Monday, July 21, 2014

പൊള്ളാച്ചി നായര്‍സേവാസമാജം അവാര്‍ഡുകള്‍ നല്‍കി





പൊള്ളാച്ചി: പൊള്ളാച്ചി നായര്‍സേവാസമാജത്തിലെ അംഗങ്ങളുടെ കുട്ടികള്‍ക്കിടയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകളും പഠനസഹായങ്ങളും വിതരണംചെയ്തു. പ്രസിഡന്റ് ജി. ജയപ്രകാശ് അധ്യക്ഷനായി. സെക്രട്ടറി എസ്. രാജ്കുമാര്‍ സ്വാഗതം പറഞ്ഞു. എഡ്യുക്കേഷണല്‍ വിഭാഗം ചെയര്‍മാന്‍ പ്രൊഫ. ബാലഗംഗാധരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വനിതാവിഭാഗം അംഗങ്ങള്‍ ദീപംകൊളുത്തി ചടങ്ങ് ഉദ്ഘാടനംചെയ്തു. സമാജം അഡ്വൈസറികമ്മിറ്റി അംഗങ്ങളായ കെ.ഡി. വാസുദേവന്‍, ശങ്കരന്‍, വൈസ് പ്രസിഡന്റുമാരായ ശിവകുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആര്‍. സൗപര്‍ണിക, ആര്‍.എസ്. സോമേഷ്, എസ്. മനോജ്കുമാര്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും നല്‍കി. നിഷാന്ത്, രുദ്രേഷ് എന്നിവര്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കി.
പ്ലസ്ടുവില്‍ എം. ആഷിക, എസ്. ഐശ്വര്യ, എസ്. ശ്രുതി എന്നിവര്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും സമ്മാനിച്ചു. കെ. രഞ്ജിനി, ആര്‍. ഐശ്വര്യ എന്നിവര്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും നല്‍കി. ജോയന്റ് സെക്രട്ടറി ഹരികൃഷ്ണന്‍ നന്ദി പറഞ്ഞു.

0 comments:

Post a Comment