ചാരുംമൂട്: പന്തളം എന്‍.എസ്.എസ്. യൂണിയന്റെ ദ്വിദിന വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സ് പത്തനംതിട്ട സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള, തോപ്പില്‍ കൃഷ്ണക്കുറുപ്പ്, ആര്‍.രാജേന്ദ്രന്‍ ഉണ്ണിത്താന്‍, സി.ആര്‍.ചന്ദ്രന്‍, അഡ്വ. കെ.ശ്രീകുമാര്‍, എസ്.ജയചന്ദ്രന്‍ പിള്ള, ജി.കുസുമകുമാരി, എന്‍.അനന്തപത്മനാഭന്‍, കെ.ശ്രീധരന്‍പിള്ള, കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ജി.സരസ്വതിയമ്മ, രമ രാജന്‍, എന്‍.അജിത്കുമാര്‍, കെ.കെ.പദ്മകുമാര്‍, എ.കെ.വിജയന്‍, അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
ആര്‍.ബിജുകുമാര്‍, പ്രൊഫ. ടി.ഗീത, ഡോ. സജികുമാര്‍, ഫാ. ജോണ്‍സ് എബ്രഹാം, ഡോ. ആര്‍.സിന്ധു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.






0 comments:
Post a Comment