Tuesday, July 22, 2014

നിഷ്ഠയോടെ രാമായണം വായിച്ചാല്‍ ഫലം ഉറപ്പ് -ഗോപാലകൃഷ്ണവൈദിക്‌





പുല്ലാട്: നിഷ്ഠയോടെ രാമായണപാരായണം നടത്തിയാല്‍ ഫലസിദ്ധിയുണ്ടാകുമെന്ന് വേദാന്ത പണ്ഡിതന്‍ േഗാപാലകൃഷ്ണവൈദിക്. പുല്ലാട് 292-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാമായണമാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് ടി.എസ്. സതീഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. അനില്‍കുമാര്‍, വനിതാസമാജം പ്രസിഡന്റ് ടി.വി. പൊന്നമ്മ, ആര്‍. അജയകുമാര്‍, എം.എസ്. രാജശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment