പാലക്കാട്: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നാക്കവിഭാഗ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന് മഞ്ഞളൂര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ആലത്തൂര്‍-ചിറ്റൂര്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. മുരളീധരന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി പി. ബാലചന്ദ്രന്‍, വിശ്വനാഥന്‍, ഗിരിദാസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി. മുരളീധരന്‍ (പ്രസി.), പി. പീതാംബരന്‍ (വൈ.പ്രസി.), യു. രാജഗോപാല്‍ (സെക്ര.), ടി.കെ. ബേബി (ജോ.സെക്ര.), ജി. ചന്ദ്രശേഖരന്‍ (ഖജാ.).






0 comments:
Post a Comment