This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, May 30, 2014

കൊടുമണ്‍ വൈകുണ്ഠപുരത്ത് എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ ശതാബ്ദി സമ്മേളനം നടക്കും





കൊടുമണ്‍: കൊടുമണ്‍ വൈകുണ്ഠപുരത്ത് 55-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം നടക്കും. 2മണിക്ക് കരയോഗമന്ദിരത്തില്‍ നടക്കുന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്യും. കരയോഗമന്ദിര നിര്‍മ്മാണഫണ്ട് ഉദ്ഘാടനം സ്‌കോളര്‍ഷിപ്പ് വിതരണം, പഠനോപകരണങ്ങളുടെ വിതരണം, ചികിത്സാധനസഹായ വിതരണം എന്നിവയും നടക്കും.

കരുനാഗപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സൊസൈറ്റിക്ക് 23 കോടിയുടെ ബജറ്റ്‌





കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 2014-15 വര്‍ഷത്തേക്ക് 23 കോടിയുടെ പ്രവര്‍ത്തന ബജറ്റ് പാസ്സാക്കി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി ജി.ശിവശങ്കരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. പി.ടി.ഉണ്ണിക്കൃഷ്ണന്‍, കെ.ഗോപാലകൃഷ്ണപിള്ള, എ.ആര്‍.ഗോപിനാഥന്‍ ഉണ്ണിത്താന്‍, അഡ്വ. വി.രാജീവ്, അമ്പാട്ട് അശോകന്‍, ജെ.മധുസൂദനന്‍ പിള്ള, െതക്കുംഭാഗം സുരേഷ്, ഇന്ദിര രാമചന്ദ്രന്‍പിള്ള, കാര്‍ത്തിക ബാലന്‍, ഗീത, മായാറാണി, ശ്രീലേഖ, സ്മിതാസുജിത്ത്, ജയകുമാരി, സന്ധ്യാദേവി, കവിത ജി.എസ്. എന്നിവര്‍ പ്രസംഗിച്ചു.

ചടയമംഗലം എന്‍ .എസ .എസ് . യൂണിയന്‍ ബജറ്റ് സമ്മേളനം





ചടയമംഗലം: ചടയമംഗലം എന്‍.എസ്.എസ്.യൂണിയന്റെ 53-ാമത് വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് യൂണിയന്‍ മന്ദിരത്തില്‍ നടക്കും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. വാര്‍ഷിക ബജറ്റും കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. 102 കരയോഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

എന്‍ .എസ് .എസിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍





കൊല്ലം: എന്‍.എസ്.എസിന്റെ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മുന്നാക്കസമുദായ കമ്മീഷനെ നിയമിച്ചതും മന്നംജയന്തിക്ക് നിയന്ത്രിത അവധി ഏര്‍പ്പെടുത്തിയതും ഇപ്പോഴത്തെ സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വള്ളിക്കീഴ് 2846-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗം നിര്‍മിച്ച കരയോഗമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായ നിലയിലാണ് മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസമടക്കം സമൂഹത്തിന്റെ സമസ്തമേഖലയിലെയും പുരോഗതിയില്‍ സംഘടന പ്രധാന പങ്കുവഹിച്ചു.തികഞ്ഞ അച്ചടക്കമുള്ള സംഘടനയായി എന്‍.എസ്.എസിനെ മാറ്റാന്‍ ഇന്നത്തെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വയംതൊഴില്‍, സ്ത്രീശാക്തീകരണം തുടങ്ങിയ വൈവിധ്യപൂര്‍ണമായ മേഖലകളില്‍ ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ കഴിഞ്ഞു-മന്ത്രി പറഞ്ഞു.
കരയോഗം പ്രസിഡന്റ് പി.എന്‍.തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍ പിള്ള, ശക്തികുളങ്ങര ക്ഷേത്ര കരദേവസ്വം പ്രസിഡന്റ് രാമാനുജന്‍ പിള്ള, താലൂക്ക് യൂണിയന്‍ അംഗം രാജേന്ദ്രന്‍ പിള്ള, യൂണിയന്‍ പ്രതിനിധി ശ്രീനാഥ്, വനിതായൂണിയന്‍ കമ്മിറ്റിയംഗം ഗീതാ ഗോപിനാഥ്, കരദേവസ്വം മുന്‍സെക്രട്ടറി ജി.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

പൂവാര്‍ അരുമാനൂര്‍ എന്‍ .എസ് .എസ് . കരയോഗം പഠനോപകരണങ്ങളും എന്‍ഡോവ്‌മെന്റും വിതരണം ചെയ്തു





പൂവാര്‍: അരുമാനൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങളും എന്‍ഡോവ്‌മെന്റും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ. ഫാലലോചനന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം എന്‍. ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം സെക്രട്ടറി എസ്. പ്രശാന്ത്‌ലാല്‍, പ്രതിനിധിസഭാംഗം വേണുഗോപാല്‍, എച്ച്.ആര്‍. സെല്‍ കണ്‍വീനര്‍ കെ. ബാഹുലേയന്‍ നായര്‍, എം. ഹിമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ജയലക്ഷ്മി, മലയാളം, കണക്ക്, സോഷ്യല്‍ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ശാരിക കെ. നായര്‍, ജെ.ബി. ആര്യ, പ്ലസ്ടുവിന് കൂടുതല്‍ മാര്‍ക്ക് നേടിയ എല്‍.എസ്. സനന്ദു, ഹിന്ദിയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ലക്ഷ്മി വി. തമ്പി എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റും വിതരണം ചെയ്തു.

ഇന്നത്തെ 31-5-2014 (1189 ഇടവം 17 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (31-5-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*********************************
തീയതി: 31-5-2014 (1189 ഇടവം 17 )

നക്ഷത്രം: തിരുവാതിര (ഇന്ന് രാത്രി 11.22.39 സെക്കന്‍റ് വരെ)

ആഴ്ച: ശനി

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: തൃതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.57 - 12.19 & 12.23 - 12.45.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 21 മിനിട്ട്, 04 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.13 മുതല്‍ 10.47 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

ചാവശ്ശേരി എന്‍ .എസ് .എസ് . മട്ടന്നൂര്‍ മേഖലാസമ്മേളനത്തില്‍ ചാവശ്ശേരിയില്‍നിന്ന് 500 പേര്‍ പങ്കെടുക്കും





ചാവശ്ശേരി : എന്‍.എസ്.എസ്. ശതാബ്ദി വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടത്തുന്ന എന്‍.എസ്.എസ്. മട്ടന്നൂര്‍ മേഖലാസമ്മേളനത്തില്‍ ചാവശ്ശേരി കരയോഗക്കൂട്ടായ്മയില്‍നിന്ന് 500 പേര്‍ പങ്കെടുക്കും. ചാവശ്ശേരി, നടുവനാട്, കോളാരി, മുണ്ടയോട്, വെളിയമ്പ്ര കരയോഗങ്ങളില്‍ നിന്നാണ് ഇത്രയും പേര്‍ പങ്കെടുക്കുക.
ശനിയാഴ്ച മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് സമ്മേളനം. പ്രതിനിധികളും കരയോഗാംഗങ്ങളും പങ്കെടുക്കുന്ന പ്രകടനം മട്ടന്നൂര്‍ ടൗണില്‍ ഉച്ചയ്ക്ക് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ബോര്‍ഡംഗം എം.എം.ഗോവിന്ദന്‍കുട്ടി നിര്‍വഹിക്കും. മട്ടന്നൂര്‍ മേഖലയിലെ 19 കരയോഗാംഗങ്ങളാണ് പങ്കെടുക്കുന്നത്.
യോഗത്തില്‍ സി.പി.പദ്മനാഭന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. പി.വി.എം.അനന്തക്കുറുപ്പ്, ഡോ. ജി.കുമാരന്‍ നായര്‍, പി.കനകരാജന്‍, മാലതി രാമചന്ദ്രന്‍, പി.എം.രമേശ്ബാബു, കെ.എം. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, May 29, 2014

എന്‍ .എസ്. എസ് . ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ചേര്‍ത്തലയില്‍ വനിതാ മഹാസംഗമം നടത്തും





ചേര്‍ത്തല: എന്‍.എസ്.എസ്. ശതാബ്ദി ആചരണത്തിന്റെ ഭാഗമായി പതിനായിരം വനിതാ സ്വാശ്രയാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാ മഹാസംഗമം നടത്താന്‍ ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പത്താമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. സൗജന്യ മെഡിക്കല്‍ക്യാമ്പ്, കാറ്ററിങ്, കുടനിര്‍മ്മാണം, ബ്യൂട്ടീഷന്‍ എന്നിവയില്‍ പരിശീലനം, വൃക്ഷത്തൈകളുടെയും പച്ചക്കറി വിത്തുകളുടെയും സൗജന്യ വിതരണം, സെമിനാറുകള്‍, നിയമബോധന ക്ലാസ്സുകള്‍, മേഖലാ സമ്മേളനങ്ങള്‍ എന്നിവ സമയബന്ധിതമായി നടത്താനും യോഗം തീരുമാനിച്ചു.
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണികര്‍ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതവും എന്‍. ഗോപാലകൃഷ്ണന്‍നായര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.ജി. ചിന്താര്‍മണി (പ്രസി.), ജി. രാജശേഖരന്‍ നായര്‍ (വൈസ് പ്രസി.), ബി. ഗോപാലകൃഷ്ണന്‍ നായര്‍ (സെക്ര.), എന്‍. ഗോപാലകൃഷ്ണന്‍നായര്‍ (ജോ.സെക്ര.), സി.ബി. മോഹനന്‍നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

മാരാരിക്കുളം എന്‍ .എസ് .എസ് . കരയോഗം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യും.





മാരാരിക്കുളം: മാരാരിക്കുളം 613 എന്‍.എസ്.എസ്. കരയോഗം നേതൃത്വത്തില്‍ പഠനോപകരണ വിതരണം ഒന്നിന് നടക്കും. ഉമാശങ്കര്‍ ഓഡിറ്റോറിയത്തില്‍ മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. ചേര്‍ത്തല യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി.ചിന്താര്‍മണി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ടി.എന്‍.സുകുമാരക്കുറുപ്പ് അധ്യക്ഷത വഹിക്കും.

അടൂര്‍ തട്ടയില്‍ പാറക്കര വടക്ക് എന്‍ .എസ് .എസ് . കരയോഗ ശതാബ്ദി സമ്മേളനം നടക്കും





അടൂര്‍: തട്ടയില്‍ പാറക്കര വടക്ക് 4369-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ജൂണ്‍ 1ന് നടക്കും. രണ്ടു മുതല്‍ ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ളയും കുടുംബസംഗമം പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിച്ചു





പത്തനംതിട്ട: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ 117 കരയോഗങ്ങളിലെയും ഒരു കുട്ടിക്ക് വീതം പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് കടമ്മനിട്ട അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.വി.സുദര്‍ശനകുമാര്‍, താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ.വി.സുനില്‍കുമാര്‍, കെ.എസ്.രാജശേഖരന്‍നായര്‍, െപ്രാഫ.എന്‍.മോഹന്‍, ഇ.ജി.സുകുമാരന്‍നായര്‍, കെ.സരോജ്കുമാര്‍, പി.ഡി.പത്മകുമാര്‍, എം.എന്‍.പുരുഷോത്തമന്‍നായര്‍, ബി.ബാലചന്ദ്രന്‍നായര്‍, അഡ്വ.എം.എന്‍.ബാലകൃഷ്ണന്‍നായര്‍, എം.ആര്‍.ശശിധരന്‍നായര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.െക.മോഹന്‍കുമാര്‍, പ്രതിനിധിസഭാംഗം വള്ളിക്കോട് ഹരികുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീദേവി ടീച്ചര്‍, സെക്രട്ടറി വത്സലകുമാരി, അഡ്വ.അനിതാ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇഞ്ചവിള അയ്യപ്പവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക പഠനക്ലാസ്സ് തുടങ്ങി





ഇഞ്ചവിള: 5598-ാം നമ്പര്‍ അയ്യപ്പവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക പഠനക്ലാസ്സ് ആരംഭിച്ചു. തൃപ്പനയം ദേവീക്ഷേത്രം സെക്രട്ടറി സി.കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. യശോധരന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു. എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ അംഗം ചിറ്റയം ബാബുരാജ്, കരയോഗം സെക്രട്ടറി ടി.രാജന്‍ പിള്ള, ജെ.പി.ഇഞ്ചവിള, ആനന്ദകുമാര്‍, മണികണ്ഠന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

കുന്നത്തൂര്‍ തുരുത്തിക്കര എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണം നടത്തി





കുന്നത്തൂര്‍: തുരുത്തിക്കര 347-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണം നടത്തി. കരയോഗം പ്രസിഡന്റ് പി.ദാമോദരന്‍ പിള്ള അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ്കുമാര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി.

ഇന്നത്തെ 30-5-2014 (1189 ഇടവം 16 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (30-5-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 30-5-2014 (1189 ഇടവം 16 )

നക്ഷത്രം: മകയിരം (ഇന്ന് രാത്രി 9.08.26 സെക്കന്‍റ് വരെ)

ആഴ്ച: വെള്ളി

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ദ്വിതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.22 - 12.44 (പകല്‍)

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 20 മിനിട്ട്, 55 സെക്കന്‍റ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.47 മുതല്‍ 12.20 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

മകയിരം - ചില പ്രധാന വിവരണങ്ങള്‍:
------------------------------------------------------
കൂറ് (രാശി): ഇടവം (മകയിരം-1,2 പാദങ്ങള്‍) & മിഥുനം (മകയിരം-3,4 പാദങ്ങള്‍)
രാശ്യാധിപന്‍: ഇടവക്കൂറിന് - ശുക്രന്‍ (മഹാലക്ഷ്മി) & മിഥുനക്കൂറിന് - ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ചന്ദ്രന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം ചന്ദ്രമസേ നമ:"
മൃഗം: പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: കരിങ്ങാലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പട്ടാമ്പി എന്‍ .എസ് .എസ് . കരയോഗമന്ദിരം ഉദ്ഘാടനവും കുടുംബമേളയും നടന്നു








പട്ടാമ്പി: എന്‍.എസ്.എസ്. പട്ടാമ്പി കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും മേഖല നായര്‍ സമ്മേളനവും കുടുംബമേളയും നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആര്‍. ഗംഗാധരന്‍ പിള്ള അധ്യക്ഷനായി. കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹൈലാന്റ് ആര്‍. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ഡോവ്‌മെന്റ്, വിദ്യാഭ്യാസസഹായവിതരണം എന്നിവ അദ്ദേഹം നിര്‍വഹിച്ചു. പി.ടി. വേണുഗോപാല്‍, എം.ടി.ബി. നായര്‍, സി.വി. ചന്ദ്രമോഹന്‍, വിനോദ്, അഡ്വ. സി.സി.ജി. പിള്ള, വിജയകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു.

പാവറട്ടി എളവള്ളി ഭഗവതിവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു





പാവറട്ടി: എളവള്ളി ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍. രാജശേഖരന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് നാരായണന്‍നായര്‍ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി നന്ദന്‍ തുവ്വാരെ, വനിതാ സമാജം സെക്രട്ടറി കെ. രമ്യ, സുജാത എന്നിവര്‍ പ്രസംഗിച്ചു.

കോതമംഗലം നേര്യമംഗലം ശ്രീ ഭൂതനാഥ വിലാസം എന്‍ .എസ് .എസ് . ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു





കോതമംഗലം: നേര്യമംഗലം ശ്രീ ഭൂതനാഥ വിലാസം എന്‍.എസ്.എസ്. കരയോഗം ശതാബ്ദി ആഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ്. പ്രതിനിധിസഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ലൈജു പണിക്കര്‍, പഞ്ചായത്തംഗം ടി.ജി. രാധാകൃഷ്ണന്‍, എന്‍. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. വേലപ്പന്‍ സ്വാഗതവും കാഞ്ചന രേണുകുമാര്‍ നന്ദിയും പറഞ്ഞു.

പിറവം വിവേകാനന്ദ നായര്‍ സമാജം വാര്‍ഷികം





പിറവം: സമസ്ത നായര്‍ സമാജത്തിന്റെ ഭാഗമായ പിറവത്തെ സ്വാമി വിവേകാനന്ദ നായര്‍ സമാജം പിറവം യൂണിറ്റ് വാര്‍ഷികം പി.എസ്. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍കുരിശ് ചിന്മയ മിഷനിലെ പി.എന്‍. മന്മഥന്‍ നായര്‍ പ്രഭാഷണം നടത്തി. കെ.എസ്. രാമന്‍നായര്‍, രാജു കല്ലറയ്ക്കല്‍, കെ.ആര്‍. രാധാകൃഷ്ണന്‍, സമാജം സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, May 28, 2014

കരുവാറ്റ എന്‍ .എസ് .എസ് . കരയോഗം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





കരുവാറ്റ: കരുവാറ്റ തെക്ക് 131-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിയന്‍ കമ്മറ്റിയംഗം എന്‍.കെ. രമേശ്കുമാര്‍, വൈസ്​പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥ്, ആര്‍. മോഹന്‍കുമാര്‍, ബി. നന്ദഗോപാല്‍, കെ.ജി. കൃഷ്ണകുമാര്‍, കെ.കെ. ഹരിന്ദ്രനാഥ്, എസ്. ശ്രീകുമാര്‍, ശശിധരന്‍ നായര്‍, മോഹനന്‍ നായര്‍, സതീഷ്ബാബു, ഷീലാകുമാരി, സരസ്വതിയമ്മ എന്നിവര്‍ പങ്കെടുത്തു.

മുതുകുളം പുതിയവിള എന്‍ .എസ് .എസ് .കരയോഗത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





മുതുകുളം: പുതിയവിള വടക്ക് 5194-ാം നമ്പര്‍ നവതി സ്മാരക എന്‍.എസ്.എസ്.കരയോഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. പ്രസിഡന്റ് വി. നാരായണപിള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ജി. ശിവശങ്കരന്‍ നായര്‍, ട്രഷറര്‍ കെ. ശശികുമാര്‍, പി. മുകുന്ദന്‍ നായര്‍, ടി.എസ്. രഘുകുമാര്‍, ഡി. രാമകൃഷ്ണന്‍ നായര്‍, സലജ ശശികുമാര്‍, ശ്രീകല എന്നിവര്‍ സംസാരിച്ചു.

ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പാ കിഴക്ക് ക്ഷേമോദയം എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം നടത്തി





ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പാ കിഴക്ക് ക്ഷേമോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം കരുനാഗപ്പള്ളി എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള പഠനോപകരണ വിതരണവും താലൂക്ക് വനിതാസമാജം പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ചു. കെ.ജെ.പ്രസാദ് കുമാര്‍, ആര്‍.ബാലകൃഷ്ണപിള്ള, ദിവ്യ ഗോപാലകൃഷ്ണപിള്ള, ബിജു മൈനാഗപ്പള്ളി, എന്‍.അച്യുതന്‍ പിള്ള, കെ.പി.ദിനേശന്‍, എന്‍.വി.ചന്ദ്രശേഖരന്‍ പിള്ള, എസ്.ഉഷ, ജി.ശശാങ്കന്‍ പിള്ള, അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പി.ചന്ദ്രശേഖരന്‍ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.അരവിന്ദാക്ഷന്‍ പിള്ള നന്ദിയും പറഞ്ഞു.

ഇളമ്പല്‍: ആരംപുന്ന കിഴക്ക് ശ്രീധര്‍മശാസ്താ എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





ഇളമ്പല്‍: ആരംപുന്ന കിഴക്ക് 512-ാം നമ്പര്‍ ശ്രീധര്‍മശാസ്താ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ഐശ്വര്യ വനിതാസമാജത്തിന്റെ പൊതുയോഗം താലൂക്ക് യൂണിയന്‍ വനിതാ സെക്രട്ടറി വിജയകുമാരിയുടെ അധ്യക്ഷതയില്‍ കൂടി. കരയോഗം പ്രസിഡന്റ് ആര്‍.ബാലചന്ദ്രന്‍ പിള്ള, മോഹന്‍ കെ.കുറുപ്പ്, മധുസൂദനന്‍ നായര്‍, ഗോപാലകൃഷ്ണപിള്ള, ഡി.ജ്ഞാനശേഖരന്‍ പിള്ള, ഉണ്ണിപ്പിള്ള എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സരോജിനിയമ്മ (പ്രസി.), ലളിതാമ്മ (വൈ.പ്രസി.), അജിതകുമാരി (സെക്ര.), ഇന്ദിരാമണിയമ്മ (ജോ.സെക്ര.), ശ്രീലേഖ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

കൊട്ടാരക്കര താലൂക്ക് എന്‍ .എസ് .എസ് . പഠനോപകരണ വിപണനമേള തുടങ്ങി





കൊട്ടാരക്കര: താലൂക്ക് എന്‍.എസ്.എസ്. യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണമേള തുടങ്ങി. യൂണിയന്‍മന്ദിര ഹാളില്‍ ആരംഭിച്ച മേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പുത്തൂര്‍ രവിയുടെ അധ്യക്ഷതയില്‍ യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍, കെ.പ്രഭാകരന്‍ നായര്‍, പി.ആര്‍.സുധാകരന്‍ നായര്‍, ആര്‍.സുരേഷ്‌കുമാര്‍, സന്തോഷ് ഉണ്ണിത്താന്‍, ആര്‍.രാജശേഖരന്‍ പിള്ള, ജി.തങ്കപ്പന്‍ പിള്ള, ഗീതാകുമാരി എന്നിവര്‍ പ്രസംഗിച്ചു. നോട്ടുബുക്കുകള്‍, ബാഗുകള്‍, കുട എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ മേളയില്‍ ലഭിക്കും.

കല്ലമ്പലം ഇടമണ്‍നില ശ്രീവിലാസ് എന്‍ .എസ് .എസ് . വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നിര്‍വഹിക്കും.





കല്ലമ്പലം: ഇടമണ്‍നില 3068-ാം നമ്പര്‍ ശ്രീവിലാസ് എന്‍.എസ്.എസ്. കരയോഗത്തിന്റെയും വി.എസ്. 2482-ാം നമ്പര്‍ വനിതാ സമാജത്തിന്റെയും വാര്‍ഷിക പൊതുയോഗം 30ന് വൈകിട്ട് മൂന്നിന് ഇടമണ്‍നില തിരുവാതിര ഹോളോബ്രിക്‌സ് ഷെഡില്‍ നടക്കും. യോഗത്തില്‍ കരയോഗം പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ അധ്യക്ഷനാകും. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. മധുസൂദനന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിക്കും.

ഇന്നത്തെ 29-5-2014 (1189 ഇടവം 15 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (29-5-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 29-5-2014 (1189 ഇടവം 15 )

നക്ഷത്രം: രോഹിണി (ഇന്ന് സന്ധ്യയ്ക്ക് 7.19.18 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ മകയിരം)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: പ്രഥമ

കൂറ് (രാശി): ഇടവം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ബ്രഹ്മാവ്‌
നക്ഷത്രദേവതാ മന്ത്രം: "ഓം ബ്രഹ്മദേവായ നമ:"
മൃഗം: നൂല്‍പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: ഞാവല്‍
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.56 - 12.18 & 12.22 - 12.44.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 20 മിനിട്ട്, 47 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 1.54 മുതല്‍ 3.27 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

പൊയിനാച്ചി മേല്‍ബാര എന്‍ .എസ് .എസ് .കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു





പൊയിനാച്ചി: മേല്‍ബാര എന്‍.എസ്.എസ്. വാര്‍ഷികപൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.രാഘവന്‍ നായര്‍ അധ്യക്ഷതവഹിച്ചു.
താലൂക്ക് യൂണിയന്‍ സെക്രട്ടറി യു.രാജഗോപാലന്‍, ഡോ. പി.ബാലകൃഷ്ണന്‍ നായര്‍, താലൂക്ക് വനിതാസമാജം സെക്രട്ടറി ശ്യാമള നാരായണന്‍, ബി.മോഹനന്‍ നായര്‍, കെ.മുത്തു നായര്‍, പി.ദാമോദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എ.ബാലകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

കോഴിക്കോട് സമസ്ത നായര്‍ സമാജം യോഗം ഉദ്ഘാടനം ചെയ്തു





കോഴിക്കോട്: സമസ്ത നായര്‍ സമാജം ജില്ലാ കമ്മിറ്റിയുടെയും കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെയും സംയുക്തയോഗം സംസ്ഥാന ലീഗല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ.ജി. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ ബോര്‍ഡംഗം അഡ്വ. പ്രമോദ് ഉള്ള്യേരി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.ബി. കിടാവ്, ഇ.ടി. സുരേന്ദ്രന്‍, കെ. ശങ്കരന്‍ പ്രയാഗ്, ജയന്‍ കല്‍ക്കി, ശശിധരന്‍ മഞ്ഞക്കാട്ടില്‍, ഇ.ഡി. ഗംഗാധരന്‍ നമ്പ്യാര്‍, കെ. ഉണ്ണികൃഷ്ണന്‍, എ.പി. നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.പി. ജയപ്രകാശ് പന്നിയങ്കര സ്വാഗതം പറഞ്ഞു.

വടക്കാഞ്ചേരി മുള്ളൂര്‍ക്കര എന്‍ .എസ് .എസ് . കരയോഗം ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിച്ചു





വടക്കാഞ്ചേരി: മുള്ളൂര്‍ക്കര എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം താലൂക്ക് വൈസ്​പ്രസിഡന്റ് കെ. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. സി. പ്രഭാകരന്‍, കെ.ജി. സുരേഷ്ബാബു, എ.വി. അനീഷ്, എം.പി. കൃഷ്ണകുമാര്‍, എ. മുരളീധരന്‍, ടി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍ തിരുവെങ്കിടം കരയോഗം സമാദരണസദസ്സ് ഉദ്ഘാടനം ചെയ്തു





ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം നടത്തിയ സമാദരണസദസ്സ് സിഐ കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ചങ്കത്ത് മൂകാമിയമ്മ അദ്ധ്യക്ഷയായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണം കൊടങ്ങല്ലൂര്‍ എ.ഇ.ഒ. ഗീത വിതരണം ചെയ്തു.
തിരുവെങ്കിടം ഉത്സവത്തിന് കലാപരിപാടികളവതരിപ്പിച്ച 45 കലാകാരന്‍മാരെ ആദരിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍, അകമ്പടി ബാലകൃഷ്ണന്‍നായര്‍ , ഷണ്‍മുഖന്‍ തെച്ചിയില്‍, എം. ശ്രീനാരായണന്‍, പി.കെ. വേണുഗോപാലന്‍, രവി ചങ്കത്ത്, രാജു കുപ്പായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍ തിരുവെങ്കിടം കരയോഗം 45 കലാകാരികളെ ആദരിച്ചു





ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം കലാകാരികളെയും കലാകാരന്‍ന്മാരെയും ആദരിച്ചു. തിരുവെങ്കിടം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കലാപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ പ്രതിഭകളെയായിരുന്നു ആദരിച്ചത്.
പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സിഐ സുദര്‍ശന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. 70 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എ.ഇ.ഒ. ഗീത കല്ലാറ്റ് വിതരണംചെയ്തു. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ചങ്കത്ത് മൂകാമിയമ്മയായിരുന്നു ആദ്ധ്യക്ഷം വഹിച്ചത്. ബാലകൃഷ്ണന്‍നായര്‍, ഷണ്‍മുഖന്‍തെച്ചിയില്‍, എം. ശ്രീനാരായണന്‍, കെ. രാജന്‍, പി.കെ. വേണുഗോപാല്‍, രവി ചങ്കത്ത്, വിമല കൊടമന, ഇന്ദിര, ജ്യോതിദാസ്, പ്രേമ വിശ്വനാഥന്‍, ബാലന്‍നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വ്യക്തിത്വവികസന ക്ലാസും പുസ്തക വിതരണവും നടത്തി





കൊടുങ്ങല്ലൂര്‍: പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ബാലസമാജം കുട്ടികള്‍ക്കായി വ്യക്തിത്വവികസന ക്ലാസും പുസ്തകവിതരണവും നടത്തി. രാമനേഴത്ത് ദിനേശന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കരയോഗം പ്രസിഡന്റ് എം. ശങ്കരപ്പണിക്കര്‍ പുസ്തകവിതരണം നിര്‍വ്വഹിച്ചു. അജിത്ത് കെ. നായര്‍, പി. രമേഷ്ബാബു, ആര്‍. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, May 27, 2014

തിരുവില്വാമല പാമ്പാടി ഈസ്റ്റ് എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ ശതാബ്ദി വാര്‍ഷികവും കുടുംബസംഗമവും നടത്തി





തിരുവില്വാമല: പാമ്പാടി ഈസ്റ്റ് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ശതാബ്ദി വാര്‍ഷികവും കുടുംബസംഗമവും നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ശ്രീകുമാരന്‍ അധ്യക്ഷനായി. വി.കെ.ടി. ജനാര്‍ദ്ദനന്‍ നായര്‍, കെ. പ്രേമ, രവീന്ദ്രനാഥന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആലുവ ചൂണ്ടി എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി





ആലുവ: ചൂണ്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.പി. ബാലചന്ദ്ര മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.ബി. സുകുമാരന്‍ നായര്‍, എ.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ യൂണിറ്റ് പ്രസിഡന്റ് ശ്രീദേവി രാധാകൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.

കോതമംഗലം തൃക്കാരിയൂര്‍ വടക്ക് എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി ആഘോഷവും കുടുംബമേളയും നടത്തി





കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍.എസ്.എസ്. കരയോഗം ശതാബ്ദി ആഘോഷവും കുടുംബമേളയും നടത്തി. എന്‍.എസ്.എസ്. നായകസഭാംഗം ഹരികുമാര്‍ കോയിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ കരയോഗത്തിലേയ്ക്ക് വാങ്ങുന്ന വസ്തുരേഖ കൈമാറ്റം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വിക്രമന്‍ നായര്‍ അവാര്‍ഡ്ദാനം നടത്തി. പ്രതിനിധി സഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. കെ. വിജയകുമാര്‍, എസ്. ഹരികുമാര്‍, പ്രസന്ന രാധാകൃഷ്ണന്‍, കെ.പി. നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. നീനു സുരേഷ് സംവിധാനം ചെയ്ത കലാമേള സിനിമ-സീരിയല്‍ നടി അംബികാ മോഹന്‍ ഉദ്ഘാടനം ചെയ്തു. എം.എം. ഗോപാലകൃഷ്ണന്‍ കര്‍ത്ത സ്വാഗതവും കെ.എസ്. സന്ദീപ് നന്ദിയും പറഞ്ഞു.

മൂവാറ്റുപുഴ എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ വനിതാ നേതൃസംഗമം നടത്തി





മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ 'വനിതാ നേതൃസംഗമം' നടത്തി. യൂണിയന്റെ കീഴിലുള്ള വനിതാ സ്വയംസഹായ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സംഗമം എന്‍എസ്എസ് സോഷ്യല്‍ സര്‍വീസ് വിഭാഗം സെക്രട്ടറി വി.വി. ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.
ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ബാങ്ക് മാനേജര്‍ സോബിന്‍, വായ്പകളെക്കുറിച്ച് വിശദീകരിച്ചു. 117 സംഘങ്ങളില്‍ നിന്നുള്ള 300 ഭാരവാഹികള്‍ പങ്കെടുത്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്. മുരുകേശ്, വനിതാ യൂണിയന്‍ പ്രസിഡന്റ് സരോജം എന്‍. നായര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ.എം. മണികണ്ഠന്‍ നായര്‍, വി.എസ്. സോമശേഖരന്‍ നായര്‍, കെ. നാരായണ മേനോന്‍, വി.എന്‍. സുരേഷ്‌കുമാര്‍, കെ.എന്‍. നാരായണന്‍ നായര്‍, ആര്‍. ശ്യാംദാസ്, ആശാ സനല്‍, രമ മോഹന്‍, പുഷ്പ രവീന്ദ്രന്‍, പി.ടി. പ്രഭാവതിയമ്മ, അമ്മിണി ഭുവനചന്ദ്രന്‍, രമ എം. കര്‍ത്ത, ജയ സോമന്‍, ലതാ ശങ്കര്‍, ധനലക്ഷ്മി മൂവാറ്റുപുഴ ബ്രാഞ്ച് മാനേജര്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അരുണ്‍ അശോകനെ ആദരിച്ചു.

പെരുമ്പാവൂര്‍ അയ്യന്‍ചിറങ്ങര ടാങ്ക് സിറ്റി എന്‍ .എസ് .എസ് . കരയോഗം നിര്‍മിച്ച ശതാബ്ദി മന്ദിരം തുറന്നു





പെരുമ്പാവൂര്‍: 4817-ാം നമ്പര്‍ അയ്യന്‍ചിറങ്ങര ടാങ്ക് സിറ്റി എന്‍.എസ്.എസ്. കരയോഗം നിര്‍മിച്ച ശതാബ്ദി മന്ദിരം യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എന്‍. നന്ദകുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന രാധാകൃഷ്ണന്‍, അഡ്വ. പി.ആര്‍. മുരളീധരന്‍, അഡ്വ. ടി.എന്‍. ദിലീപ്കുമാര്‍, സി.പി. ഗോപാലകൃഷ്ണന്‍, കെ.വി. വാസുദേവന്‍, എ.ജി. മോഹനന്‍, എന്‍.പി. മോഹന്‍കുമാര്‍, എന്‍. ശ്രീനാഥ്, എ.എന്‍. സതി എന്നിവര്‍ പ്രസംഗിച്ചു.

മന്നത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹരിപ്പാട് കാര്‍ത്തികപ്പള്ളി എന്‍.എസ്.എസ്. യൂണിയന്‍





ഹരിപ്പാട്: മന്നത്ത് പത്മനാഭന്റെ ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാര്‍ത്തികപ്പള്ളി എന്‍.എസ്.എസ്. യൂണിയന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ സിന്‍ഹ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി സമുദായം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും പൊതുയോഗം ആഹ്വാനം ചെയ്തു.
സമുദായ അംഗങ്ങളില്‍ വിവാഹിതരാകുന്നവര്‍ക്ക്, വിവാഹത്തിന് മുമ്പും ശേഷവും കൗണ്‍സലിങ് നടത്താന്‍ തീരുമാനിച്ചു. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ചെട്ടികുളങ്ങര കൈതതെക്ക് എന്‍ .എസ് .എസ് . കരയോഗം പഠനോപകരണ വിതരണം നടത്തി






ചെട്ടികുളങ്ങര: കൈതതെക്ക് 1716-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണ വിതരണം നടത്തി. കരയോഗം സെക്രട്ടറി വി.ബി. പ്രസന്നകുമാറിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി.കേശവന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, പീതാംബരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട എന്‍ .എസ് .എസ് . യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെല്ലിലെ അംഗങ്ങള്‍ക്കായി ശില്പശാല നടത്തി





പത്തനംതിട്ട: എന്‍.എസ്.എസ്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെല്ലിലെ അംഗങ്ങള്‍ക്കായി ശില്പശാല നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ഡി.നാഗേഷ്‌കുമാര്‍ ക്ലാസ്സെടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, സെക്രട്ടറി എസ്.പി.സുദര്‍ശനകുമാര്‍, എം.ജി.ഹരിദാസ്, സുമംഗലാമ്മ എന്നിവര്‍ ക്ലാസ്സെടുത്തു.

അഞ്ചല്‍ ആര്‍ച്ചല്‍ എന്‍.എസ്.എസ്. കരയോഗം ബാലസമാജം അംഗങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





അഞ്ചല്‍: ആര്‍ച്ചല്‍ 1408-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗം ബാലസമാജം അംഗങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തുളസീധരന്‍ നായരുടെ അധ്യക്ഷതയില്‍ ജി.സജികുമാര്‍, രാധാകൃഷ്ണക്കുറുപ്പ്, നാരായണപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, ഗോപിനാഥന്‍ പിള്ള, ബി.ശങ്കര്‍ക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാറശ്ശാല മേക്കൊല്ല എന്‍ .എസ് .എസ് . കരേയാഗം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





പാറശ്ശാല: മേക്കൊല്ല 2627-ാംനമ്പര്‍ എന്‍.എസ്.എസ്. കരേയാഗം വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വനിതാസമാജം പ്രസിഡന്റ് സരോജിനിഅമ്മ പാരിതോഷികം വിതരണം ചെയ്തു. മാധവന്‍നായര്‍ അധ്യക്ഷനായിരുന്നു. എന്‍.മധുകുമാര്‍, നന്ദകുമാര്‍, സോമശേഖരന്‍ നായര്‍, കെ. വിഷ്ണുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചിറയിന്‍കീഴ് എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





ചിറയിന്‍കീഴ്: എന്‍.എസ്.എസ്. 1290-ാം നമ്പര്‍ കരയോഗം പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രതിനിധിയുമായി അഡ്വ. വെണ്‍കുളം ജയകുമാറിനെ തിരഞ്ഞെടുത്തു. ആര്‍.കെ.പിള്ള (വൈ.പ്രസി), വി.രവീന്ദ്രന്‍നായര്‍ സൗപര്‍ണിക (സെക്രട്ടറി, യൂണിയന്‍ മെമ്പര്‍), ശശിധരന്‍ നായര്‍ (ജോ. സെക്രട്ടറി), വി.സുകുമാരന്‍നായര്‍ (ഖജാന്‍ജി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

28-5-2014 (1189 ഇടവം 14 ) നക്ഷത്രവിവരങ്ങള്‍

(28-5-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************************
തീയതി: 28-5-2014 (1189 ഇടവം 14 )

നക്ഷത്രം: കാര്‍ത്തിക (28-5-2014 വൈകിട്ട് 5.56.08 സെക്കന്‍റ് വരെ)

കൂറ് (രാശി): മേടം (കാര്‍ത്തിക ഒന്നാംപാദം: മേടം), ഇടവം (കാര്‍ത്തിക 2,3,4 പാദങ്ങള്‍)
രാശ്യാധിപന്‍: കാര്‍ത്തിക ഒന്നാംപാദം: ചൊവ്വ (സുബ്രഹ്മണ്യന്‍), കാര്‍ത്തിക 2,3,4 പാദങ്ങള്‍: ശുക്രന്‍ (മഹാലക്ഷ്മി).

