എസ്.എല്‍.പുരം: പൂപ്പള്ളിക്കാവ് സേതുലക്ഷ്മീപുരം 5621ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ സ്വാശ്രയ സംഘങ്ങള്‍, വനിതാ സമാജങ്ങള്‍, ആധ്യാത്മിക പഠന കേന്ദ്രം, ബാലസമാജം എന്നിവ രൂപവത്കരിച്ചു. പത്താം ക്ലാസ്സില്‍ ഉന്നതവിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി.
കരയോഗം പ്രസിഡന്റ് ബാബു കൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എന്‍. മോഹനക്കുറുപ്പ് മധുവനം, രാജശേഖരന്‍ നായര്‍, മുരളീകൃഷ്ണന്‍, സരോജിനിയമ്മ, രാജലക്ഷ്മി, സി. ബൈജു എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment