Tuesday, July 15, 2014

ശാസ്താംകോട്ട മൈനാഗപ്പള്ളി വേങ്ങ ദേവിവിലാസം എന്‍ .എസ് .എസ് . കരയോഗം സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും നല്‍കി





ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ 3776-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗം സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വി.സോമന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ. എന്‍.വി.ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷനായി. എം.എന്‍.ശങ്കരപ്പിള്ള, കെ.എന്‍.കുട്ടന്‍ പിള്ള, എം.എന്‍.കൃഷ്ണ പിള്ള, ശിവന്‍ പിള്ള, ടി.ആര്‍.അരവിന്ദാക്ഷന്‍ പിള്ള, കെ.ശ്രീകുമാര്‍, അനില്‍കുമാര്‍, മുളവൂര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു. ബി.എസ്.സുജിത്ത് സ്വാഗതവും ജി.സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment