Wednesday, May 28, 2014

ഗുരുവായൂര്‍ തിരുവെങ്കിടം കരയോഗം സമാദരണസദസ്സ് ഉദ്ഘാടനം ചെയ്തു





ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം നടത്തിയ സമാദരണസദസ്സ് സിഐ കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ചങ്കത്ത് മൂകാമിയമ്മ അദ്ധ്യക്ഷയായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണം കൊടങ്ങല്ലൂര്‍ എ.ഇ.ഒ. ഗീത വിതരണം ചെയ്തു.
തിരുവെങ്കിടം ഉത്സവത്തിന് കലാപരിപാടികളവതരിപ്പിച്ച 45 കലാകാരന്‍മാരെ ആദരിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍, അകമ്പടി ബാലകൃഷ്ണന്‍നായര്‍ , ഷണ്‍മുഖന്‍ തെച്ചിയില്‍, എം. ശ്രീനാരായണന്‍, പി.കെ. വേണുഗോപാലന്‍, രവി ചങ്കത്ത്, രാജു കുപ്പായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment