ആലപ്പുഴ: കളര്‍കോട് സനാതനപുരം കല്യക്രോഡവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ 10, പ്ലൂസ്ടു ക്ലൂസ്സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കല്യക്രോഡവിലാസം കരയോഗം ഓഫീസില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ശങ്കരന്‍കുട്ടി നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാമായണമാസാചരണം, വാര്‍ഷികാഘോഷം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് രാധാകൃഷ്ണക്കുറുപ്പ് പ്രോത്സാഹനസമ്മാനം വിതരണം ചെയ്തു.
വനിതാസമാജം പ്രസിഡന്റ് ഡി.ജാനമ്മ, സെക്രട്ടറി ശുഭാകൃഷ്ണന്‍, കരയോഗം സെക്രട്ടറി അനില്‍കുമാര്‍, സുബ്രഹ്മണ്യക്കുറുപ്പ്, കൃഷ്ണന്‍കുട്ടി നായര്‍, വിജയലക്ഷ്മി, ഗീതാകുമാരി എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment