ബുധനൂര്‍: ബുധനൂര്‍ കിഴക്ക് എന്‍.എസ്.എസ്.കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും വാര്‍ഷികാഘോഷവും നടത്തി.
എന്‍.എസ്.എസ്.താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.സോമ കാര്‍ണവര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.നാരായണപ്പണിക്കര്‍, സെക്രട്ടറി പി.കെ.മോഹന്‍ദാസ് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുദാനം നിര്‍വഹിച്ചു. പ്രൊഫ. ടി.ഗീത മുഖ്യപ്രഭാഷണം നടത്തി. ജയകൃഷ്ണനുണ്ണിത്താന്‍, ഗോപാലകൃഷ്ണക്കുറുപ്പ്, അംബിക ഹരികുമാര്‍, വി.കെ.രാജേന്ദ്രന്‍ പിള്ള, എം.എന്‍.ശശിധരന്‍ പിള്ള, വി.എന്‍.സോമന്‍ പിള്ള, രാമചന്ദ്രന്‍ നായര്‍, സുശീലാമ്മ, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment