പള്ളിപ്പാട് : നീണ്ടൂര്‍ 110 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതവാര്‍ഷിക കുടുംബസംഗമം എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് നെടുന്തറ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സഭാംഗം വി. വിജുലാല്‍, യൂണിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍ പിള്ള, എച്ച്. ആര്‍.ഡി. താലൂക്ക് കോ - ഓര്‍ഡിനേറ്റര്‍ കരുവാറ്റ ചന്ദ്രബാബു, ആത്മീയ പഠനകേന്ദ്രം താലൂക്ക് കോ- ഓര്‍ഡിനേറ്റര്‍ കെ. എം. പങ്കജാക്ഷന്‍, ബീന ശശി, ഗോപാലകൃഷ്ണന്‍ പിള്ള, ബാലകൃഷ്ണപിള്ള, ബാലനുണ്ണിത്താന്‍,പി.എം. ബാലകൃഷ്ണപിള്ള, ഗോപിനാഥപിള്ള, രാമകൃഷ്ണപിള്ള, വിജയന്‍ സി.പിള്ള എന്നിവര്‍ പ്രസംഗിച്ചു,
കരയോഗം സെക്രട്ടറി കെ.ബി. വിക്രമന്‍ നായര്‍ സ്വാഗതവും ജോ. സെക്രട്ടറി ഗോപാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.
എന്‍ഡോവ്‌മെന്റ് വിതരണവും മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും യൂണിയന്‍ പ്രസിഡന്റു കൂടിയായ ഡോ. എം.ശശികുമാര്‍ നിര്‍വഹിച്ചു. യൂണിയന്‍സെക്രട്ടറി ടി. അരവിന്ദാക്ഷന്‍ പിള്ള പഠനോപകരണ വിതരണം നടത്തി.






0 comments:
Post a Comment