Friday, July 18, 2014

നൂറനാട് മുതുകാട്ടുകര കരയോഗത്തില്‍ ശതാബ്ദി സമ്മേളനം നടക്കും





നൂറനാട്: മുതുകാട്ടുകര 63-ാം നമ്പര്‍ ദേവിവിലാസം കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും വിദ്യാഭ്യാസ ഗ്രാന്റ് വിതരണവും വനിതാസമാജം വാര്‍ഷികവും ഞായറാഴ്ച 3ന് നടക്കും.
കരയോഗം പ്രസിഡന്റ് ആര്‍. ഹരിശങ്കറിന്റെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഗ്രാന്റ് വിതരണം യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ളയും പഠനോപകരണ വിതരണം യൂണിയന്‍ സെക്രട്ടറി എന്‍. അജിത്കുമാറും നിര്‍വഹിക്കും.

0 comments:

Post a Comment