നിലമ്പൂര്‍: സമസ്ത നായര്‍ സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനിലും നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തിലുംവെച്ച് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. ശ്രീകൃഷ്ണപുരം ശരവണഭവ മഠത്തിന്റെ സഹകരണത്തോടെയാണ് വിതരണം നടത്തിയത്.
ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു. ശരവണഭവ ബാബ ആധ്യാത്മിക പ്രഭാഷണവും പഠനോപകരണ വിതരണവും നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മുരളീധര കൈമള്‍, വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ലളിതാ വേണു, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ഭാവന നന്ദകുമാര്‍, വി. അച്യുതക്കുറുപ്പ്, പി. മോഹന്‍ദാസ്, കെ.എം.വിനയകുമാര്‍, വാസുദേവന്‍ നായര്‍, കെ.കെ. ജയന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment