Thursday, July 10, 2014

പിറവം പാഴൂര്‍ കരയോഗത്തില്‍ സാന്ത്വനം പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്‌





പിറവം: പാഴൂര്‍ ശ്രീ നീലകണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗം നിര്‍ധനര്‍ക്കായി ഏര്‍പ്പെടുത്തിയ 'കരയോഗ സാന്ത്വനം' പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്. നിര്‍ദ്ധനരായ പത്ത് പേര്‍ക്ക് മാസം 300 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് മൂന്നാം വര്‍ഷത്തിേലക്ക് കടന്നത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ കരയോഗ സാന്ത്വനത്തിന്റെ പുതിയ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.കെ. ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷനായി.
യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, കരയോഗം സെക്രട്ടറി കെ.ബി. സുരേഷ്, മറ്റ് ഭാരവാഹികളായ മധു വി. നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍ മാഞ്ഞാങ്കല്‍, ശശിധരന്‍ നായര്‍ പുത്തന്‍ പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment