Wednesday, July 16, 2014

രാമായണ മാസാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ എന്‍. എസ്. എസ്സിന്റെ രാമായണ പ്രശ്‌നോത്തരി ആഗസ്ത് മൂന്നിന്‌ നടത്തും





ചെങ്ങന്നൂര്‍: രാമായണ മാസാചരണത്തിന്റെ ഭാഗമായി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ആഗസ്ത് മൂന്നിന് മുണ്ടങ്കാവ് എന്‍.എസ്.എസ്. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ രാമായണ പ്രശ്‌നോത്തരി നടത്തും.
ഒമ്പതിന് എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും.
എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗം തിരിച്ചാണ് മത്സരം. കരയോഗങ്ങളിലെ ഹ്യൂമന്‍ റിസോഴ്‌സസ് സെല്ലിന്റെ നേതൃത്വത്തില്‍ ആധ്യാത്മിക പഠനകേന്ദ്രത്തിലെ പഠിതാക്കളായ കുട്ടികള്‍ക്ക് ഈ മാസം 27ന് പ്രശ്‌നോത്തരി മത്സരം നടത്തും. ഓരോ വിഭാഗത്തിലും കരയോഗ തലത്തില്‍ ഒന്നാം സ്ഥാനം കിട്ടുന്ന കുട്ടികളെയാണ് താലൂക്ക് യൂണിയന്റെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്.
വിഷയം എല്‍.പി. വിഭാഗം: ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം. യു.പി. വിഭാഗം: ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം. എച്ച്.എസ്. വിഭാഗം: സമ്പൂര്‍ണ്ണ രാമായണം.

0 comments:

Post a Comment