Sunday, July 20, 2014

മുതുകുളം പുതിയവിള നടുവിലേമുറി ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടന്നു





മുതുകുളം: പുതിയവിള, നടുവിലേമുറി 5221ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടന്നു.
എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. എല്‍. വേലായുധന്‍ പിള്ള അധ്യക്ഷനായി.
ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും മുതിര്‍ന്ന കരയോഗം അംഗങ്ങളെ ആദരിക്കലും എം. ശശികുമാര്‍ നിര്‍വഹിച്ചു.
താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എസ്.കെ. ജയകുമാര്‍, വനിത യൂണിയന്‍ ട്രഷറര്‍ വി. രമാദേവി, ജി. രാമകൃഷ്ണപിള്ള, അഡ്വ. എസ്. സുനില്‍കുമാര്‍, എം. ബാലകൃഷ്ണന്‍ നായര്‍, ബി.രാജലക്ഷ്മി, കെ. അമ്മിണിക്കുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു.
കരയോഗം സെക്രട്ടറി കെ.രാജന്‍ പിള്ള സ്വാഗതവും വനിതാസമാജം സെക്രട്ടറി ബി.ഇന്ദിര നന്ദിയും പറഞ്ഞു.

0 comments:

Post a Comment