കൊല്ലം: ആശ്രാമം കിഴക്ക് എന്‍.എസ്.എസ്. കരയോഗ മന്ദിരത്തോടനുബന്ധിച്ച് പുതുതായി നിര്‍മിക്കുന്ന എന്‍.എസ്.എസ്. ശതാബ്ദിമന്ദിര നിര്‍മാണത്തിന്റെ സംഭാവനക്കൂപ്പണ്‍ വിതരണണോദ്ഘാടനം മെയ് 25ന് നടക്കും. രാവിലെ 10.30ന് കരയോഗമന്ദിരത്തില്‍ കൂടുന്ന ചടങ്ങില്‍ ആര്‍.പി.ബാങ്കേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ആര്‍.പ്രകാശന്‍ പിള്ളയ്ക്ക് ആദ്യ കൂപ്പണ്‍ നല്‍കി എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ.എ.രതീഷ് ഭദ്രദീപം തെളിക്കും. ആശ്രാമം കിഴക്ക് എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. സെക്രട്ടറി പ്രൊഫ. കെ.ജി.മോഹന്‍, അഡ്വ. മംഗലത്ത് കെ.ഹരികുമാര്‍, ചുക്കാച്ചഴികത്ത് എസ്.ദേവകുമാര്‍, ട്രഷറര്‍ സി. ബാലരാജ് എന്നിവര്‍ സംസാരിക്കും. അഡ്വ. മംഗലത്ത് കെ.ഹരികുമാര്‍, ഹരികുമാര്‍ എസ്. പുന്നത്താനം എന്നിവരാണ് മന്ദിരനിര്‍മാണ കമ്മിറ്റി കണ്‍വീനര്‍മാര്‍.






0 comments:
Post a Comment