യൂണിയന്റെ 76-ാമത് വാര്‍ഷിക ബജറ്റ് പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയായ ഡോ. ജി.ഗോപകുമാര്‍. ആനന്ദവല്ലീശ്വരത്തെ വിദ്യാധിരാജ ഓഡിറ്റോറിയം മൂന്നുകോടി രൂപ ചെലവഴിച്ച് നവീകരിക്കും. നിലവിലുള്ള ഡൈനിങ് ഹാള്‍ പൊളിച്ചുമാറ്റി അവിടെ നാലുനിലക്കെട്ടിടം പണിയും.
എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആനന്ദവല്ലീശ്വരത്ത് വിപുലമായ വിപണനമേള ഓണത്തിന് നടത്തും. വനിതാ സ്വയംസഹായ സംഘങ്ങളുടേതടക്കമുള്ള സ്റ്റാളുകള്‍ മേളയില്‍ ഉണ്ടായിരിക്കും. 140 കരയോഗങ്ങളും 137 വനിതാസമാജങ്ങളും 97 ബാലസമാജങ്ങളും3 എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിയനിലുള്ള മുഴുവന്‍ കരയോഗങ്ങളിലും ബാലസമാജങ്ങള്‍ രൂപവത്കരിച്ചശേഷം ബാലസമാജ യൂണിയന്‍ രൂപവത്കരിക്കും.
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന 609 വനിതാ സ്വയംസഹായസംഘങ്ങള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു. ലിങ്കേജ് ലോണായി 32 കോടി രൂപ നല്‍കിയിട്ടുണ്ട്. യൂണിയന്‍ ആര്‍ജ്ജിച്ച സ്ഥലത്ത് ഭാവിയില്‍ സി.ബി.എസ്.ഇ. സ്‌കൂള്‍, ആസ്പത്രി, വൃദ്ധസദനം എന്നിവ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
71 കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കി കരയോഗങ്ങളില്‍ നടപ്പുവര്‍ഷംതന്നെ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷത്തേക്ക് 3,96,94,352 രൂപ വരവും 3,96,92,866 രൂപ ചെലവും 1486 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി. യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍ പിള്ളയാണ് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചത്.
യോഗത്തിനുമുമ്പ് വിദ്യാധിരാജ ഓഡിറ്റോറിയത്തിലെ ചട്ടമ്പിസ്വാമികളുടെയും മന്നത്ത് പദ്മനാഭന്റെയും പ്രതിമകള്‍ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
യൂണിയന്‍ വൈസ് പ്രസിഡന്റ് ചുക്കാച്ചെഴികത്ത് എസ്.ദേവകുമാര്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റി അംഗം ആദിക്കാട് ഗിരീഷ് നന്ദിയും പറഞ്ഞു.
എം.കുഞ്ഞുകൃഷ്ണപിള്ള, ആര്‍.കൃഷ്ണന്‍ നായര്‍, കെ.ആര്‍.കൃഷ്ണകുമാര്‍, പി.ആര്‍.ശശിധരന്‍ നായര്‍, അഡ്വ. എ.പരമേശ്വരന്‍ പിള്ള, അനില്‍കുമാര്‍, കെ.രവീന്ദ്രന്‍ നായര്‍, വാസുദേവന്‍ പിള്ള, പി.എസ്.നായര്‍, വിനോദ്കുമാര്‍, അഡ്വ. വേണു ജെ.പിള്ള, ഗിരീന്ദ്രകുമാര്‍, രാമചന്ദ്രന്‍ പിള്ള, എന്‍.കുട്ടന്‍ പിള്ള, ഗോപാലപിള്ള എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണന്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, അംഗങ്ങള്‍, പ്രതിനിധികള്‍, ഇന്‍സ്‌പെക്ടര്‍ കെ.രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






0 comments:
Post a Comment