വൈക്കം: താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ വനിതാ സമാജങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആധ്യാത്മിക പ്രശ്‌നോത്തരി നടത്തി.
രാമായണത്തെയും ഭാഗവതത്തേയും ആസ്പദമാക്കിയാണ് പ്രശ്‌നോത്തരി നടത്തിയത്. പ്രശ്‌നോത്തരിയില്‍ ഓരോ കരയോഗങ്ങളില്‍നിന്നും രണ്ട് അംഗങ്ങള്‍ അടങ്ങുന്ന ടീമാണ് മത്സരിച്ചത്. മത്സരത്തില്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി 532-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഒന്നാംസ്ഥാനം നേടി. 535-ാം നമ്പര്‍ തോട്ടകം, 735-ാം നമ്പര്‍ കുടവെച്ചൂര്‍, 846-ാം നമ്പര്‍ കടുത്തുരുത്തി എന്നീ കരയോഗങ്ങള്‍ക്ക് രണ്ടാംസ്ഥാനവും 667-ാം നമ്പര്‍ കുലശേഖരപുരം, 604-ാം നമ്പര്‍ മുളക്കുളം എന്നീ കരയോഗങ്ങള്‍ മൂന്നാംസ്ഥാനവും നേടി.
കെ.എന്‍.എന്‍. സ്മാരക എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ആധ്യാത്മിക പ്രശ്‌നോത്തരി എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനംചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.ജി. രാജലക്ഷ്മി അധ്യക്ഷയായി. യൂണിയന്‍ സെക്രട്ടറി കെ.വി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്. മധു, എന്‍.ജി. ബാലചന്ദ്രന്‍, പി.എന്‍. രാധാകൃഷ്ണന്‍നായര്‍, വനിതാ യൂണിയന്‍ ഭാരവാഹികളായ ഇന്ദിരാമണി, ദേവി പാര്‍വതി, ലളിതകുമാരി, ശ്രീരേഖ മണിലാല്‍, സരള ദിവാകരന്‍നായര്‍, ഓമന ചന്ദ്രശേഖരന്‍നായര്‍, ശ്രീദേവി, മീനാറാണി, കൃഷ്ണമ്മ, ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment