തിരുവല്ല: താലൂക്ക് എന്‍.എസ്.എസ്. കരയോഗയൂണിയനിലെ കരയോഗാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാമായണമേള നടത്തി. യൂണിയന്‍ വൈസ്പ്രസിഡന്റ് ഡി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് വനിതായൂണിയന്‍ പ്രസിഡന്റ് കനകവല്ലി അധ്യക്ഷതവഹിച്ചു.
യൂണിയന്‍ സെക്രട്ടറി വി.ശാന്തകുമാര്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് നന്ദിയും പറഞ്ഞു. രാമായണപാരായണം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തി. മുത്തൂര്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.






0 comments:
Post a Comment