വെണ്മണി കിഴക്ക്: എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് പി.കെ.വിജയകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍, സെക്രട്ടറി ബി.കെ.മോഹന്‍ദാസ്, വനിതാ സമാജം പ്രസിഡന്റ് സരോജനി ഉണ്ണിത്താന്‍, പ്രതിനിധിസഭാംഗം കെ.രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment