പൂച്ചാക്കല്‍: തൃച്ചാറ്റുകുളം ചേലാട്ടുഭാഗം 2816-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള 413-ാം നമ്പര്‍ വനിതാസമാജത്തിന്റെയും സ്വാശ്രയസംഘങ്ങളുടെയും വാര്‍ഷികം ആഘോഷിച്ചു. ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ കമ്മിറ്റി അംഗം അഡ്വ. ബാലാനന്ദ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല വനിതാ യൂണിയന്‍ സെക്രട്ടറി എന്‍. മാധവിയമ്മ അധ്യക്ഷത വഹിച്ചു. കോമളം ഗോപിനാഥ്, സതീദേവി വിജയകുമാരി, കരയോഗം പ്രസിഡന്റ് മുരളീധരപ്പണിക്കര്‍, സെക്രട്ടറി വിജയന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പാണാവള്ളി എന്‍.എസ്.എസ്.എല്‍.പി. സ്‌കൂള്‍ പ്രാധാനാധ്യാപിക ഗീതയെ യോഗം ആദരിച്ചു.
സെക്രട്ടറി ഗീത സ്വാഗതവും ഖജാന്‍ജി പ്രസന്നകുമാരി നന്ദിയും പറഞ്ഞു.






0 comments:
Post a Comment