വെടിവച്ചാന്‍കോവില്‍: പള്ളിച്ചല്‍ 430-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വെടിവച്ചാന്‍കോവില്‍ മന്നം മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച് എം.ബി.ബി.എസ്. പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എ. അനന്ദുവിനെ അനുമോദിച്ചു.
സ്‌കൂള്‍ മാനേജര്‍ പി. മാധവന്‍ നായര്‍ അധ്യക്ഷനായി. എ. സമ്പത്ത് എം.പി. ഉദ്ഘാടനംചെയ്തു. നെയ്യാറ്റിന്‍കര എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ബോര്‍ഡംഗവുമായ ജി. സോമശേഖരന്‍ നായര്‍ അവാര്‍ഡുദാനം നടത്തി. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, ഗ്രാമപ്പഞ്ചായത്തംഗം ജയലതിക, എ.ടി. മനോജ്, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ അംഗം ജി. പ്രവീണ്‍കുമാര്‍, നാരായണന്‍ നായര്‍, ഗിരിജാംബിക എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment