Friday, July 11, 2014

കരുനാഗപ്പള്ളി എന്‍ .എസ് .എസ് . കുടുംബസംഗമം നടത്തി





കരുനാഗപ്പള്ളി: എന്‍.എസ്.എസ്. ശതാബ്ദിയുടെയും താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി ഓച്ചിറ ഞക്കനാല്‍ 1212-ാം നമ്പര്‍ പരബ്രഹ്മോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റുകളും കാഷ് അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ജി.ശിവശങ്കരന്‍ നായര്‍, അമ്പാട്ട് അശോകന്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സുനില്‍, കരയോഗം സെക്രട്ടറി എ.എസ്.വിശ്വനാഥന്‍ നായര്‍, കരയോഗം ട്രഷറര്‍ എസ്.സുകുമാരപിള്ള, വനിതാസമാജം സെക്രട്ടറി ഗിരിജാകുമാരി എന്നിവര്‍ സംസാരിച്ചു. കരയോഗം പ്രസിഡന്റ് എം.സി.വിജയന്‍ പിള്ള സ്വാഗതവും വനിതാസമാജം പ്രസിഡന്റ് പാര്‍വതി പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment