ചെങ്ങന്നൂര്‍: ഇന്നത്തെ കാലഘട്ടത്തില്‍ വനിതകള്‍ സ്വയം പര്യാപ്തരാകണമെന്ന് എന്‍.എസ്.എസ്.രജിസ്ട്രാറും ചെങ്ങന്നൂര്‍ യൂണിയന്‍ പ്രസിഡന്റുമായ കെ.എന്‍.വിശ്വനാഥന്‍ പിള്ള പറഞ്ഞു. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലുള്ള താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ വനിതാസ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പാവിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ മാറ്റങ്ങളും അവസരങ്ങളും സാധ്യതകളും മനസ്സിലാക്കി വനിതകള്‍ പ്രവര്‍ത്തിക്കുകയും വേണം- അദ്ദേഹം പറഞ്ഞു.
യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ്, എം.എസ്.എസ്.എസ്. സെക്രട്ടറി കെ.ഗോപകുമാര്‍ യൂണിയന്‍ ഭരണസമിതി അംഗം ജയകുമാര്‍ മണ്ണാമഠം, വനിതായൂണിയന്‍ സെക്രട്ടറി ദീപ്തി, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ അശോക്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 29 സ്വയം സഹായസംഘങ്ങള്‍ക്ക് 1.62 കോടി രൂപായുടെ വായ്പ വിതരണം ചെയ്തു.






0 comments:
Post a Comment