കുന്നംകുളം: സ്വതന്ത്ര നായര്‍സമാജങ്ങളുടെ കൂട്ടായ്മയായ സമസ്ത നായര്‍ സമാജത്തിന്റെ ജില്ലാ സമ്മേളനം ഞായറാഴ്ച കിടങ്ങൂര്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള സമാജസന്ദേശവും മുഖ്യപ്രഭാഷണവും നടത്തും. സമാജങ്ങളിലെ മാതൃകാദമ്പതിമാരെ സംസ്ഥാന പ്രസിഡന്റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ പ്രശസ്തിപത്രവും പൊന്നാടയും നല്‍കി ആദരിക്കും.
മികച്ച പ്രവര്‍ത്തനം നടത്തിയ സമാജങ്ങള്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് കേളങ്കണ്ടത്ത് ഗോപിനാഥന്‍ നായര്‍ വിതരണം ചെയ്യും. കഥകളി-ഓട്ടന്‍തുള്ളല്‍ രംഗത്ത് പ്രഗത്ഭരായ കലാമണ്ഡലം റിട്ട. പ്രൊഫ. നാരായണന്‍ നായര്‍, ഭാര്യ കലാമണ്ഡലം ദേവകി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങുമെന്ന് പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍, ജില്ലാ സെക്രട്ടറി പി.പി. നന്ദകുമാര്‍ നായര്‍, കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതക്കുറുപ്പ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് നെല്ലുവായ് ക്ഷേത്രത്തിന് സമീപം പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.






0 comments:
Post a Comment