Friday, July 18, 2014

ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ഭാരത കേസരി മെമ്മോറിയല്‍ എന്‍ .എസ് .എസ് . കരയോഗമന്ദിരം ഉദ്ഘാടനം ചെയ്തു





ശൂരനാട്: ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ഭാരത കേസരി മെമ്മോറിയല്‍ 52-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. നിര്‍വാഹകസമിതി അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ള മന്ദിരോദ്ഘാടനം നിര്‍വഹച്ചു.
ഫോട്ടോ അനാശ്ചാദനവും അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് വി.ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കരയോഗാംഗങ്ങളായ പി.ജി.രാമചന്ദ്രന്‍ പിള്ള, സി.ഗോപാലകൃഷ്ണപിള്ള, ശിവരാമന്‍ നായര്‍, എന്‍.ഗോപാലകൃഷ്ണപിള്ള എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ കരയോഗത്തിലെ കുട്ടികളെ യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്‍ അനുമോദിച്ചു.
ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ഡാനിയേല്‍, വിജയശ്രീ, എന്‍.എസ്.എസ്. ഭാരവാഹികളായ ടി.പ്രസന്നകുമാര്‍, അഡ്വ. സി.ജയകുമാര്‍, വി.ആര്‍.കെ.ബാബു, പ്രൊഫ. ചന്ദ്രകുമാര്‍, അജിത്കുമാര്‍ ബി.പിള്ള, എ.വി.ശശിധരക്കുറുപ്പ്, ആര്‍.ബിന്ദു, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.സി.അജിത്കുമാര്‍, വനിതാസമാജം പ്രസിഡന്റ് പി.ദേവകിയമ്മ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എസ്.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി എം.ജി.രഞ്ജിത്കുമാര്‍ സ്വാഗതവും ഖജാന്‍ജി ജെ.ജയകുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment