Thursday, July 17, 2014

മുന്നാക്കസമുദായ ക്ഷേമം: എന്‍ .എസ് .എസ്സുമായി സഹകരിക്കും -ബ്രാഹ്മണ െഫഡറേഷന്‍




കൊച്ചി: കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി എന്‍.എസ്.എസ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ കേരള ഘടകം യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബ്രാഹ്മണ ഫെഡറേഷന്‍ പ്രതിനിധികള്‍ എന്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ച നടത്തും.
സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കന്യാകുളങ്ങര ആര്‍. സുബ്രഹ്മണ്യന്‍ പോറ്റി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു എന്‍. പൈ (കായംകുളം), ട്രഷറര്‍ ദേവകര കമ്മത്ത് (എറണാകുളം), വനിതാ പ്രസിഡന്റ് തങ്ങൂര്‍ സരസ്വതി അന്തര്‍ജനം (തൃശ്ശൂര്‍), സെക്രട്ടറി സരസ്വതി എസ്. നമ്പൂതിരി (പാലക്കാട്), സൂര്യനാരായണ ഭട്ട് (കാസര്‍ഗോഡ്), ഇടമന നാരായണന്‍ പോറ്റി, എം. നാരായണന്‍ (തിരുവനന്തപുരം) എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment