Tuesday, July 15, 2014

ചേര്‍ത്തല വരകാടിവടക്ക് എന്‍ .എസ് .എസ് . കരയോഗം മെറിറ്റ് ഈവനിങ്‌ ഉദ്ഘാടനം ചെയ്തു





ചേര്‍ത്തല: വരകാടിവടക്ക് എന്‍.എസ്.എസ്. കരയോഗത്തിലെ മെറിറ്റ് ഈവനിങ് എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ബാല്യസുരക്ഷാപദ്ധതി വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. ജി.എന്‍.വേലായുധപ്പണിക്കര്‍ സ്മാരക എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് ബി.ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും സ്‌കോളര്‍ഷിപ്പ്-കാഷ് അവാര്‍ഡ് വിതരണവും ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.ബി.ശ്യാമള നിര്‍വ്വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ മുഖ്യാതിഥിയായി. സാന്ത്വന പെന്‍ഷന്‍ പദ്ധതി വിതരണം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മറ്റിയംഗം അഡ്വ. ബി.ബാലാനന്ദും മാതൃകാ സ്വാശ്രയസംഘം അവാര്‍ഡ് വിതരണം പ്രതിനിധിസഭാംഗം സി.വി.രാധാകൃഷ്ണനും നിര്‍വ്വഹിച്ചു. പി.എന്‍.വിജയകുമാരി, കെ.എന്‍.രാജപ്പന്‍, കോമളം ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.പ്രദീപ്കുമാര്‍ സ്വാഗതവും ജി.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment