മുതുകുളം: കണ്ടല്ലൂര്‍ തെക്ക് 1060-ാം നമ്പര്‍ ഈശ്വരവിലാസം എന്‍.എസ്.എസ്. കരയോഗവും 2716-ാം നമ്പര്‍ പാര്‍വതി എന്‍.എസ്.എസ്. വനിതാസമാജവും ചേര്‍ന്ന് ശതാബ്ദി കുടുംബസംഗമവും വനിതാ സ്വയംസഹായസംഘം വാര്‍ഷികവും നടത്തി.
എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. ഗോപാലകൃഷ്ണ കാര്‍ണവര്‍ അധ്യക്ഷനായി.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഡോ. കെ.രവികുമാര്‍ സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണവും അംഗം എസ്.കെ. ജയകുമാര്‍ ചികിത്സാസഹായ വിതരണവും നിര്‍വഹിച്ചു.
താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍പിള്ള സര്‍വീസ് വരിസംഖ്യ സ്വീകരിച്ചു. യൂണിയന്‍ കമ്മിറ്റിയംഗം എ.എന്‍. പണിക്കര്‍ പഠനോപകരണ വിതരണം നടത്തി.
താലൂക്ക് ആധ്യാത്മികപഠനകേന്ദ്രം ഡയറക്ടര്‍ കരുവാറ്റ പങ്കജാക്ഷന്‍പിള്ള, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, ലക്ഷ്മീവിലാസം കെ.എന്‍. പിള്ള, എം. ബാലകൃഷ്ണപിള്ള അരിയേലില്‍, വി.കെ. മധു ശ്രീരംഗ് എന്നിവര്‍ പ്രസംഗിച്ചു.
കരയോഗം സെക്രട്ടറി സുരേഷ് രാമനാമഠം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹരീഷ്‌കുമാര്‍ അരുണോദയം നന്ദിയും പറഞ്ഞു.
വനിതാ സ്വയംസഹായസംഘം വാര്‍ഷികം കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. വനിതായൂണിയന്‍ പ്രസിഡന്റ് തുളസീകൃഷ്ണ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് വിലാസിനിക്കുഞ്ഞമ്മ അധ്യക്ഷയായി.
വനിതാ യൂണിയന്‍ ട്രഷറര്‍ രമാദേവി മുഖ്യപ്രഭാഷണം നടത്തി.
മേഖലാ കോ-ഓര്‍ഡിനേറ്റര്‍ രാജലക്ഷ്മി, സമാജം സെക്രട്ടറി വിജയമ്മ, ട്രഷറര്‍ രുക്മിണിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.






0 comments:
Post a Comment