Friday, July 18, 2014

കടുങ്ങല്ലൂര്‍ എന്‍ .എസ് .എസ് . വനിതാ സമാജത്തിന്റെ ഔഷധക്കഞ്ഞി വിതരണം തുടങ്ങി





കടുങ്ങല്ലൂര്‍: പതിവുമുടങ്ങാതെ കടുങ്ങല്ലൂര്‍ എന്‍.എസ്.എസ്. വനിതാ സമാജം പ്രവര്‍ത്തകരുടെ കര്‍ക്കടക മാസത്തിലെ ഔഷധക്കഞ്ഞി വിതരണം തുടങ്ങി. ഇനി മൂന്നുദിനം കിഴക്കേ കടുങ്ങല്ലൂരിലെത്തിയാല്‍ ആര്‍ക്കും ഔഷധക്കഞ്ഞി സേവിക്കാം. നരസിംഹസ്വാമി ക്ഷേത്രമുറ്റത്താണ് വൈകുന്നേരങ്ങളില്‍ വനിതാ സമാജം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മരുന്നുകഞ്ഞി വിതരണം ചെയ്യുന്നത്. സൗജന്യമായാണ് ഇത് നല്‍കുന്നത്. ദശപുഷ്പങ്ങളും പതിനെട്ടുതരം പച്ചമരുന്നുകളും ചേര്‍ത്ത് തികച്ചും പരമ്പരാഗത രീതിയിലാണ് ഇവിടെ കഞ്ഞി തയ്യാറാക്കുന്നത്. അതിനുള്ള മരുന്ന് ചെടികളെല്ലാം നാട്ടില്‍നിന്നുതന്നെ ശേഖരിക്കുകയാണ്. അരി, ഉലുവ, ആശാളി പോലുള്ള സാധനങ്ങള്‍ മാത്രമാണ് കടയില്‍നിന്ന് വാങ്ങുന്നത്. ഇലുങ്ങുതൊലി മുതല്‍ പൂപ്പരത്തി, വന്‍കടലാടി വരെയുള്ള മരുന്ന്തരങ്ങള്‍ സ്ത്രീകള്‍തന്നെ ശേഖരിക്കും. രാവിലെതന്നെ കരയോഗം അങ്കണത്തില്‍ വനിതാ സമാജക്കാര്‍ ചേര്‍ന്ന് മരുന്നുകളെല്ലാം ഇടിച്ച് നീരെടുക്കും. ഉച്ചയോടെയാണ് കഞ്ഞി പാകപ്പെടുത്തുന്നത്. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷമാണ് വിതരണം. കടുങ്ങല്ലൂര്‍കാര്‍ക്ക് പുറമേ പുറത്തുനിന്നുവരെ ഇവിടെ കഞ്ഞികുടിക്കാന്‍ ആളുകളെത്തുന്നുണ്ട്. വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കടക മാസത്തില്‍ ഈ കഞ്ഞി വിതരണം തുടങ്ങിയിട്ട് പത്തുവര്‍ഷമായി. കരയോഗം പ്രസിഡന്റ് അഡ്വ. മണി, സെക്രട്ടറി എസ്.ആര്‍. നായര്‍, വനിതാസമാജം പ്രസിഡന്റ് പത്മാവതി രവീന്ദ്രനാഥ്, സെക്രട്ടറി ശ്രീദേവി, കനകലത, ഷീല ശിവശങ്കരന്‍, കോമളവല്ലി എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

0 comments:

Post a Comment