Thursday, May 29, 2014

എന്‍ .എസ്. എസ് . ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ചേര്‍ത്തലയില്‍ വനിതാ മഹാസംഗമം നടത്തും





ചേര്‍ത്തല: എന്‍.എസ്.എസ്. ശതാബ്ദി ആചരണത്തിന്റെ ഭാഗമായി പതിനായിരം വനിതാ സ്വാശ്രയാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാ മഹാസംഗമം നടത്താന്‍ ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പത്താമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. സൗജന്യ മെഡിക്കല്‍ക്യാമ്പ്, കാറ്ററിങ്, കുടനിര്‍മ്മാണം, ബ്യൂട്ടീഷന്‍ എന്നിവയില്‍ പരിശീലനം, വൃക്ഷത്തൈകളുടെയും പച്ചക്കറി വിത്തുകളുടെയും സൗജന്യ വിതരണം, സെമിനാറുകള്‍, നിയമബോധന ക്ലാസ്സുകള്‍, മേഖലാ സമ്മേളനങ്ങള്‍ എന്നിവ സമയബന്ധിതമായി നടത്താനും യോഗം തീരുമാനിച്ചു.
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണികര്‍ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതവും എന്‍. ഗോപാലകൃഷ്ണന്‍നായര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.ജി. ചിന്താര്‍മണി (പ്രസി.), ജി. രാജശേഖരന്‍ നായര്‍ (വൈസ് പ്രസി.), ബി. ഗോപാലകൃഷ്ണന്‍ നായര്‍ (സെക്ര.), എന്‍. ഗോപാലകൃഷ്ണന്‍നായര്‍ (ജോ.സെക്ര.), സി.ബി. മോഹനന്‍നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment