തൃശ്ശൂര്‍: നായര്‍സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.പി. നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍, മുസ്ലിം, മറ്റ് സമുദായങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നായര്‍സമുദായത്തിലെ ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമസ്ത നായര്‍സമാജം പ്രക്ഷോഭപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് അവര്‍ മുന്നറിയിപ്പ്‌നല്‍കി.
എന്‍.എസ്.എസ്. നേതൃത്വം സമുദായത്തിലെ ദരിദ്രജനവിഭാഗത്തെ അവഗണിക്കുകയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. സമാജത്തിന്റെ നേതൃത്വത്തില്‍ ജൂലായ് 12, 13 തീയതികളില്‍ നിലമ്പൂരില്‍ കേന്ദ്രീയനേതൃത്വ പഠനക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.






0 comments:
Post a Comment