ആഴ്ച: ബുധന്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: അമാവാസി (കറുത്തവാവ്)

(പിതൃകര്‍മ്മങ്ങള്‍ക്ക് ഉത്തമം ആയ ദിവസമാണ്‌ അമാവാസി അഥവാ കറുത്തവാവ്. പക്കബലി, ആണ്ട് ബലി എന്നിവ നടത്താം. കരുനാഗപ്പള്ളി, ചെറിയഴീക്കല്‍ ക്ഷേത്രസന്നിധിയില്‍ കടല്‍ത്തീരത്ത് രാവിലെ 6.30 മുതല്‍ ബലികര്‍മ്മങ്ങള്‍ നടത്താനുള്ള സംവിധാനമുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്)

അത്യാവശ്യ മുഹൂര്‍ത്തത്തിന്: ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയുള്ളതും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു).

കൃത്യം മദ്ധ്യാഹ്നം: 12 മണി, 20 മിനിട്ട്, 39 സെക്കന്‍റ് ( ഈ സമയത്ത് ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.20 മുതല്‍ 1.54 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

കാര്‍ത്തിക - ചില പ്രധാന വിവരണങ്ങള്‍:
***************************************
ഗണം: അസുരഗണം
ദേവത: അഗ്നി
നക്ഷത്രദേവതാ മന്ത്രം: "ഓം അഗ്നയേ നമ:"
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഷൊറണൂര്‍ എന്‍ .എസ് .എസ് . പൊതുയോഗം നടന്നു





ഷൊറണൂര്‍: എന്‍.എസ്.എസ്.കല്ലിപ്പാടം കരയോഗത്തിന്റെ പൊതുയോഗം കവളപ്പാറ ഇരട്ടമ്പലം ക്ഷേത്രത്തില്‍ നടന്നു. കരയോഗം പ്രസിഡന്റ് പ്രൊഫ. മുരളീദാസ് ഉദ്ഘാടനം ചെയ്തു. മണ്ണത്ത് രാജഗോപാല്‍ അധ്യക്ഷനായി.
വാക്കട രാധാകൃഷ്ണന്‍നായര്‍, കെ.രാജീവ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പ്രൊഫ.മുരളീദാസ് (പ്രസി.), മണ്ണത്ത് രാജഗോപാലന്‍ (സെക്ര.), കെ.ശിവരാമന്‍ (ട്രഷ.).

ചെറുതുരുത്തി പള്ളിക്കല്‍ എന്‍ .എസ് .എസ് . കരയോഗം പഠനോപകരണങ്ങള്‍ വിതരണം ചെയ്യ്ത





ചെറുതുരുത്തി: പള്ളിക്കല്‍ എന്‍.എസ്.എസ്. കരയോഗം ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. താലൂക്ക് വനിതാസമാജം പ്രസിഡന്റ് ലളിത യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കോടാങ്കില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ബാലകൃഷ്ണന്‍നായര്‍, പ്രൊഫ. എ. ജയകൃഷ്ണന്‍, എ. ശിവകുമാര്‍, സി.വി. സതീഷ് എന്നിവര്‍ സംസാരിച്ചു.

എളവള്ളി ഭഗവതിവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു





എളവള്ളി: ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. രാജശേഖരന്‍ നിര്‍വഹിച്ചു.
ചാവക്കാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് നാരായണന്‍ നായര്‍ അധ്യക്ഷനായി. നന്ദന്‍ തുവ്വാരെ, കെ. രമ്യ, സുജാത എന്നിവര്‍ പ്രസംഗിച്ചു.

വെളുത്തൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിനു കീഴിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികളുടെ വിതരണം നടത്തി





വെളുത്തൂര്‍: എന്‍.എസ്.എസ്. കരയോഗത്തിനു കീഴിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2014 അധ്യയന വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പഠന സാമഗ്രികളുടെ വിതരണ ഉദ്ഘാടനം കരയോഗം സെക്രട്ടറി രാജേഷ് എരിങ്ങല്‍ നിര്‍വ്വഹിച്ചു.
കരോയഗം പ്രസിഡന്റ് സാജു പോത്താനി അധ്യക്ഷത വഹിച്ചു. ഗോപി അറയ്ക്കല്‍, വിനോദ് പാലിശ്ശേരി, ബിജേഷ് എരിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, May 26, 2014

കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം നന്നാകുളം എന്‍ .എസ് .എസ് . കരയോഗത്തിന്റെ പൊതുയോഗം നടത്തി





കൊടുങ്ങല്ലൂര്‍: ലോകമലേശ്വരം നന്നാകുളം എന്‍.എസ്.എസ്. കരയോഗത്തിന്റെ 50-ാം വാര്‍ഷിക പൊതുയോഗം നടത്തി. കരയോഗം പ്രസിഡന്റ് കെ. പരമേശ്വരമേനോന്‍ അദ്ധ്യക്ഷനായി. യു.സി. നാരായണന്‍കുട്ടി മേനോന്‍, കെ. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുവാറ്റ തെക്ക് എന്‍ .എസ് .എസ് . കരയോഗം പഠനോപകരണ വിതരണം നിര്‍വഹിച്ചു





കരുവാറ്റ: കരുവാറ്റ തെക്ക് 131-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ കമ്മിറ്റിയംഗം എന്‍.കെ. രമേശ്കുമാര്‍, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥ്, ആര്‍. മോഹന്‍കുമാര്‍, ബി. നന്ദഗോപാല്‍, കെ.ജി. കൃഷ്ണകുമാര്‍, കെ.കെ. ഹരീന്ദ്രനാഥ്, എസ്. ശ്രീകുമാര്‍, ശശിധരന്‍ നായര്‍, മോഹനന്‍ നായര്‍, സതീഷ് ബാബു, ഷീലാകുമാരി, സരസ്വതിയമ്മ എന്നിവര്‍ പങ്കെടുത്തു.

ചാരുംമൂട് എന്‍ .എസ് .എസ് . കരയോഗത്തിന്റെ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും





ചാരുംമൂട്: പഴനിയൂര്‍ക്കോണം 2401-ാം നമ്പര്‍ ഭഗവതിവിലാസം കരയോഗത്തിന്റെ എന്‍.എസ്.എസ്. ജന്മശതാബ്ദി സമ്മേളനവും മന്ദിര സമര്‍പ്പണവും ജൂണ്‍ ഒന്നിന് രാവിലെ 10.30ന് നടക്കും. ജെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കരയോഗ അംഗങ്ങളെ യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ളയും മുന്‍ ഭാരവാഹികളെ യൂണിയന്‍ സെക്രട്ടറി എന്‍. രഞ്ജിത് കുമാറും ആദരിക്കും. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. പദ്മകുമാര്‍ പഠനോപകരണ വിതരണം നിര്‍വഹിക്കും. രാവിലെ 9.30ന് ആത്മാവ് ജങ്ഷനില്‍ നിന്ന് വിളംബര ഘോഷയാത്ര നടക്കും.

