, വെണ്‍പാല, ഇടശ്ശേരിമല കിഴക്ക്, കീഴുകര, ഇടനാട്, തോട്ടപ്പുഴശ്ശേരി, വരയന്നൂര്‍, കോഴഞ്ചേരി, നെടുമ്പ്രയാര്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് സദ്യവഴിപാട് നടത്തുന്നത്.
മനോജ് മാധവശ്ശേരി, ഗോപാലകൃഷ്ണന്‍ നായര്‍, പാര്‍വ്വതി മന്ദിരം, ചന്ദ്രശേഖരന്‍ നായര്‍ ശ്രീവത്സം, വിജയന്‍ നടമംഗലം എന്നിവരുടെ നേതൃത്വത്തിലാണ് വള്ളസദ്യകള്‍ നടത്തുന്നത്. വള്ളസദ്യകളുടെ സുഗമമായ നടത്തിപ്പിനായി കെ.സഞ്ജീവ്കുമാര്‍ കണ്‍വീനറായും കെ.ജി.കര്‍ത്താ ജോയിന്റ് കണ്‍വീനറായും ഫുഡ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഇന്നത്തെ 24-7-2014 (1189 കര്‍ക്കടകം 08 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (24-7-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*********************************
തീയതി: 24-7-2014 (1189 കര്‍ക്കടകം 08 ) **ഇന്ന് പ്രദോഷം**

നക്ഷത്രം: തിരുവാതിര: ഇന്ന്‍ രാവിലെ 09.55.48 സെക്കന്‍റ് മുതല്‍ (നാളെ ഉച്ചയ്ക്ക് 12.26.06 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പുണര്‍തം)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ത്രയോദശി (ഇന്നത്തെ പ്രദോഷവ്രതത്തിനും തിരുവാതിര വ്രതത്തിനും അതീവ പ്രാധാന്യമുണ്ട്. ഇന്ന് റംസാന്‍ വ്രതക്കാരുടെ ഇരുപത്തേഴാം രാവ് കൂടിയാകുന്നു)

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.05 - 12.12.27 & 12.31 - 12.53

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 52 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.03 മുതല്‍ 3.36 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

Tuesday, July 22, 2014

മാടപ്പള്ളി വെങ്കോട്ട എന്‍. എസ്. എസ്. കരയോഗം ഭാരവാഹികള്‍





മാടപ്പള്ളി: വെങ്കോട്ട 4539-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സമ്മേളനം യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാരവാഹികളായി കെ.എന്‍.ബാലകൃഷ്ണന്‍ (പ്രസി.), പി.എസ്.വാസുദേവന്‍ നായര്‍ (വൈസ് പ്രസി.), കെ.ആര്‍.മുരളീധരന്‍പിള്ള (സെക്ര.), കെ.ആര്‍.വാസുദേവന്‍ (ജോ.സെക്ര.), കെ.വി.രാധാകൃഷ്ണന്‍ നായര്‍ (ട്രഷ.), രാധാകൃഷ്ണന്‍ നായര്‍ (ഇലക്ടറല്‍ പ്രതിനിധി), കെ.സുരേന്ദ്രനാഥപണിക്കര്‍, ബാബു രാജേന്ദ്രന്‍ (യൂണിയന്‍ പ്രതിനിധികള്‍), ബി.പ്രദീപ്, കെ.എസ്.ശിവശങ്കരപിള്ള, സന്തോഷ്, പ്രതാപ് രാജ്്് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

ആലപ്പുഴ കാഞ്ഞിരംചിറ ശ്രീമന്നത്ത് ആചാര്യ സ്മാരക എന്‍. എസ്. എസ് . കരയോഗത്തിന്റെ പൊതുയോഗം നടന്നു





ആലപ്പുഴ: കാഞ്ഞിരംചിറ ശ്രീമന്നത്ത് ആചാര്യ സ്മാരക എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം നടന്നു. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം കെ.ജി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ പ്രതിനിധികളായി പി.പി. അനില്‍കുമാറിനെയും കെ.അരുണ്‍കുമാറിനെയും ഇലക്ടറോള്‍ മെമ്പറായി വി.കണ്ണനെയും യോഗം തിരഞ്ഞെടുത്തു.

ചാരുംമൂട് പാലമേല്‍ മുതുകാട്ടുകര കരയോഗത്തില്‍ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു





ചാരുംമൂട്: പാലമേല്‍ മുതുകാട്ടുകര 63-ാം നമ്പര്‍ ദേവിവിലാസം കരയോഗത്തിലെ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും എസ്.എസ്.എല്‍.സി., പ്ലസ്ടു ഗ്രാന്‍ഡ് വിതരണവും വനിതാ സമാജം വാര്‍ഷികവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആര്‍.ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.ഗോപാലകൃഷ്ണപിള്ള, യൂണിയന്‍ സെക്രട്ടറി എന്‍.അജിത്കുമാര്‍, ഇന്‍സ്‌പെക്ടര്‍ എന്‍.പത്മകുമാര്‍, കരയോഗം സെക്രട്ടറി വി.സുരേന്ദ്രനുണ്ണിത്താന്‍, എം.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ജി.ശങ്കരന്‍നായര്‍, വനിതാ സമാജം പ്രസിഡന്റ് ജി.സരസ്വതിയമ്മ, സെക്രട്ടറി വി.ജയശ്രീ, കരയോഗം ട്രഷറര്‍ കെ.എസ്.സേതുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്നത്തെ 23-7-2014 (1189 കര്‍ക്കടകം 07 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (23-7-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 23-7-2014 (1189 കര്‍ക്കടകം 07 )

നക്ഷത്രം: മകയിരം (നാളെ രാവിലെ 09.55.47 സെക്കന്‍റ് വരെ)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ദ്വാദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ഇല്ല

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 51 സെക്കന്‍റ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.29 മുതല്‍ 2.03 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

മകയിരം - ചില പ്രധാന വിവരണങ്ങള്‍:
------------------------------------------------------
കൂറ് (രാശി): ഇടവം (മകയിരം-1,2 പാദങ്ങള്‍) & മിഥുനം (മകയിരം-3,4 പാദങ്ങള്‍)
രാശ്യാധിപന്‍: ഇടവക്കൂറിന് - ശുക്രന്‍ (മഹാലക്ഷ്മി) & മിഥുനക്കൂറിന് - ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ചന്ദ്രന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം ചന്ദ്രമസേ നമ:"
മൃഗം: പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: കരിങ്ങാലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).