Thursday, July 10, 2014

വല്ലപ്പുഴ എന്‍. എസ്. എസ് . മേഖലാ സംയുക്ത സമ്മേളനം നടന്നു








വല്ലപ്പുഴ: എന്‍.എസ്.എസ്. യൂണിയന്‍ വല്ലപ്പുഴ മേഖലാതല കരയോഗ, വനിതാസമാജ, വനിതാ സ്വയംസഹായസംഘം ഭാരവാഹികളുടെ സംയുക്തയോഗം നടന്നു. വനിതാ യൂണിയന്‍ പ്രസിഡന്റ് കെ. ബേബി നാരായണന്‍ ഉദ്ഘാടനംചെയ്തു. അധ്യാത്മിക പഠനകേന്ദ്രങ്ങളുടെയും എച്ച്.ആര്‍. സെല്ലുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. എം.എസ്.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പി. നാരായണന്‍, സെക്രട്ടറി എന്‍. രവീന്ദ്രനാഥ്, ബി. അജയകുമാര്‍, എ.കെ. ജയകുമാര്‍, വി.എന്‍. പ്രസാദ്, വല്ലപ്പുഴ കരയോഗം പ്രസിഡന്റ് പ്രൊഫ. വി. ജയകൃഷ്ണന്‍, എന്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment