മുതുകുളം: ആധ്യാത്മികത ഈശ്വരനെ ശക്തിപ്പെടുത്താനല്ല മറിച്ച് മനുഷ്യന്‍ തെറ്റിലേക്ക് കാലിടറാതിരിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പറഞ്ഞു. കണ്ടല്ലൂര്‍ വടക്ക് 1058-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗവും 2408-ാംനമ്പര്‍ വനിതാ സമാജവും ചേര്‍ന്ന് സംഘടിപ്പിച്ച ശതവാര്‍ഷിക സമ്മേളനവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ആചാരങ്ങളിലൂടെയാണ് നമുക്ക് ആധ്യാത്മിക പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറേണ്ടത്. നേട്ടങ്ങള്‍ മാത്രം കാണുന്ന നാം കോട്ടങ്ങള്‍ കാണാതിരിക്കരുതെന്നും കെ.പി. ശശികല പറഞ്ഞു.
സമ്മേളനവും കുടുംബസംഗമവും എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍. സോമന്‍പിള്ള അധ്യക്ഷനായി.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. കെ. രവികുമാര്‍, എസ്.എന്‍.ഡി.പി. അവാര്‍ഡ് ദാനവും അംഗം എസ്.കെ. ജയകുമാര്‍ പ്ലസ്ടു അവാര്‍ഡ് ദാനവും നിര്‍വഹിച്ചു.
താലൂക്ക് വനിത യൂണിയന്‍ സെക്രട്ടറി സി. മോഹനകുമാരി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍പിള്ള, വനിത യൂണിയന്‍ പ്രസിഡന്റ് തുളസീകൃഷ്ണന്‍, കരയോഗം സെക്രട്ടറി എം.ജെ. ശ്രീപാല്‍, എം. രാമകൃഷ്ണക്കുറുപ്പ്, കെ.ജി. രഘുനാഥ്, പി. ഗോപീകൃഷ്ണന്‍, എന്‍. സുകുമാരപിള്ള, ബി. രാജലക്ഷ്മി, ബാബു കോയിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
കരയോഗം വൈസ് പ്രസിഡന്റ് വി.എസ്. പരമേശ്വരന്‍പിള്ള സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് വി. രമാദേവി നന്ദിയും പറഞ്ഞു.






0 comments:
Post a Comment