Tuesday, May 20, 2014

കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക് 1015ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം ഹാള്‍ ഉദ്ഘാടനവും കുടുംബസംഗമവും നടക്കും





കായംകുളം: കൃഷ്ണപുരം കാപ്പില്‍മേക്ക് 1015ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം നിര്‍മിച്ച പ്ലാറ്റിനം ജൂബിലി സ്മാരക ഹാളിന്റെ ഉദ്ഘാടനവും കുടുംബസംഗമവും 24 ന് നടക്കും.
വിശ്വഭാരതി മോഡല്‍ സ്‌കൂളില്‍ നടക്കുന്ന കുടുംബസംഗമം വൈകിട്ട് 3 ന് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ. രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്. രാമകൃഷ്ണപിള്ള എന്‍ഡോവ്‌മെന്റ് വിതരണം നടത്തും.

0 comments:

Post a Comment