തിരുവല്ല എന്‍ .എസ് .എസ് . കരയോഗ പ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം നടത്തി





തിരുവല്ല: ഭാരതീയസംസ്‌കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിന് ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന് എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള പറഞ്ഞു.
എന്‍.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയന്റെ കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ കരയോഗ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഡി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ശശികുമാര്‍ സംഘടനാ വിശദീകരണം നടത്തി. ആര്‍.ശൈലേഷ്, പി.കെ.വിനോദ്, സുമംഗലദേവി, മുരളീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കരയോഗം, വനിതാസമാജം, ബാലസമാജം, യൂണിയന്‍ ഭരണസമിതി, പ്രതിനിധിസഭാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പന്തളം എന്‍ .എസ് .എസ് . വനിതാസമാജം വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്തു





പന്തളം: എന്‍.എസ്.എസ്. 1824-ാം നമ്പര്‍ വനിതാ സമാജത്തിന്റെ വാര്‍ഷികാഘോഷം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനംചെയ്തു. വനിതാസമാജം പ്രസിഡന്റ് മാലതി ചൂളൂര്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി പദ്മകുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണന്‍നായര്‍, യൂണിയന്‍ അംഗം അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, വനിതാ യൂണിയന്‍ സെക്രട്ടറി രമാ രാജന്‍, കരയോഗം സെക്രട്ടറി ജി. ഗോപിനാഥപിള്ള, വനിതാസമാജം സെക്രട്ടറി ഗീത, കരയോഗം ട്രഷറര്‍ കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊല്ലം മനയില്‍കുളങ്ങര എന്‍ .എസ് .എസ് . കരയോഗം 69-ാം വാര്‍ഷിക നിറവില്‍





കൊല്ലം: മനയില്‍കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ 69-ാം വാര്‍ഷികം പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു. ഭാഗ്യശ്രീ, രാജശ്രീ, ധനശ്രീ, വിജയശ്രീ, തേജസ് എന്നീ അയല്‍ക്കൂട്ടങ്ങളുടെ ഒമ്പതാംവാര്‍ഷികവും മന്നം ബാലസമാജത്തിന്റെ 13-ാം വാര്‍ഷികവും ഇതോടൊപ്പം നടന്നു.
മന്നംനഗറില്‍ (കാവിളയില്‍) ചേര്‍ന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് തേമ്പഴത്ത് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാറിനെ കരയോഗം പ്രസിഡന്റ് പൊന്നാട അണിയിച്ചു. പത്രപ്രവര്‍ത്തനരംഗത്ത് പുരസ്‌കാരം നേടിയ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജയചന്ദ്രന്‍ ഇലങ്കത്ത്, സ്‌കൂള്‍ കലോത്സവത്തില്‍ കേരളനടനത്തിന് ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡും നേടിയ നിര്‍മാല്യം ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു. കരയോഗം സെക്രട്ടറി ദിവ്യ വേലപ്പന്‍ പിള്ള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാസമാജം പ്രസിഡന്റ് ആനന്ദവല്ലിയമ്മ, ബാലസമാജം പ്രസിഡന്റ് ചിരായനാ സന്തോഷ്, സെക്രട്ടറി രാജശ്രീ എന്നിവര്‍ സംസാരിച്ചു. കരയോഗം ട്രഷറര്‍ മാറപ്പാട്ട് രമേശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജശ്രീ രാജേന്ദ്രന്‍ പിള്ള നന്ദിയും പറഞ്ഞു. അയല്‍ക്കൂട്ടം സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആചാര്യ അനുസ്മരണം, പൊരുതന മാധവന്‍ പിള്ള അനുസ്മരണം എന്നിവയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
92 സ്‌കൂള്‍കുട്ടികള്‍ക്ക് നോട്ട് ബുക്കുകളും ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 14,900 രൂപയുടെ സാമ്പത്തികസഹായവും വിതരണം ചെയ്തു. രേവതി, അനുപമ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

ശാസ്താംകോട്ട ഇടയ്ക്കാട് 418 ാം നമ്പര്‍ സരസ്വതി വിലാസം എന്‍ .എസ് .എസ് . കരയോഗം സ്‌കോളര്‍ഷിപ്പ് വിതരണം നടക്കും





ശാസ്താംകോട്ട: ഇടയ്ക്കാട് 418 ാം നമ്പര്‍ സരസ്വതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സൗജന്യ പഠനോപകരണ വിതരണവും ജൂണ്‍ ഒന്നിന് ഞായറാഴ്ച നടക്കും. രാവിലെ 9.30നാണ് പരിപാടി.

27-5-2014 (1189 ഇടവം 13 ) നക്ഷത്രവിവരങ്ങള്‍

 (27-5-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************************
തീയതി: 27-5-2014 (1189 ഇടവം 13 )

നക്ഷത്രം: ഭരണി (27-5-2014 വൈകിട്ട് 4.58.19 സെക്കന്‍റ് വരെ)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന്: 11.56 - 12.18 & 12.22 - 12.44 (പകല്‍)

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 20 മിനിട്ട്, 32 സെക്കന്‍റ് ( ഈ സമയത്ത് ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.27 മുതല്‍ 5.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

ഭരണി - ചില പ്രധാന വിവരണങ്ങള്‍:
***********************************
കൂറ് (രാശി): മേടം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍)
ഗണം: മനുഷ്യഗണം
ദേവത: യമന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം യമായ നമ:"
മൃഗം: ആന
പക്ഷി: പുള്ള്
വൃക്ഷം: നെല്ലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Friday, May 23, 2014

പൊയിനാച്ചി എന്‍ .എസ് .എസ് . നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി കുടുംബസംഗമം നടക്കും





പൊയിനാച്ചി: എന്‍.എസ്.എസ്. നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി മേല്‍ബാര കരയോഗം കുടുംബസംഗമം 26ന് രാവിലെ 10.30ന് മേല്‍ബാര പുതിയവീട് പരിസരത്ത് നടക്കും. കരയോഗം ജനറല്‍ ബോഡിയോഗവും ചേരും.

കോങ്ങാട് പുലാപ്പറ്റ ഉമ്മിനേഴി എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം നടത്തി





കോങ്ങാട്: പുലാപ്പറ്റ ഉമ്മിനേഴി എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം നടത്തി. നാടകകൃത്ത് കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വേണുഗോപാലമേനോന്‍, ചന്ദ്രശേഖരന്‍നായര്‍, ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ പ്രതിനിധികളായ അജിത്, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി.യിലും പ്ലസ്ടുവിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മദ്ദളവിദ്വാന്‍ തങ്കമണി ആശാനെയും ആദരിച്ചു.

തൃപ്പൂണിത്തുറ മുണ്ടയ്ക്കല്‍ നായര്‍ കുടുംബയോഗത്തിന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും നടന്നു





തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുണ്ടയ്ക്കല്‍ നായര്‍ കുടുംബയോഗത്തിന്റെ വാരഷികാഘോഷവും കുടുംബസംഗമവും നടന്നു. കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ സ്മരണിക പ്രകാശനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് എം.രാജേശ്വരി അധ്യക്ഷത വഹിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് സി.എന്‍.സുന്ദരന്‍ പ്രസംഗിച്ചു.

കായംകുളം പുള്ളിക്കണക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെയും ഹ്യൂമന്‍ റിസോഴ്‌സ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി





കായംകുളം: പുള്ളിക്കണക്ക് 1247-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും ഹ്യൂമന്‍ റിസോഴ്‌സ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ബോധവത്കരണ ക്ലാസ് നടത്തി. പി.പി. ചന്ദ്രന്‍ ക്ലാസിന് നേതൃത്വം നല്‍കി. പ്രസിഡന്റ് പി. രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു.

കൃഷ്ണപുരം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടക്കും





കൃഷ്ണപുരം: കൃഷ്ണപുരം പടിഞ്ഞാറ് 303-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മേയ് 25ന് വൈകിട്ട് 3ന് പഠനോപകരണ വിതരണം, ചികിത്സാ സഹായ വിതരണം എന്നിവ നടക്കും.

ചാരുംമൂട് പയ്യനല്ലൂര്‍ കരയോഗത്തില്‍ എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടത്തി





ചാരുംമൂട്: പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാബ്ദി റാലിയും സമ്മേളനവും കുടുംബസംഗമവും നടത്തി. എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള ശതാബ്ദിസമ്മേളനവും പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്‍. സോമന്‍പിള്ള, പ്രതിനിധി സഭാംഗങ്ങളായ കെ. ശിവശങ്കരപ്പിള്ള, അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണപിള്ള, യൂണിയന്‍ കമ്മിറ്റിയംഗം സി.ആര്‍. ചന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണവും അഡ്വ. കെ.ശ്രീകുമാര്‍ കരയോഗം ഡയറക്ടറി പ്രകാശനവും നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി അജിത്കുമാര്‍, ഇന്‍സ്‌പെക്ടര്‍ പത്മകുമാര്‍, ഹ്യൂമന്‍ റിസോഴ്‌സ് സെല്‍ കണ്‍വീനര്‍ അഡ്വ. പി.െക. ബാലകൃഷ്ണപിള്ള, വനിതാസമാജം പ്രസിഡന്റ് വത്സല രാധാകൃഷ്ണന്‍, സെക്രട്ടറി ഉഷ നളിനാക്ഷന്‍, ജോയിന്റ് സെക്രട്ടറി വി.പി. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

റാന്നി പെരുമ്പെട്ടി 1073-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു





റാന്നി: പെരുമ്പെട്ടി 1073-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനോപകരണ വിതരണം പ്രസിഡന്റ് പി.വി. ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ.പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഓമന വേണുഗോപാല്‍, വിശ്വനാഥപിള്ള എന്നിവര്‍ പ്രസംഗിച്ചു.

അടൂര്‍ പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ ശതാബ്ദി റാലിയും സമ്മേളനവും നടത്തി





അടൂര്‍: നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി റാലിയും സമ്മേളനവും നടന്നു. ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ളയും കുടുംബസംഗമം പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.ആര്‍. സോമന്‍പിള്ള, കെ. ശിവശങ്കരപ്പിള്ള. അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, അഡ്വ. ഗോപാലകൃഷ്ണപിള്ള, സി.ആര്‍. ചന്ദ്രന്‍, അഡ്വ. കെ.ശ്രീകുമാര്‍, അജിത്കുമാര്‍, പദ്മകുമാര്‍ അഡ്വ. പി.കെ. ബാലകൃഷ്ണപിള്ള, വത്സലാ രാധാകൃഷ്ണന്‍, ഉഷാ നളിനാക്ഷന്‍, വി.പി. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പരവൂര്‍ കുറുമണ്ടല്‍ എന്‍ .എസ് .എസ് . കരയോഗ പൊതുയോഗം 25ന് നടക്കും





പരവൂര്‍: കുറുമണ്ടല്‍ 916-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം 25ന് നടക്കും. കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് ജി.സുഭാഷിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 4.30 നാണ് യോഗം. ഇതില്‍ എല്ലാഅംഗങ്ങളും സംബന്ധിക്കണമെന്ന് സെക്രട്ടറി ജെ.പ്രസാദ് അറിയിച്ചു.

നിലമ്പൂര്‍ സമസ്ത നായര്‍ സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നിര്‍വ്വഹിച്ചു





നിലമ്പൂര്‍: സമസ്ത നായര്‍ സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനിലും നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തിലുംവെച്ച് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. ശ്രീകൃഷ്ണപുരം ശരവണഭവ മഠത്തിന്റെ സഹകരണത്തോടെയാണ് വിതരണം നടത്തിയത്.
ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു. ശരവണഭവ ബാബ ആധ്യാത്മിക പ്രഭാഷണവും പഠനോപകരണ വിതരണവും നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മുരളീധര കൈമള്‍, വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ലളിതാ വേണു, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ഭാവന നന്ദകുമാര്‍, വി. അച്യുതക്കുറുപ്പ്, പി. മോഹന്‍ദാസ്, കെ.എം.വിനയകുമാര്‍, വാസുദേവന്‍ നായര്‍, കെ.കെ. ജയന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളശ്ശേരി എന്‍ .എസ് .എസ് . കരയോഗം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബമേളയും പഠനോപകരണ വിതരണവും നടത്തി





കേരളശ്ശേരി: എന്‍.എസ്.എസ്. കരയോഗം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബമേളയും ആത്മീയപഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.പി. നാരായണന്‍കുട്ടി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കേന്ദ്ര ഫെലോഷിപ്പിന് അര്‍ഹനായ കലാമണ്ഡലം കല്ലുവഴി വാസുവിനെ ആദരിച്ചു. കലാകാരനെ ആദരിക്കല്‍ ചടങ്ങും കലാപരിപാടികളുടെ ഉദ്ഘാടനവും ഡോ. സദനം ഹരികുമാര്‍ നിര്‍വഹിച്ചു. എ.എസ്. മന്ദാടിനായര്‍, ബേബി ശ്രീകല, പി. ബാലഗോപാലന്‍, കെ. വിശ്വനാഥന്‍നായര്‍, ബിന്ദുകൃഷ്ണദാസ്, വിനോദ് കുമാര്‍, സി. ഗോപീകൃഷ്ണന്‍, പി. രാമന്‍കുട്ടി, എം.പി. ശ്രീകുമാര്‍, എം.ഒ. കൃഷ്ണനുണ്ണി, ശ്രീവത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, May 22, 2014

പാലക്കാട് എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികം ഉദ്ഘാടനം ചെയ്തു





പാലക്കാട്: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നാക്കവിഭാഗ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന് മഞ്ഞളൂര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ആലത്തൂര്‍-ചിറ്റൂര്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. മുരളീധരന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി പി. ബാലചന്ദ്രന്‍, വിശ്വനാഥന്‍, ഗിരിദാസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി. മുരളീധരന്‍ (പ്രസി.), പി. പീതാംബരന്‍ (വൈ.പ്രസി.), യു. രാജഗോപാല്‍ (സെക്ര.), ടി.കെ. ബേബി (ജോ.സെക്ര.), ജി. ചന്ദ്രശേഖരന്‍ (ഖജാ.).

ചാവക്കാട് എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ ശതവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു





ചാവക്കാട്: എന്‍.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷവും ശതവാര്‍ഷികാഘോഷവും പള്ളിപ്രം കരയോഗം കുടുംബ സംഗമവും എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി. പ്രൊഫ. എന്‍. രാജശേഖരന്‍, കെ. മുരളീധരന്‍, സി. ശിവരാമന്‍ നായര്‍, കെ.കെ. ജയറാം, വി. ഗോപാലകൃഷ്ണന്‍, സി. കോമളവല്ലി, ഉഷ കേശവരാജ് എന്നിവര്‍ സംസാരിച്ചു. കരയോഗത്തിലെ മൂന്നു കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി.

മൂവാറ്റുപുഴ കടാതി എന്‍ .എസ് .എസ് . കരയോഗം കുടുംബമേള ഉദ്ഘാടനം ചെയ്തു





മൂവാറ്റുപുഴ: കടാതി ജയ്ഹിന്ദ് എന്‍.എസ്.എസ്. കരയോഗം കുടുംബമേളയും വാര്‍ഷിക സമ്മേളനവും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ബി. വിജയകുമാര്‍ അധ്യക്ഷനായി.
സെക്രട്ടറി എന്‍.ബി. രജനീശന്‍, വനിതാ സമാജം യൂണിയന്‍ പ്രസിഡന്റ് സരോജം എന്‍. നായര്‍, പ്രതിനിധി സഭാംഗം കെ.എം. മണികണ്ഠന്‍നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, കരയോഗം വനിതാ സമാജം പ്രസിഡന്റ് എസ്.ആനന്ദവല്ലി, കരയോഗം വൈസ് പ്രസിഡന്റ് ഡി.രാധാകൃഷ്ണന്‍, ഖജാന്‍ജി ഇ.എ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.