Wednesday, May 28, 2014

ഇളമ്പല്‍: ആരംപുന്ന കിഴക്ക് ശ്രീധര്‍മശാസ്താ എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





ഇളമ്പല്‍: ആരംപുന്ന കിഴക്ക് 512-ാം നമ്പര്‍ ശ്രീധര്‍മശാസ്താ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ഐശ്വര്യ വനിതാസമാജത്തിന്റെ പൊതുയോഗം താലൂക്ക് യൂണിയന്‍ വനിതാ സെക്രട്ടറി വിജയകുമാരിയുടെ അധ്യക്ഷതയില്‍ കൂടി. കരയോഗം പ്രസിഡന്റ് ആര്‍.ബാലചന്ദ്രന്‍ പിള്ള, മോഹന്‍ കെ.കുറുപ്പ്, മധുസൂദനന്‍ നായര്‍, ഗോപാലകൃഷ്ണപിള്ള, ഡി.ജ്ഞാനശേഖരന്‍ പിള്ള, ഉണ്ണിപ്പിള്ള എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സരോജിനിയമ്മ (പ്രസി.), ലളിതാമ്മ (വൈ.പ്രസി.), അജിതകുമാരി (സെക്ര.), ഇന്ദിരാമണിയമ്മ (ജോ.സെക്ര.), ശ്രീലേഖ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment